ക്രിക്കറ്റ് ഇതിഹാസത്തിലെ ദശാവതാരം
ഭാരത ഇതിഹാസമായ മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ശ്രീക്രഷ്ണന്‍,മഹാവിഷ്നുവിന്റെ ഒന്‍പതാമത്തെ അവതാരമായി അതിനെ കണക്കാക്കുന്നു.ആകെയുള്ള 10 അവതാരങ്ങളും ഏതെങ്കിലും ഒരു ലക്ഷ്യം നിറവേറ്റാന്‍ വേണ്ടിയാണ് എന്നാണ് വിശ്വസം.ക്രിക്കറ്റിലെ മഹാവിഷ്ണു എന്നത് സച്ചിന് ആണ്.ഭൂമിയെ രക്ഷിക്കാന്‍ മത്സാവതാരവും, കൂര്‍മ്മാവതാരവും എടുത്തത് പോലെ ടീമിന്റെ വിജയഠിന് പല പല ഇന്നിംഗ്സുകളായി ആ ദൈവം അവതരിച്ചു.ഫാസ്റ്റ് ബോളുകള്‍ എറിയുന്ന ഹിരണ്യാക്ഷന്മാരെ ബാറ്റ് കൊണ്ട് നശിപ്പിച്ച ചരിത്രമാണ് എന്നും നടന്നത്.ഗൂഗ്ലികളും,ലെഗ്ബ്രേക്കുകളുമായി വന്ന ഹിരണ്യകശിപുക്കളെ സിക്സറുകളും ബൌണ്ടറികളും പായിക്കുന്ന നരസിംഹമമായി അങ്ങ് ഷാര്ജായില് അവതരിച്ചു.100 മൈല്‍ വേഗത്തില്‍ വന്ന അസുരന്മാരെ വാമനരൂപിയായ ഈ അഞ്ചടി അഞ്ചിഞ്ച്കാരന് തന്റെ ഫൂട്ട് വര്‍ക്കിനാല്‍ പാതാളത്തിലേക്ക് താഴ്ത്തി.പരശു എറിഞ്ഞ് ശത്രുക്കളെ വീഴ്ത്തുന്ന പരശുരാമനെപ്പോലെ തന്റെ ബോളിംഗ് കൊണ്ട് അനേകം ബാറ്റ്സ്മന്മാരെ വീഴ്ത്തി.ശ്രീരാമനെ പോലെ എന്നും മാത്രകാപുരുഷോത്തമനായി നിന്ന് മറ്റുള്ളവര്‍ക്ക് മാത്രകയാകാനും, രാവണ കരങ്ങളുമായി വരുന്ന ഒലോംഗമാരെയും, ലീയെയും കാലപുരിയിലേക്ക് അയക്കാന്‍ ഈ ദൈവം അവതാരമായി പിറന്നു.ബലരാമന്റെ കലപ്പയെപ്പോലെ ആ ബാറ്റിന്റെ ശക്തി എന്നും അജയ്യം.പതിനാറായിരത്തെട്ട് ഭാര്യമാരാണ് കണ്ണന് കൂട്ടെങ്കില്‍ മുപ്പത്തിമൂവായിരത്തിലധികം റണ്‍സാണ് ബാറ്റിംഗിലെ ഈ കാളിയമര്‍ദ്ദന്‍ കൂട്ട്.എനി കാണാനുള്ളത് കല്ക്കിയെപ്പോലെ എല്ലാം നശിപ്പിക്കുന്ന സംഹാരമാണ്.ആസ്ട്രേലിയയുടെ പതനത്തോടെ അത് ആരംഭിക്കുകയും, പാക്കിസ്ഥാന്റെ വീഴ്ച്യോടെ അത് ശക്തി പ്രാപിക്കുകയും ചെയ്തു.എല്ലാം(എല്ലാ ടീം എന്ന് വ്യഗ്യാര്‍ത്ഥം) നശിപ്പിച്ച് ലോകം കൈയില്‍ ഒതുക്കാന്‍ ക്രിക്കറ്റ്മതവിശ്വസിയായ ഭക്തര്‍ ക്രിക്കറ്റ് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു....










