Amazon Alexa Community Program
ഭിന്നശേഷി മേഖലയിൽ ഡിജിറ്റൽ ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, അതുവഴി ഭിന്നശേഷിക്കാരെ അവരുടെ ജീവിതത്തെ എങ്ങനെയൊക്കെ മാറ്റി മറിക്കാം എന്ന ചിന്തയിൽ നിന്നാണ് Alexa പോലുള്ള ഒരുപകരണവും അതിന്റെ സാധ്യതകളെക്കുറിച്ചും പഠിക്കാൻ അവസരം ലഭിച്ചത്. ഒരൊറ്റ കമാന്റിൽ പല കാര്യങ്ങൾ ഒരുമിച്ചു സാധ്യമാകാൻ കഴിയുന്ന ഓഫീസ് ഓട്ടോമേഷൻ സംവിധാനത്തെ പോലെ തന്നെ വിദ്യാഭ്യാസ മേഖലയിലും വിനോദമേഖലയിലും ഒരുപോലെ പ്രയോജന പ്രദമാകുന്ന രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരുപകരണമാണ് Alexa.
കേരളത്തിൽ Alexa എന്ന ഉപകരണം ഭിന്നശേഷി മേഖലയിൽ എത്രത്തോളം പ്രയോജനപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണ് ബെറ്റർ ലൈഫ് ഫൗണ്ടേഷൻ കേരളത്തിൽ ആദ്യമായി കാസർകോട് കോഴിക്കോട് ജില്ലകളിലെ സ്പെഷ്യൽ സ്കൂൾ, ബഡ്സ് സ്കൂൾ, റിഹാബിലിറ്റേഷൻ സെൻറർ, തെറാപ്പി സെൻറർ തുടങ്ങിയ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുകയും ഭിന്നശേഷി ശാക്തീകരണത്തിന് തുടക്കം കുറയ്ക്കാൻ ശ്രമം ആരംഭിച്ചത്. ഒപ്പം സമാന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഒരുമിച്ചു ചേർത്ത് എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്ന തരത്തിൽ അലക്സാ കമ്മ്യൂണിറ്റി പ്രോഗ്രാമിനെ മാറ്റിയെടുക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.
പൂർണമായും സൗജന്യമായി ഓരോ സ്ഥാപനത്തിനും ഒരു ഉപകരണം ലഭിക്കുന്നത് കൂടാതെ സ്ഥാപനത്തിലെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അലക്സയുടെ ട്രെയിനിങ്ങും മറ്റു മാർഗ്ഗനിർദ്ദേശങ്ങളും പരിപൂർണ്ണ പിന്തുണയും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. അതുകൂടാതെ പദ്ധതിയുടെ നടത്തിപ്പും മോണിറ്ററിങ്ങും ബെറ്റർ ലൈഫ് ഫൗണ്ടേഷൻ അലക്സ കമ്മ്യൂണിറ്റി പ്രോഗ്രാമിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് നമ്മൾ ഒരുമിച്ചു നിന്ന് പൊരുതുന്നതോടൊപ്പം ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയെ ഉപയോഗിച്ച്, സാങ്കേതിക വിദ്യയുടെ പുത്തൻ തലങ്ങൾ പ്രയോജനപ്പെടുത്തി വിഭിന്നശേഷിയുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ ഒരുമിച്ചു നിന്ന് പ്രവർത്തിക്കാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
Better Life Foundation [email protected]









