ബീവി ഉമ്മു ദർദാഅ്: താബിഈ പണ്ഡിതകളുടെ നേതാവ് ജുമൈല ഉനൈസ് Mentor of De Queens International *റമദാൻ 28 | 02:30 - 03:00 | തിങ്കൾ* #Ramadan_Rihla #She_Talk #Pious_Quiz_Contest #malayalam #malappuramkaar #kozhikoden #kannurdiaries #days മുഴു സമയവും അറിവിലും ഇബാദത്തിലുമായി ജീവിച്ച താബിഈ മഹതിയാണ് ഉമ്മു ദർദാഅ് റ. അബു ദർദാഇന്റെ രണ്ടാമത്തെ ഭാര്യ. തിരുനബിയുടെ ജീവിത കാലത്ത് വിശുദ്ധ ഖുർആൻ ഒരുമിച്ചു കൂട്ടിയ, നിരവധി ഹദീസുകൾ റിപ്പോർട്ട് ചെയ്ത, ദമസ്കസിലെ ഖുർറാഉകളുടെ നേതാവായ, തിരുനബിയുടെ കൂട്ടുകാരനും മുസ്ലിം സമൂഹത്തിന്റെ വിധികർത്താക്കളിൽ ഒരാളുമായ മഹാനാണ് അബു ദർദാഅ്. അത് കൊണ്ട് തന്നെ അവരുടെ ഭാര്യ താഫിസീറിലും ഫിഖ്ഹിലും മറ്റു അറിവിൻ ശാഖകളിലും നിപുണയായിരുന്നു. ഭർത്താവിൽ നിന്ന് പഠിക്കാൻ കഴിയുന്ന അറിവുകളുടെ പരമാവധി അവർ പഠിച്ചു. ആഇഷ ബീവിയെ പോലെ നിരവധി സ്വാഹാബാക്കളിൽ നിന്ന് മഹതി ഹദീസുകൾ റിപ്പോർട്ട് ചെയ്തു. യതീമായിരുന്ന ഉമ്മു ദർദാഅ് അബു ദർദാഇന്റെ ശിക്ഷണത്തിലും ചുറ്റുപാടിയിലുമാണ് വളർന്നത്. കുട്ടി കാലത്ത് അബൂ ദർദാഇന്റെ കൂടെ പള്ളിയിൽ പോകും. സ്വാഹാബാക്കളുടെ സ്വഫിൽ നിന്ന് നിസ്കരിക്കും. ഖാരിഈങ്ങളുടെയും ഹാഫിളുകളുടെയും സദസ്സുകളിൽ വട്ടമിട്ടിരിക്കും. അവരിൽ നിന്ന് അറിവുകൾ ഒപ്പിയെടുക്കും. പ്രസിദ്ധരായ സ്വാഹാബാക്കകളുടെ ഖുർആൻ പരായണം ശ്രവിക്കും. കുട്ടി കാലത്ത് തന്നെ അബു ദർദാഇനു ഖുർആൻ ഓതി കേൾപ്പിച്ചു കൊടുക്കും. മഹതിയുടെ മനഃപാഠമാക്കാനുള്ള കഴിവ് അപാരമായിരുന്നു. അറിവിനെ സ്നേഹിച്ചും ഇബാദത്തിനെ കൊതിച്ചും സുഹ്ദിനെ തേടിയുമാണ് മഹതി വളർന്നത്. മികച്ച ബുദ്ധിയും ഭംഗിയും സൽസ്വഭാവവും നൽകി അള്ളാഹു അവരെ അനുഗ്രഹിച്ചിരുന്നു. പ്രായം തികഞ്ഞപ്പോൾ അബു ദർദാഅ് മഹതിയെ വിവാഹം കഴിച്ചു ഉമ്മു ദർദാഅ് എന്ന് പേര് നൽകി. പിന്നീട് അതായിരുന്നു മഹതിയുടെ പേര്. പിന്നീട് ഹുജൈമ എന്ന യഥാർത്ഥ നാമം വിസ്മരിച്ചു പോയി. താബിഈങ്ങളിലെ പ്രമുഖരായ നിരവധി പണ്ഡിതന്മാർ മഹതിയുടെ പാഠശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയവരായിരുന്നു. ജുബൈർ ഇബ്നു നുഫൈർ, അബു ഖലാബത്തിൽ ജർമി, റജാഉബ്നു ഹൈവ, യൂനുസ് ഇബ്നു മൈസിറ etc. ഇമാം മുസ്ലിമും ഇമാം തുർമിദിയും ഇബ്നു മാജയും അബൂ ദാവൂദും അവരുടെ സിഹാഹിലും സുനനിലും മഹതിയിൽ നിന്ന് രിവായത്ത് ചെയ്തിട്ടുണ്ട്. കൺ മറഞ്ഞ കൂട്ടുകാരന് വേണ്ടിയുള്ള നിന്റെ പ്രാർത്ഥനക്ക് മലക്കുൽ മുവക്കിൽ ആമീൻ പറയുമെന്ന ഹദീസ് ഇമാം മുസ്ലിം മഹതിയിൽ നിന്നാണ് ഉദ്ധരിച്ചിരിക്കുന്നത്. ജീവിതത്തിലുട നീളം മഹതി ശാന്തയും ക്ഷമാശീലയുമായിരുന്നു. ഖുർആനിന്റെ അർത്ഥ തലങ്ങൾ മനസ്സിലാക്കി പാരായണം ചെയ്യുന്നതിൽ മഹതിക്ക് പ്രതേക മികവായിരുന്നു. (at De Queens International) https://www.instagram.com/p/COqOM03Mcwb/?igshid=1ainuhrcipqng













