എട്ട് വർഷങ്ങൾക്ക് മുൻപുള്ള റോഡ് ലേവർ അറീനയിലെ ഒരു ജനുവരി സായാഹ്നം..മറ്റൊരു ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ അരങ്ങേറാൻ ഒരുങ്ങുന്നു..🇦🇺🎾🏆 റോജർ ഫെഡറർ എന്ന വന്മരത്തെ പലതവണ ആടിയുലയിപ്പിച്ച, റാഫേൽ നദാൽ എന്ന കൊടുംകാറ്റും, ജോക്കോവിക് എന്ന ഉയർന്നുവരുന്ന പോരാളിയും നേർക്കുനേർ..✨️ ഇങ്ങ് പടിഞ്ഞാറു മാറി അയ്യായിരത്തോളം മൈലുകൾ അകലെ, ഒരു 32 ഇഞ്ച് ടീവിക്ക് മുന്നിൽ ഇരിക്കുന്ന ഞാനും, അങ്ങ് മെൽബൺ പാർക്കിൽ ഒരു മഹാ ചരിത്രം സാക്ഷ്യം വഹിക്കാൻ ഇരിക്കുന്ന കാണികളും ഒരേ ആകാംക്ഷയോടെ..🤩🔥പതിയെ തുടങ്ങിയ ആദ്യസെറ്റുകളുടെ പ്രവേഗം പിനീടങ്ങോട്ട് തീ പിടിച്ച ലെവെലിലേക്ക് മാറുന്ന കാഴ്ച്ചകൾക്കിടയിലും, കാണികളിലേക്ക് നീങ്ങുന്ന ക്യാമറ കണ്ണുകളിലാണ് ജോക്കോവിക്കിനോടുള്ള കാണികളുടെ വിരോധം എനിക്കാദ്യം വ്യക്തമായത്. എങ്ങും നദാൽ ബാനറുകളും, 'വിവ റാഫ' ആർപ്പ് വിളികളും! ഇടക്ക്, തനിക്ക് മിസ്സാവുന്ന ഓരോ ലോങ്ങ് റാലികൾക്കിടയിലുമുള്ള കാണികളുടെ പരിഹാസങ്ങൾ നോക്കി, ദാ ഈ ചിത്രത്തിലെ മുഖഭാവത്തോടെ പുഞ്ചിരിച്ചിരുന്ന നൊവാക്, വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ഭീകരതയാണ് തന്റെ കണ്ണുകളിൽ ഒളിപ്പിച്ചത് എന്ന് പിൽക്കാലം കണക്കുകൾ തെളിയിച്ചു..5hr 53min നീണ്ട ഏറ്റവും ദൈർഘ്യമേറിയ ആ ചരിത്ര പോരാട്ടത്തിൽ കിരീടവുമായാണ് നൊവാക് മടങ്ങിയത്..പരിഹാസങ്ങൾക്കെതിരെയുള്ള വീറുറ്റ മറുപടികൾ..നാലിൽ നിന്നും, പതിനേഴിലെത്തിയ ഗ്രാൻഡ്സ്ലാം അക്കൗണ്ടും, ATP റാങ്കിങ്ങിൽ റോജർ ഫെഡററിനു പിന്നിൽ ഏറ്റവുമധികം കാലം ഒന്നാം സ്ഥാനം നേടിയുള്ള ജൈത്രയാത്രയും, ടെന്നീസ് കരിയറിൽ ഏറ്റവുമധികം പ്രൈസ് മണി നേടിയ എക്കാലത്തെയും താരമെന്ന തഗ് ലൈഫ് നേട്ടങ്ങളും എല്ലാം കൊണ്ടും ടെന്നീസിലെ പിൽക്കാലങ്ങൾ, ഫെഡലിനൊപ്പം ഓടിയെത്തിയ നോവാക്കിന്റെ കൂടിയായിരുന്നു..കായിക ലോകത്തിൽ ഗ്യാലറിയിലെ ആർപ്പുവിളികളിൽ പതറുന്നവരും പൊരുതിക്കയറുന്നവരും ഉണ്ടായിട്ടുണ്ട്...എന്നാൽ കാണികളുടെ എതിർപ്പിനെതിരെ നീന്തിക്കയറി പടയോട്ടങ്ങൾ ജയിച്ചവർ വിരളമാണ്.. അതിലെന്നും ജോക്കോവിച്ചിന്റെ സ്ഥാനം ഏറ്റവും മുൻപിൽ തന്നെയാണ്.. എക്കാലത്തേയും ഫെഡറർ ഫാൻ എന്ന നിലയിൽ, 2014, 15, 19 വർഷങ്ങളിലെ വിമ്പിൾഡൻ ഫൈനലിന്റെയും, 2015ലെ US ഓപ്പൺ ഫൈനലിന്റെ- യുമൊക്കെ ദേഷ്യങ്ങൾ ഉള്ളിൽ കിടപ്പുണ്ടെങ്കിൽകൂടി, സത്യങ്ങൾ അംഗീകരിക്കാതിരിക്കാൻ വയ്യ.. @djokernole, You're Such An Intrepid, Relentless And Zestful Champ..👐💯 #Hbd_Novak_Djokovic 🇷🇸🎾✨️🥂 #tennislove #planettennis #novakdjokovic #rogerfederer #nadal ✨️✨️✨️ (at Thrissur) https://www.instagram.com/p/CAfBqzWBnN0KgOVMz4FwH-VJXaiA7nN8cJNp280/?igshid=17tdv9escebmr










