നാടിന്റെ സുരക്ഷയ്ക്ക് നാട്ടാരുടെ ലോക്ക്ഡൗൺ.. അടിമാലിയിൽ 2020 ജൂലൈ 23 മുതൽ 31 വരെ ലോക്ഡൗൺ. #karimattamlive അടിമാലി: - മേഖലയിൽ കോവിഡ് വ്യാപനം കൂടിയതോടെ അടിമാലിയിലും ലോക് ഡൗൺ. ജൂലൈ 23 മുതൽ 31 വരെയാണ് നിയന്ത്രണം. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കും. അവശ്യ സ്ഥാപനങ്ങളായ മെഡിക്കൽ സ്റ്റോർ, പലചരക്ക്, പഴം, പച്ചക്കറി കടകൾ രാവിലെ പത്ത് മുതൽ അഞ്ച് വരെ മാത്രം പ്രവർത്തിക്കും. ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ പാഴ്സൽ മാത്രം ഉണ്ടാവും.ഈ ദിവസങ്ങളിൽ ടൗണിൽ വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടാവും. മൂന്നാർ, രാജാക്കാട്, ഇരുമ്പുപാലം പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ആരംഭിച്ചതോടെ ആളുകൾ കൂട്ടമായി അടിമാലിയിലേക്ക് എത്തി തുടങ്ങി. ഇത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലാണ് അടിമാലിയിലെ നിയന്ത്രണത്തിന് കാരണം. അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പ് , വ്യാപാരികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാക്കുമെന്ന് അടിമാലി സി.ഐ. അനിൽ. ജോർജ് പറഞ്ഞു. (at Adimali, India) https://www.instagram.com/p/CC53i7iHO-6/?igshid=1e7k3rx4wqde4