ദയ അച്ചു .. കാര്യമായ വിദ്യഭ്യാസം ഇല്ല. സാമ്പത്തികമില്ല. വലിയ സൗന്ദര്യവുമില്ല. ചെറുപ്പത്തിലേ അച്ഛൻ ഉപേക്ഷിച്ച് പോയി. പിന്നീട് കൂലിപ്പണി ചെയ്തു അമ്മ വളർത്തി. അധികം താമസിയാതെ അമ്മയും മരിച്ചു. അതോടുകൂടി അമ്മയുടെ സഹോദരി ഒഴികെ ബന്ധുക്കളായി ലോകത്ത് ആരുമില്ലാത്ത അവസ്ഥ! കൗമാരപ്രായത്തിൽ വിവാഹം. ചെറിയ പ്രായത്തിൽ അമ്മയായി. അധികം താമസിയാതെ ഭർത്താവ് ഉപേക്ഷിച്ചു . സാധാരണഗതിയിൽ ഇങ്ങനെ ഉള്ള സ്ത്രീ ഏതെങ്കിലും അടുക്കളയിൽ വീട്ട് ജോലിക്കാരിയായി തീരുകയോ അല്ലെങ്കിൽ വർക്ക് സൈറ്റിൽ മേക്കാട് പണി ചെയ്തു ജീവിക്കുകയോ ആകും. പക്ഷേ ദയ അച്ചു .. അവർ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തത് സ്വാന്തമായി ഒരു സ്ഥാപനം കൊച്ചി പോലുള്ള മഹാ നഗരത്തിൽ നടത്തിക്കൊണ്ടുപോയി. അതിന് ശേഷം ബഹ്റിനിൽ ബുട്ടീഷ്യൻ സ്ഥാപനം.അതിന് ശേഷം ഖത്തറിൽ , ദേ പിന്നെ ഇപ്പോൾ ബിഗ് ബോസ് സീസൺ 2 വിലും. അതിനിടയ്ക്ക് സോഷ്യൽ മീഡിയ വഴി പ്രശസ്തയാകുന്നു അങ്ങനെ ആണല്ലോ ബിഗ് ബോസ്സിൽ എത്തുന്നത്. ഇംഗ്ലീഷ് അക്ഷരം വായിക്കാൻ പോലും അറിയാത്ത ഒരു സ്ത്രീ ആണ് ഇവരെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?. പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറാൻ പുരുഷനെ അപേക്ഷിച്ച് സ്ത്രീ കൂടുതലാണ് പ്രാപ്ത ആണെന്ന് ദയ അച്ചു നമുക്ക് കാണിച്ച് തരുന്നു! (ഈ ഷോയിൽ ദയ അച്ചു പറഞ്ഞ കാര്യങ്ങൾ വച്ചാണ് ഈ കുറിപ്പ്) #BiggBossS2 #ബിഗ് ബോസ് 2 📺 #ബിഗ് ബോസ് വിശേഷങ്ങള്‍ #BiggBossMalayalam #ബിഗ് ബോസ് താരങ്ങള്‍ #daya #mohanal #bigboosmalayalam #bigboss https://www.instagram.com/p/B8EwF7dpAW7/?igshid=19m9wj5tp73iu








