സന്ദർശിക്കുക : http://www.keralataxi.net
മഴക്കാലസൗന്ദര്യം ആസ്വദിക്കാന്‍ ഉറുമ്പിക്കരയിലേക്ക് പോകുന്നോ..?
ഇടമുറിയാത്ത രണ്ടു വെള്ളച്ചാട്ടങ്ങള്‍, പ്രകൃതിയുടെ വരദാനമായി അത്യപൂര്‍വ ദൃശ്യവിരുന്ന്…… ഇത് ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കരയെന്ന പ്രകൃതിരമണീയമായ ഭൂമി. വെമ്പിളിയിലെ പാപ്പാനി, വെള്ളപ്പാറ എന്നീ വെള്ളച്ചാട്ടങ്ങള്‍ കൊണ്ടും മൊട്ടക്കുന്നുകള്‍ കൊണ്ടും urumpi-2വേറിട്ടുനില്‍ക്കുന്ന ഈ പ്രദേശത്ത് വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ മുണ്ടക്കയത്തുനിന്ന് 22 കി.മീ. മാത്രം അകലെയാണ് ഉറുമ്പിക്കര. ഉറുമ്പിക്കരയിലെ ‘ഇരട്ടപ്പാറ’ നിന്നുള്ള ദൃശ്യങ്ങളും മനം കുളിര്‍പ്പിക്കുന്നു. ഇരുമുലച്ചി പാറയും, സൂയിസൈഡ് പോയിന്റും മലനിരകളും ഇന്നും കാഴ്ചയുടെ വസന്തം തീര്‍ക്കുന്നു, ഇവിടെ നിന്നും ഉപ്പുകുളം വഴി ഏലപ്പാറ കുട്ടിക്കാനം റോഡിലെ മേമലയില്‍ എത്തിച്ചേരാം, കൊക്കയാര്‍ പഞ്ചായത്തിലെ വെംബ്ലിയില്‍ നിന്നും ഉറുമ്പിക്കരയിലേക്ക് തിരിയുമ്പോള്‍ തന്നെ കാഴ്ചകള്‍ തുടങ്ങും.#urumpi
ബ്രിട്ടീഷുകാരനായ ജോണ്‍ ജോസഫ് മോര്‍ഫി സായിപ്പ് കേരളത്തില്‍ 1903ല്‍ ആദ്യമായി ഈ പ്രദേശത്താണ് റബര്‍ കൃഷി ആരംഭിക്കുന്നത്, ഇവിടുത്തെ പ്രകൃതിയുടെ മനോഹാരിതയില്‍ ആകൃഷ്ടനായി ഇവിടെയൊരു ബംഗ്ലാവും നിര്‍മ്മിച്ചു. ഇപ്പോഴും ഈ ബംഗ്ലാവ് ഹില്‍പാലസ് എന്ന പേരില്‍ ഒരു സ്വകാര്യ റിസോട്ടായി പ്രവര്‍ത്തിക്കുന്നു.ഉറുമ്പിക്കരയിലെ മുക്യാകര്ഷണം ഇരട്ടപ്പാറയാണ്. വളരെ മനോഹരമായ വ്യൂപോയിന്റാണ് ഇവിടെ. മുണ്ടക്കയം, പീരുമേച് തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെ നിന്നാല്‍ കാണാം. ഇരുമലച്ചി ദേവീക്ഷേത്രവും ഇവിടെ അടുത്താണ് സ്ഥിതിചെയ്യുന്നത്. മാത്രമല്ല ചെറിയൊരു ഷോലാ വനവും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.urumpi-1
കോട്ടയം-മുണ്ടക്കയം-കൂട്ടിക്കല്‍-വെംബ്ലി-ഉറുമ്പിക്കര
കോട്ടയം-മുണ്ടക്കയം-എന്തയാര്‍-വടക്കേമല-ഉറുമ്പിക്കര
കുട്ടിക്കാനം-ആഷ്ലി എസ്റ്റേറ്റ്- ഉറുമ്പിക്കര
ഇടുക്കി-ഏലപ്പാറ-മേമല-ഉപ്പുകുളം-ഉറുമ്പിക്കര