പറയാൻ ബാക്കിവെച്ചതെല്ലാം വരികളും ചിത്രങ്ങളും മാത്രമായീ.........

PR's Tumblrdome
wallacepolsom
$LAYYYTER
let's talk about Bridgerton tea, my ask is open

pixel skylines
Sweet Seals For You, Always
Today's Document
occasionally subtle
Aqua Utopia|海の底で記憶を紡ぐ
Sade Olutola
Show & Tell
Jules of Nature
d e v o n
I'd rather be in outer space 🛸
Xuebing Du
Claire Keane
Game of Thrones Daily

#extradirty

JBB: An Artblog!

izzy's playlists!
seen from United States
seen from United States
seen from United States
seen from United States

seen from United States

seen from Germany
seen from Germany

seen from United States
seen from Venezuela

seen from Colombia
seen from Germany

seen from United States
seen from United States

seen from United States

seen from United States
seen from United States
seen from United States

seen from United States

seen from United States
seen from United States
@brahmasudhan
പറയാൻ ബാക്കിവെച്ചതെല്ലാം വരികളും ചിത്രങ്ങളും മാത്രമായീ.........
ഫാത്തിമാ...
നീ പോയതിനു ശേഷം ഈ ലോകം ഒട്ടും സുന്ദരമല്ല...
നീ ഇല്ലാതെ ഈ ദുനിയാവിലൊരുപാട് കാലം ജീവിക്കേണ്ടി വരുമോ എന്ന് ഞാൻ ഭയപ്പെടുന്നു....
പിന്നെയെങ്ങനെയാണ് അലി(റ) ഭൂമിയിൽ അതിനുശേഷവും ഒരുപാട് കാലം ജീവിച്ചത്....
മദീനയിലെ സൗരഭ്യം വീശുന്ന മന്ദമാരുതൻ ഫാത്തിമയുടെ ഓർമ്മകളായി അലി തങ്ങൾക്ക് സാന്ത്വനം നൽകിയിരിക്കണം.....
മഹതി സ്വർഗത്തിലിരുന്ന് നൃത്തമാടുന്നത് കണ്ടിട്ടാവണം യുദ്ധഭൂമിയിൽ അലിയുടെ കാലിടറാതെ പോയത്... ഹൃദയം നിണമണിയുബോൾ ആത്മാവിന്റെ തൂവാല കൊണ്ട് അത് ഒപ്പിയെടുത്തതിനാലാവണം അലിതങ്ങൾ ധീരനായത്....
ഫാത്തിമയുടെ റൂഹ് പിരിയുമ്പോൾ.....
മരണത്തിന്റെ അതികഠിന വേദനയിലും അലിയുടെ മുഖത്ത് കണ്ട വ്യഥയിൽ മഹതിയുടെ നെറ്റിത്തടത്തിൽ വിയർപ്പ് പൊടിഞ്ഞിരിക്കും അതിന്റെ കണങ്ങളാണ് ഏകാന്തതയിലും അലി തങ്ങൾക്ക് പരിമളം പരത്തിയത്....
ആത്മാവുകൾ തമ്മിൽ പ്രണയിച്ചു നോക്കൂ...
അവിടെ ദിശയറിയാതെ നീങ്ങുന്നുവെങ്കിൽ അലിതങ്ങളും ഫാത്തിമയും വഴികാണിച്ചുതരും..... നിലക്കാത്ത പ്രണയത്തിന്റെ ജന്നത്തിലേക്കുള്ള വഴി...........
നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല രക്തമല്ലാതെ ഒരു ചായമില്ല എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് അതാണെന്റെ ആനന്ദം
പാതിയിൽ നിലച്ചൊരു കവിതയാണ് ഞാൻ... പാതി വായിച്ചൊടുക്കാം നിനക്കതുമല്ലെങ്കിൽ മറുപാതിയായി ചേർന്നൊടുങ്ങാം
നേർത്ത വിരലുകൾ കൊണ്ട് ആത്മാവിനെ തൊട്ടുണർത്താൻ, ഇന്ദ്രിയങ്ങൾക്കപ്പുറത്ത് നിന്നും ഒരു സ്വപ്നം പോലെ ഇനി നിനക്ക് കടന്നു വരാം...
നീ എന്നതിനോട് എനിക്ക് പ്രണയമല്ല... മറിച്ച് ഇന്ന് എന്നെ ഓർമകളുടെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടതിന് കാരണമായ ഒരു തരം ഭ്രാന്താണ്.....
അല്ലെങ്കിലും തൂലികക്കേറെ ഇഷ്ടം വരികൾക്കുള്ളിൽ അർത്ഥം ഒളിപ്പിക്കുവാനായിരുന്നല്ലോ.. അനുവാചകനെ പോലും അതിശയിപ്പിക്കുന്ന ചിലതെല്ലാം പലപ്പോഴായി അതിൽ പതിഞ്ഞിരുന്നു.. ✨
പ്രണയം
ഓർമ്മകളിൽ നിറഞ്ഞാൽ പിന്നെ
നമ്മെ തന്നെ ഭ്രാന്തനാക്കുന്ന
ഒരു തരം ലഹരിയാണ്.....