മലവേടൻ പാറ. വളരെ അവിചാരിതമായാണ് ഈ പാറ കണ്ണിൽ പെട്ടത്. അക്വഡേറ്റിനു മുകളിലൂടെ നടക്കുമ്പോൾ താഴെ തൂങ്ങി കിടക്കുന്ന കടവാവലുകൾ മാത്രമായിരുന്നു ചിന്തയിൽ. അതിനിടയിൽ ഏതോ ഒരു മൃഗത്തിൻറെ ചീഞ്ഞളിഞ്ഞ ശവശരീരവും അസ്ഥികൂടവും... മനസ്സിൽ മടിച്ചിരുന്ന ഭയത്തെ ഒന്നുകൂടി ഉദ്ധീപിപ്പിക്കുന്ന തരത്തിൽ ഒരു ഭയാനക മുഖസൗന്ദര്യമുള്ള ഒരു പാറ. ഏതോ പാറമട തൊഴിലാളികളുടെ കരവിരുതിന്റെ ബാക്കിപത്രമാണ്. ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അതേ... ഇതതു തന്നെ. മല അതിന്റെ സർവ്വ രൗദ്ര ഭാവത്തോടും കൂടെ നോക്കികൊണ്ട് നിൽക്കുന്നു. ആ മുഖഭാവം ശ്രദ്ദിച്ചാലറിയാം. ക്രൂരതയെക്കാൾ ഉത്കണ്ഠയും ദേഷ്യവുമാണ് ആ മുഖത്തു സ്ഫുരിക്കുന്നത്. തന്നെ അമിതമായ ചൂഷണത്തിന് വിധേയമാക്കിയ മനുഷ്യനോടുള്ള ദേഷ്യം. കാതിൽ പച്ച കടുക്കനുമിട്ടു കാത്തിരിക്കുകയാണ്. അടുത്ത ചൂഷകനെയും കാത്ത്... മലയാറ്റൂരിനടുത്തു ഒരു 4-5 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ സ്ഥലത്തെത്താം. - - - - - - #malayattoor #malayaali #malayatoor #malayattoor_heads #malayattoor__stories #instamalayalam #instamallufollowers #instamalayali #instakerala #instakochi #angamalydiaries #angamalidiaries #kochitaxi24x7 #kalady #kodanad #kodanaduviewpoint #perumbavoor #perumbavoorkaran #ernakulamdiaries #ernakulam (at Ayyampuzha) https://www.instagram.com/p/CTcSIrWBNxr/?utm_medium=tumblr













