കമ്മ്യൂണിറ്റി ഡിജിറ്റൽ ലേണിങ് സ്പേസ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് കാലെടുത്തു വയ്ക്കുന്ന പുതിയ ഒരു പദ്ധതിയാണു്. കേരളത്തിലെ മറ്റൊരു ഗ്രാമപഞ്ചായത്തും നാളിതുവരെ പരീക്ഷിക്കാത്ത പുതിയൊരു പ്രവൎത്തന മേഖല. അഭ്യസ്തവിദ്യരും, പുതിയ തൊഴിൽ മേഖലകൾ പരീക്ഷിക്കുന്നതിനു തയ്യാറുള്ളവരുമായ യുവജനങ്ങൾക്കും, പല കാരണങ്ങളാൽ കരിയർ ബ്രേക്ക് നേരിട്ടു കൊണ്ടിരിക്കുന്ന യുവതികൾക്കും മുന്നിൽ ഡിജിറ്റൽ സ്കില്ലുകളുടെ വാതായനങ്ങൾ തുറന്നിടുന്ന പുത്തൻ അവസരം.














