മോഹൻതാൽ ©Aditi Singh | Foodie's Paradise രാജസ്ഥാനിലെയും ഗുജറാത്തിലെയും രുചികരമായ ഒരു ട്രഡീഷണൽ ഡെസേർട്ട് ആണ് മോഹൻതാൽ. ചേരുവകൾ : കടലമാവ് -2 കപ്പ് നെയ്യ് - 3 ടേബിൾസ്പൂൺ പാൽ - 3 ടേബിൾസ്പൂൺ നെയ്യ് - 1 കപ്പ് ഏലക്കാപ്പൊടി - 1/4 ടീസ്പൂൺ ബദാം, പിസ്ത - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : ഒരു ബൗളിൽ കടലമാവ് എടുത്തു അതിലേക്ക് 3 tbs നെയ്യും പാലും ചേർത്ത് കാട്ടയില്ലാതെ മിക്സ് ചെയ്യുക. ഇത് 30 മിനിറ്റ് അടച്ചു മാറ്റി വെക്കുക. ശേഷം ഇത് യോജിപ്പിച്ച് അരിച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി കടലമാവ് മിശ്രിതം അതിലേക്ക് ഇട്ട് മീഡിയം ഫ്ലെയിമിൽ ഗോൾഡൻ കളർ ആകും വരെ റോസ്റ്റ് ചെയ്യുക. ഇത് സ്റ്റൗവിൽ നിന്ന്.മാറ്റി തണുക്കാൻ വെക്കുക. ഒരു സോസ്പാനിൽ ഒരു കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് 1.5 നൂൽ പാകത്തിലാക്കുക. ഇതിലേക്ക് ഏലക്കാപ്പൊടി കൂടി ചേർത്ത ശേഷം കടലമാവിലേക്ക് ഇത് ഒഴിക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. മിശ്രിതം കട്ടി കൂടുതൽ എന്നു തോന്നിയാൽ അൽപ്പം പാൽ തൂകി ഇളക്കിയെടുക്കാം. ഒരു പാത്രത്തിൽ അൽപ്പം നെയ്യ് തടവി ഈ മിശ്രിതം അതിലേക്ക് ഇട്ട് ഒരു സ്പാച്ചുള കൊണ്ടോ സ്പൂണ് കൊണ്ടോ സ്പ്രെഡ് ചെയ്യുക. മുകളിലായി ബദാമും പിസ്തയും ഇട്ട് ചെറുതായി ഒന്ന് അമർത്തി കൊടുക്കാം. ഇത് 3-4 മണിക്കൂർ തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം ചതുര കഷണങ്ങളായി മുറിച്ചു വായു കടക്കാത്ത ടിന്നിൽ ഇട്ട് സൂക്ഷിക്കാം. ഇ10 ദിവസത്തോളം റൂം ടെമ്പറേച്ചറിൽ കേടാകാതിരിക്കും #foodiesparadise #malayalamrecipes #deewali #sweets #deewalirecipes #mohantal https://www.instagram.com/p/Bp0n_8-HoZH/?utm_source=ig_tumblr_share&igshid=wnme5f5ppqqm











