അയ്യോ ഈശ്വരാ രക്ഷിക്കണേ സ്വാമി,
എന്നെയും പിള്ളേരേം രക്ഷിക്കണേ!!
മാനക്കേടൊക്കെ പറഞ്ഞോരടെ നെഞ്ചത്താ-
മാനത്തെ വെള്ളിടി പൊട്ടിക്കണേ..
ഓരോ കൊല്ലവും ഓണം പിറക്കുമ്പോ
ഓരോ പിള്ളേർക്കും കോടിമുണ്ട്.
ഓരോ പിള്ളേരും പന്ത് കളിക്കുമ്പോ
ഓലപ്പന്താനെന്റെ കുഞ്ഞുങ്ങൾക്ക്
രണ്ടാനമ്മ മരിച്ചെന്ന ഞാനുമെൻ -
രണ്ടാണ്മക്കളും പോയിരുന്നു.
രായിക്ക് രായ്മാനം ഓടിവന്നു
എന്റെ രണ്ടു കരണത്തും തല്ലു തന്നെ..
മുറ്റമടിക്കുന്ന നേരത്ത് തെക്കതിലെ-
മുരളികൊചേട്ടനെ നോക്കി പോലോ
മൂങ്ങാ മോന്തയോള്ളോമനയാണത്
മൂട്ടിക്കൊടുത്തത് ഞാനറിഞ്ഞേ..
നാത്തൂന്റാങ്ങള നാരായണൻ ചേട്ടൻ
നാട് വിട്ടിവിടുന്നു പോകും മുമ്പ്
നാരായണേട്ടനെ പ്രേമിക്കാൻ ചെന്നന്ന
നാരദി നാണി പറഞ്ഞുണ്ടാക്കി
അഞ്ചാലെ മൂട്ടി സിനിമയ്ക്ക് പോയപ്പോ
ആരെയോ നോക്കി ചിരിച്ചു പോലോ
ആളെ പരഞ്ഞുവിട്ട് എന്നെ വിളിപ്പിച്ചെൻ
ആറാം വാരി അടിചോടിച്ചേ..
ആരാണ്ടെന്തോ പറഞ്ഞത് കേട്ടിട്ടെൻ
ആങ്ങളമാരാരും മിണ്ടുന്നില്ല
ആറാം മാസം കഴിഞ്ഞിട്ടുപൊലുമെൻ-
അമ്മച്ചി ഈ വീട്ടിൽ കേറുന്നില്ല...
ഏതാണ്ടൊക്കെ മനസ്സിവെച്ചോണ്ടയാൾ
എന്നും എടുത്തിട്ടങ്ങ് എന്നെ തല്ലും
എന്തോ ചൊല്ലി നിലവിളിക്കും ഞാൻ
ഏതൊരു വീട്ടിൽ കേറി ചെല്ലും
എട്ടും പൊട്ടും തിരിയാത്ത പിള്ളാരേം
കെട്ടി ഞാൻ ഇന്ന് കിണറ്റി ചാടും
ഏഷണി ഇങ്ങനെ കൂടിവന്നാൽ പിന്നെൻ-
അറ്റകൈ ഞാനങ്ങ് ചെയ്തു പോകും
ഓരോ കൊല്ലവും ഓണം പിറക്കുമ്പോ
ഓരോ പിള്ളേർക്കും കോടിമുണ്ട്.
ഓരോ പിള്ളേരും പന്ത് കളിക്കുമ്പോ
ഓലപ്പന്താനെന്റെ കുഞ്ഞുങ്ങൾക്ക്
പഞ്ഞവും പട്ടിണിയും പോയിട്ടീ നാട്ടിലെ
പച്ചരി മാറില്ലേ സർക്കാരേ..?
പത്താം മാസത്തിൽ ആകെത്തളരുമ്പോൾ,
പച്ചരി തിന്നാൻ പാഴ് വിധിയോ?
— Credits : Kadavoor Kunju