തൃശ്ശൂര്‍: തന്റെ യജമാനന് മടങ്ങിവരില്ലെന്നറിയാതെ കാത്തിരിക്കുന്ന ഒരു വളര്‍ത്തുനായയുടെ ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളുടെ കണ്ണുനനയ്ക്കുന്നത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്കൂട്ടറിടിച്ച് മരിച്ച രാജേഷിനെയാണ് ഈ വളര്‍ത്തുനായ കാത്തിരിക്കുന്നത്. കെ.എസ്.ആര്.ടി.സി ബസ്സിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മുപ്പത്തിയാറുകാരനായ രാജേഷും അഞ്ചുവയസുകാരന് ഋതിക്കും മരിക്കുകയായിരുന്നു. ചിത്തിര നഗര്‍ ബസ്സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിരുന്ന ബസിന്റെ പിറകില്‍ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നു. തലസ്ഥാനത്തെ ഒരു അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ എക്സിക്യൂട്ടിവായി ജോലി ചെയ്യുകയായിരുന്നു രാജേഷ്. ഇവര്‍ക്ക് […]















