ഇംഗ്ലീഷിൽ ഒരു വാക്കുണ്ട്. BUSYBODIES... മറ്റുള്ളവരുടെ ജീവിതത്തിൽ ഒരാവശ്യവുമില്ലാതെ കൈ കടത്തുന്നവർ എന്നാണ് അർത്ഥം. വാക്ക് ഇംഗ്ലീഷ് ആണെങ്കിലും ഇമ്മാതിരി ആളുകൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന നാടുകളിൽ കുറവാണെന്നാണ് സത്യം. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലാണ് ഇത്തരക്കാർ കൂടുതലുള്ളത്. കഴിഞ്ഞ ദിവസം ഭാവനയുടെ വീഡിയോയുടെ പോസ്റ്റിന്റെ താഴെ വന്ന് വസ്ത്രത്തിന്റെ സുതാര്യത അളന്നവരും തെറി വിളിച്ചവരും "പാവം തുണി വാങ്ങാൻ കാശില്ല" എന്നൊക്കെ കമെന്റ് ഇട്ട് ആത്മനിർവൃതി അടഞ്ഞവരുമൊക്കെ Busybodies തന്നെയാണ്. എന്നാൽ ഇങ്ങനെ ഫേസ്ബുക്ക്/ ഇൻസ്റ്റായിൽ മാത്രമല്ല, മതങ്ങളിലെ തല തൊട്ടപ്പന്മാർ വരെയുണ്ട് ഇക്കൂട്ടത്തിൽ... സ്ത്രീകളെ ചാക്കിൽ കെട്ടി മൂടാൻ വെമ്പുന്ന, 4-5 കുഞ്ഞുങ്ങളെ പ്രസവിക്കാൻ ഉപദേശിക്കുന്ന, വസ്ത്ര അളവുകളിൽ ആർഷ ഭാരതം കുത്തിക്കയറ്റുന്ന മതപുരോഹിതർ തന്നെ ഉദാഹരണം. ഒരാൾ തന്റെ ശരീരഭംഗി (ശരീരഭംഗി എന്ന് പറയുന്നത് സമൂഹം നിർമിച്ച beauty standards മാത്രമല്ല) പ്രദർശിപ്പിക്കുന്നതിന് നിങ്ങൾക്കെന്താ കുഴപ്പം? ഒരാൾക്ക് ജോലിയായില്ലെങ്കിൽ, അയാൾക്ക് കല്യാണം ആയില്ലെങ്കിൽ, കല്യാണം കഴിഞ്ഞ് കുട്ടികൾ ആയില്ലെങ്കിൽ, അയാൾ പ്രായമായിട്ടും മരിച്ചില്ലെങ്കിൽ നിങ്ങൾക്കെന്താണ് നിങ്ങൾക്കെന്താണ് നിങ്ങൾക്കെന്താണ്? നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കിയാൽ പോരേ??? To all busybodies out there 🖕 ✍️ @an_atheist_trollen #againstpothubodham #againstbusybodies #againstracism #againstreligion #againstbodyshaming #yukthivaadi https://www.instagram.com/p/Ci-gNzMqGiF/?igshid=NGJjMDIxMWI=















