കോഡ് അറ്റ് അമൃതയിലെ ഹതഭാഗ്യൻമാർക്കും ഹതഭാഗ്യവതിമാർക്കും മൂന്നു നാല് മാസമായിട് യാതൊരു വിധ പുരോഗമനവും കാണാത്ത സ്ടിതിക്ക്, സ്വാമിനാഥൻ സാർ അവർക് രാവിലെ മൊത്തം സ്പെഷ്യൽ ക്ലാസ്സ് വെച്ച അന്നാണ് ഞാൻ ആദ്യമായി ശ്രീരാമന്റെ അടുത്ത് ചെന്ന് ഇരുന്നതെന്ന് തോനുന്നു.
കഴിഞ്ഞ പ്രളയത്തിൽ ഇടുക്കി ഡാം തുറന്നപ്പോൾ ഒഴുകി വന്നതാണ് എന്ന് പറയപ്പെടുന്ന, കട്ടപനയുടെ സ്വന്തം അഞ്ചു മിസ്സ്, ആൾഡെ മാസ്മരിക ആൾജബ്ര ലെക്ചർ എടുത്തു കൊണ്ടിരിക്കുമ്പോൾ, ബോറടി അസഹ്യമാം വിധം വളർന്നപ്പോൾ ആണ് അങ്ങേരു എന്തോ വിഡ്ഢിത്തം എഴുതിയതും, ഞാൻ "നീ എത് ശോക സ്കൂളിലാടാ പഠിച്ചെ?" എന്ന് ചോദിച്ചതും .
ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനെ കുറിച്ച് പൊക്കി പറയാനും ആഴ്സണൽ നെ പുച്ഛിക്കാനും മാത്രം വേണ്ടി വായ തുറന്ന ശ്രീരാമൻ അന്ന് പഠിച്ച സ്കൂളിന്റെ പേര് പറഞ്ഞു.
"ലെകോൾ."
*സൗണ്ട് ഓഫ് സീ ജൂനിയർ's മൈൻഡ് ട്രാവെല്ലിങ്*
അതും 'ലെ'കോൾ'.
ഒരുമാതിരി തെക്കൻ ഇറ്റലിയിലെ ഉറക്കം തൂങ്ങുന്ന ഗ്രാമങ്ങളിലെ പിസ്സ ഉണ്ടാക്കുന്ന അമ്മൂമ്മെടെ പേര് പോലെ.
"ലെ'കോൾ മോളെ! നീ എവിഡ്യാ!"
ഹൊ.
ശെരിക്കും പറഞ്ഞാൽ, എന്റെ മനസ്സിലേക്ക് ആദ്യം ഓടി വന്നത് പാരിസ് ആണ്. അവടെ മഞ്ഞ് മൂടിയ തെരുവിൽ വെളു വെളുത്ത മദാമ്മ മാരു ഒരോന്നോക്കെ പറഞ്ഞു ചിരിക്കുന്നു. പിന്നിൽ, "മാത്ത, ദ ബ്ലാപ്പ, ലെ ക്ലോസ" എന്നൊക്കെ പറഞ്ഞു തർക്കിക്കുന്ന ഫ്രഞ്ച് പൗരന്മാർ.
തൊപ്പി വെച്ച് മുഖം മറച്ച് അക്കോർഡിയൻ വായിക്കുന്ന തെരുവ് ഗായകൻ.
പ്രണയ ജോഡികൾ.
ദൂരേ തലയുയർത്തി നിൽക്കുന്ന ഈഫൽ ടവർ.
എല്ലാം കണ്ടുകൊണ്ട് ഒഴുകുന്ന സൈൻ നദി.
ലെകോൾ.
രാമേട്ടന്റെ ലെകോൾ.
ഡ്യുഡ് ഡ്യുടിന്റെ പേഴ്സ് തുറന്ന് പഴയ ഐഡി എടുത്ത് കാണിച്ച് തന്നു.
'ലെക്കോൾ ചെമ്പക' (എന്താ ല്ലെ, ചെമ്പക, മ്മടെ ബ്ലോഗിന്റെ പേര് തന്നെ) യിലെ മനോഹരമായ ആചാരങ്ങളെ കുറിച്ച് വിവരിച്ചു.
അവടെ ഓരോ ക്ലാസിന്റെ പേരും പൂവുകളുടെ പേരാണ്.
ഒലിയാണ്ടർ, പെറ്റുനിയ, ലന്റാന, സിൽവർ ഓക്ക്, നീം, ബോധി, അലമാണ്ട, മാരിഗോൾഡ്, അങ്ങനെ പോണൂ പേരുകൾ.
ലെകോൾ ചെമ്പകയെ കുറിച്ചുള്ള ചിന്തകൾ അൽജിബ്ര ക്ലാസ് മൂലം മരവിച്ച ഹൃദയത്തത്തെ മണാലിയിലെ മൂടൽ മഞ്ഞാൽ പൊതിഞ്ഞ താഴ്വരകളിലെ വസന്തകാലം പോലെ സുന്ദരമാക്കി.
ശ്രീരാമൻ തന്റെ സ്വന്തം ആക്കി വെച്ചിരുന്ന മൂലകളും, വൈകുന്നേരം ഇളം വെയിൽ അടിച്ചാൽ മാത്രം തിളങ്ങുന്ന വരാന്തകളും മനസ്സിൽ കണ്ടു
അവിടുത്തെ പൂക്കളുടെ ഗന്ധം എൻറെ മനസ്സിൽ മഴയായി പെയ്തിറങ്ങി.
