തൃശൂരിൽ നിന്നും 34 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഡാമാണ് അസുരൻകുണ്ട് . ആറ്റൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഇത് കാടിന്റെ വന്യതയിൽ കിടക്കുന്ന ഒരിടമാണ്. ഡാമിന്റെ കാഴ്ചകൾ കൂടാതെ വെള്ളച്ചാട്ടം, കാട് തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്. എത്തിച്ചേരാൻ തൃശൂർ ജില്ലയിൽ ആറ്റൂർ എന്ന സ്ഥലത്താണ് അസുരൻകുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. തൃശൂർ ചേലക്കര റൂട്ടിൽ വാഴക്കോട് നിന്നും 3 കിലോമീറ്റർ അകലെയാണ് ആറ്റൂർ . ഇവിടെ നിന്നും 2. 5 കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെ സഞ്ചരിച്ചാൽ അസുരൻകുണ്ട് അണക്കെട്ടിലെത്താം. തൃശൂരിൽ നിന്നും അത്താണി-കൂരഞ്ചേരി വഴി വരുന്നതാണ് എളുപ്പം. 28.1 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്. #alappiyan #travelbug #kl08 #asurankundudam #travelphotography #wonderlust (at Asurankundu Dam) https://www.instagram.com/p/B3L6KJMD-hV/?igshid=jcxpplrjg8f
















