കേരളത്തിലെ ആദ്യത്തെ ബഹുനില പോലീസ് സ്റ്റേഷൻ തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ ബഹുനില പോലീസ് സ്റ്റേഷൻ തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി. തമ്പാനൂർ പോലീസ് സ്റ്റേഷനുവേണ്ടി നിർമ്മിച്ച നാലുനില മന്ദിരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിച്ചത്. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് പുതിയ കെട്ടിടം ഇന്ന് പ്രവർത്തനക്ഷമമായത്. . . ആധുനിക കാലഘട്ടത്തെ പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ഇണങ്ങുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യത്തിനുള്ള മുറികൾ, തൊണ്ടിമുതലും ആയുധങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം, സമ്മേളന മുറി, സിഡി ഫയൽ സ്റ്റോക്ക് റൂം, കുറ്റവാളികളെ ചോദ്യം ചെയ്യാനുള്ള മുറി എന്നിവ അവയിൽ ചിലതാണ്. സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കമ്പ്യൂട്ടർ, വൈ ഫൈ, ക്യാമറനിരീക്ഷണ സംവിധാനങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടരക്കോടി രൂപ ചെലവിൽ ഹാബിറ്റാറ്റ് ആണ് നിർമ്മാണം പൂർത്തിയാക്കിയത്. പരിസ്ഥിതിസൗഹൃദമാക്കി ചെലവു കുറഞ്ഞ രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. #kerala #keralapolice #thampanoor #newpolicestation #policestation #latest #news #FortSubDivision #ThiruvananthapuramCity #ThiruvananthapuramCityPolice #ThampanoorPolice (at Police Station-Thampanoor) https://www.instagram.com/p/B6xpctvggZl/?igshid=1x4hawy668ygb












