N114: എ.ജെ പറഞ്ഞ കഥ
ഇത് അമൃത പുരാണത്തിലെ രണ്ടാം ഖണ്ഡിക ആണ്. മുൻ ഭാഗം വായിക്കാൻ ഇവിടെ ഞെക്കുക
ഇതാണ് N114 എന്ന റൂമിന്റെ കഥ.
N114 ഇല് വെച്ച് ഏതെങ്കിലും ഒരു പരീക്ഷ എങ്കിലും എഴുത്തിയവർക്ക് തോന്നിയിട്ടുണ്ടാവും, "അച്ഛാ, ഇതിലും ഭേദം അഞ്ചാറു വാഴ വെക്കുന്നതായിരുന്നൂ, ട്ടോ", എന്ന്.
ഇത് എനിക്ക് കമ്പ്യൂട്ടറും എൻജിനീയറിങും പഠിച്ച് പ്രാന്തായി, വെറുതെ ലൈഫ് സെഡ് ആക്കാതിരിക്കാൻ വേണ്ടി അങ്ങോട്ട് വിളമ്പുന്നതല്ല. ശെരിക്കും ഉള്ളതാണ്. വരും തലമുറക്ക് വേണ്ടി ഒരു നല്ലകാര്യം ചെയ്യണ്ടേ എന്ന് വെച്ച് ചെയ്യുന്നതാണെന്നും പറയാം.
അതൊക്കെ പോട്ടെ.
എല്ലാം തുടങ്ങിയത് പണ്ടാണ്. പണ്ട് പണ്ട് പണ്ട്, (ഇത്തിരി നാടകീയത ഒക്കെ ആവട്ടെ, ല്ലെ) ഒരു ചേട്ടൻ ആൾഡെ പ്രോഫഷനൾ സപ്ളിക്കേഷൻ കോഴ്സ് എന്നെന്നേക്കുമായി തീർക്കാൻ ഉള്ള ഓട്ടത്തിലായിരുന്നൂ. ജെല്ലിക്കെട്ടിൽ ആ പാവം കാള ഓടുന്ന പോലെ ആള് ഓടി ഓടി ഓടി, പഠിച്ച് പഠിച്ച് പഠിച്ച്, ആളങ്ങനെ ഫ്ലോ ഇലായി. ആൾഡെ അവസാന സപ്ലി എഴുതാൻ ആൾക് കിട്ടിയ റൂം വടക്ക് ഭാഗത്തെ ഒന്നാം നിലയിലെ പതിനാലാം റൂം ആണ്.
വളരെ മുമ്പ് തന്നെ എല്ലാം കാണാപാഠം പഠിക്കാൻ തുടങ്ങുകയും , അന്ന് പുലർച്ചെ എഴുന്നേറ്റ് ഒക്കെ ഒന്നുകൂടി നോക്കുകയും ചെയ്ത കാരണം പുള്ളിക്ക് വല്ലാത്ത മൂഡ് ആയിരുന്നു. പക്ഷെ, പരീക്ഷ ഒന്നൊന്നര ദുരന്തം ആയി പര്യവസാനിച്ചു.
ജീവിതവും എഞ്ചിനീറിംഗും മടുത്ത അയാൾ, ഉത്തര കടലാസ് കൊടുത്തിട്ട് പുറത്തേക്ക് വന്നിട്ട്, തിരിഞ് നിന്ന് ക്ലാസ്സിലേക്ക് നോക്കി, ഒരൊറ്റ പ്രാക്ക് ആയിരുന്നു.
"ദൈവമേ, ആരെഴുതിയാലും N 114ഇൽ എഴുതുന്ന എല്ലാ പരീക്ഷയും പരാജയം ആവണേ!"
ഇന്ത്യ മഹാരാജ്യത്തിലെ പ്രബുദ്ധ കോളേജുകളിൽ പോലും ഇല്യാത്ത ഒരു മനോഹരമായ ഒരു പ്രതിഭാസമാണ് അന്ന് മുതൽ N 114ഇൽ അരങ്ങേറി തുടങ്ങിയത്. ആര്, എത്ര പഠിച്ചിട്ട് , ഏത് പരീക്ഷ എഴുതിയാലും, അത് 'ഇജ്ജാത്തി' ദുരന്തം ആവും.
എന്റെ പ്രിയ സുഹൃത് എ.ജെ ക്ക് ഒന്നാം സെമെസ്റ്റെറിൽ ആകെ പ്രതീക്ഷ ഉണ്ടായിരുന്നത് ഇംഗീഷിനും രസതന്ത്രത്തിനും ആണ്. ദൈവം സഹായിച്ചു, ആ രണ്ടു പരീക്ഷയും എഴുതാൻ കിട്ടിയത് നമ്മുടെ N 114ഇൽ തന്നെ. വെഷമം തീർക്കാൻ ആണോ എന്ന് അറിയില്ല, ചെക്കൻ ഇപ്പൊ എഡിറ്റിങ് ഓട് എഡിറ്റിങ് ആണ്.
എന്റെ സുഹൃത്തുക്കളോടും, ഇനി വരാൻ പോകുന്ന ജൂനിയേഴ്സ്സിനോടും എനിക്ക് ഒരു കാര്യം മാത്രേ പറയാൻ ആഗ്രഹിക്കുന്നുള്ളു.
N 114 ആണ് കിട്ടിയത് എങ്കിൽ പഠിക്കയൊന്നും വേണ്ട, എന്തൊക്കെ ആയാലും മൂൻജോസ്കി ആയി വീട്ടിൽ ഇരിക്ക്യൻഡി വരും.
- സീജൂനിയർ









