മലയാളസിനിമയില്‍ നാട്ടുഭാഷാ ശൈലിക്ക് പ്രചാരം കൊടുത്ത ആദ്യകാല നടന്മാരിലൊരാള് കുതിരവട്ടം പപ്പു എന്ന പദ്മദളാക്ഷനാണ്. തന്റെ സ്വതസിദ്ധമായ കോഴിക്കോടന്‍ ഭാഷാശൈലി കൊണ്ടാണ് പപ്പു പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. തനിമലയാളം പറയുന്ന നടീനടന്മാര്ക്കിടയിലേക്കാണ് തനിനാട്ടുവഴക്കവുമായി പപ്പു കയറിച്ചെല്ലുന്നത്
















