ഓർമ്മകളിൽ ഏപ്രിലിന്, ഇതിഹാസ ജനനങ്ങളുടെ ഒരു നിര തന്നെയുണ്ട് അവകാശപ്പെടാൻ...ഏപ്രിൽ 25, അതിൽ വേറിട്ട് നിൽക്കുന്നത് ഈ മൂന്ന് പ്രതിഭാധനന്മാരുടെ ജന്മ ദിവസം എന്ന യാദൃശ്ചികത കൊണ്ടാണ്... പെഡ്രാനെല്ല എന്ന ഹോളിണ്ടിലെ ഒരു നിർധനയായ വിധവപണ്ട് അയാക്സിന്റെ പ്രാന്തപ്രദേശങ്ങളിലെ തൂപ്പ് ജോലികളിൽ മുഴുകിയപ്പോൾ, അവരുടെ രക്തത്തിൽ ഒരുവൻ, യോഹാൻ ക്രൈഫ് എന്ന നാമദേയത്തിൽ ഫുട്ബാൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അവന്റെ തെരുവ് യുദ്ധങ്ങൾ, പിൽക്കാലം ഡച്ച് ഫുട്ബോളിന്റെയും, യൂറോപ്യൻ ഫുട്ബോൾ ടാക്ടിക്സുകളുടെയും, ഹോളണ്ടിനപ്പുറം വളരാൻ ഊർജം തികയാതെ വിമ്മിഷ്ടപ്പെട്ട അയാക്സിന്റെയും ജാതകങ്ങൾ തിരുത്തുമെന്ന് ആരറിഞ്ഞു... ആ ഇതിഹാസം തന്നെ പിൽക്കാലം പരിശീലകന്റെ രൂപത്തിൽ ബാർസിലോണ എന്ന വിഖ്യാത ക്ലബ്ബിന്റെ നിർണായകമായ ആദ്യ യൂറോപ്യൻ കിരീടധാരണത്തിൽ പങ്കാളിയായി.. യോഹാൻ, അങ്ങ് കളിച്ചു പോയ കാലങ്ങൾ വായിച്ചറിവുകൾ മാത്രമാണെങ്കിൽ കൂടി, ആ ലെഗസിയുടെ സർവ്വാവേശങ്ങളും ഇന്നും ഈ ജനറേഷനിൽ പരകായപ്രവേശം നടത്തുന്നുണ്ട്... 🧡🧡🧡⚽️🥰 മേൽപ്പറഞ്ഞ അമ്മയുടെ കഷ്ടപ്പാടുകൾക്ക് സമാനമായി മ്മടെ തൃശ്ശൂരിലും പണ്ടൊരു സംഭവം ഉണ്ടായിരുന്നു.. കൊച്ചമ്മു എന്ന കൂലിപ്പണിക്കാരി, തന്റെ തീരായാഥനകൾ- ക്കിടയിലും ഇളയ മകനിൽ കണ്ട ഫുട്ബാൾ സ്വപ്നങ്ങൾക്ക്, പിൽക്കാലം ചിറക് വെച്ച ഐതിഹാസിക കഥ...ഐനിവളപ്പിൽ മണി വിജയൻ എന്ന പ്രതിഭ രണ്ട് പതിറ്റാണ്ടോളം ഇന്ത്യയുടെ മൈതാനങ്ങളിൽ തീ പടർത്തിക്കൊണ്ട് പടയോട്ടം നടത്തിയ കഥ..🖤🖤🖤⚽️🥰 ഇനിയുള്ളത് ഫുട്ബാൾ അല്ല.. അഭിനയകലയിലെ ഇറ്റാലിയൻ മാജിക്കിന്റെ അത്യുന്നത പ്രതിഫലനമാണ്... മൈക്കൽ കോർലീയോൺ എന്ന ഒറ്റ വേഷം കൊണ്ട് പീകി ബ്ലൈൻഡേഴ്സ് അനേകം എപ്പിസോഡുകൾ കൊണ്ടു- ണ്ടാക്കിയ മാഫിയ-ഗാങ്സ്റ്റർ-ആറ്റിട്യൂട് സിംബലുകളെ ഒന്നുമല്ലാതെ ആക്കുന്ന അൽ പച്ചിനോ എന്ന മജീഷ്യൻ...📽️👽 കാലാതിവർത്തിയായ ഗോഡ്ഫാദർ എന്ന, ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമാ സൃഷ്ടിക്കപ്പുറം അദ്ദേഹം പകർന്നാടിയ വേഷങ്ങൾ എവെർഗ്രീൻ എന്ന ടാഗിനുമപ്പുറമാണ്!🥰🎬💙💙💙 Hbd For These Legendary Humans.. 🎂🎉🤩 #johancruyff #alpacino #imvijayan #birthdayoflegends ✨️ https://www.instagram.com/p/COFWDELFSCP_5zFNhc7pBJwYAMSuKIAuI6Q0Kg0/?igshid=1hyc25cj27o51