ഇതുവരെ കണ്ടറിയാത്ത യൂറോപ്പിലെ നഗരങ്ങൾ പോലെ, ലെകോൾ എന്റെ മനസ്സിൽ, കളവും ചതിയും ഇല്ലാത്ത ഒരു സ്വപ്ന ഭൂമിയായി മാറി.
"ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
ആലിന്റെ കൊമ്പത്തെ ഗന്ധർവനോ
ആരെയോ മന്ത്രമോതി ഉണർത്തിടുന്നു..." - ഒ എൻ വി
‘ IN EVERY OBJECT See every object as your beloved deity. When holding a book handling clothes or opening a door mentally bow down to the beloved divinity who stands before you ‘ 💕💕💕💕#jaiamma 🕉🕉🕉#divinefeminine #amritanandamayi #amritapuri #amritalife #spiritualjourney #embodylove #nonduality #pathoflove #bhakti #languageoftheheart #motherofimmortalbliss
ഇതിപ്പോ അമൃത പുരാണത്തിന്റെ നാലാമത്തെ ലക്കം ആയി. കഴിഞ്ഞ ലക്കം ആസ്വദിക്കാൻ ഇവിടെ ഞെക്കുക.
ഇനിയിപ്പോ ബിൻജ് റീഡ് ചെയ്യാൻ, മൊത്തം ഒരു ലിസ്റ്റ് ആയിട്ട് വേണെങ്കിൽ ഇവിടെയും.
അപ്പൊ, തുടങ്ങാണ്.
***
വൈകുന്നേരം, ആ ആഴ്ച്ച ഒടുക്കത്തെ ചെലവ് ആയിരുന്നാലും, ഹോട്ടൽ സാഗരയിലെ ആ, മൂലക്കുള്ള പ്ലാസ്റ്റിക് മേശയുടെ ഒരു വശത്തിരുന്ന്, വെയില് കൊണ്ട്, അസുരന്റെയും സ്വാമിയുടെയും കൂടെ, കടയിലെ ആ അപ്പൂപ്പൻ ചേട്ടൻ അടിച്ച, ചൂട് ചായ ഊതി ഊതി കുടിച്ച്, മെസ്സിലെ ഫുഡിനെ കുറ്റം പറഞ്ഞും, അടുത്ത ഒഴിവ് ദിവസത്തത്തെ സ്വപ്നം കണ്ടും തീർത്ത എന്റെ രണ്ടാം സെമസ്റ്റർ കാലം.
അന്നും, ചേട്ടൻ ചായ കൊണ്ടുവന്നു മുമ്പിൽ വെച്ച് തന്നു.
ഞങ്ങളും ചായയും ആ ഇളം വെയിലിൽ തിളങ്ങി.
തുളച്ച് കയറുന്ന പഴം പൊരിയുടെയും ഉള്ളി വടയുടെയും ഗന്ധം.
പതിവ് കാഴ്ചകൾ.
കണ്ടാൽ തോന്നും ഒരായിരം വർഷം ആയിട്ട് ഇതിങ്ങനെ തന്നെ ആണെന്ന്.
"എടോ, നമ്മൾ ആലോചിക്കാറുണ്ടോ, നമ്മുടെ റൂമിൽ പണ്ട് ഉണ്ടായിരുന്നവരുടെ കഥകൾ?
അവർ ആലോചിച്ച ചിന്തകൾ?
നമുക്ക് മുമ്പേ നടന്നവർ?
ദ ഓൾഡ് കിംഗ്സ് ഓഫ് അമൃത?"
***
ഇടയ്ക്ക് സുഖവിവരങ്ങൾ ചോദിക്കാാനും, ഗുഡ് നൈറ്റ് പറയാനും ഒക്കെ വരാറുള്ള ആദിത്യയോട് ഞാൻ ഒരു ദിവസം, "ഇന്ന് നല്ല ശോകം ദിവസം" ആണെന്നോ മറ്റോ പറഞ്ഞു എന്ന് തോനുന്നു.
ഇന്നലെ ഞാൻ ഉച്ചക്ക് വെള്ളം കുടിച്ചിട്ട് വരുമ്പോൾ, വരാന്തയിൽ വെച്ച് മൂപ്പര് ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു:
"ശോകം ഒക്കെ മാറിയോ?"
Random Acts Of Kindness എന്നൊക്കെ കേട്ടിട്ടേ ഉള്ളു.
ഒരു കോസ് ഫങ്ഷൻ ന്റെ പോലെ പൊങ്ങി താഴുന്ന എന്റെ മനസ്സ്, അപ്പൊൾ ഒരു നിമിഷത്തേക്ക് നിശ്ചലമായി, പിന്നീട്, എക്സ് ആക്സിസ്സിന് സമാനമായി പോകുന്ന പോലെ, വേനലിലെ ഭാരതപ്പുഴ പോലെ, ശാന്തമായി.
അറിയാതെ ആകാശത്തേക്ക് നോക്കി ചിരിച്ചു.
മൂന്നാം നിലയിൽ നിന്ന് ആകാശം അനന്തം.
ദൂരേ പക്ഷികൾ.
സുന്ദരമായ ഭൂമി.
സന്തോഷം,
സന്തോഷം.
എങ്ങും ആനന്ദം.
🌈
ഒരു കാര്യം ഉറപ്പാണ്.
മൂന്നാം നിലയിലെ നരച്ച ചുമരുകളും ഉണ്ട്, ഒരുപാട് കഥകൾ പറയാൻ.
***
"സുകുമാർ അഴീക്കോട് എന്റെ മുത്തശ്ശൻ ആയിട്ട് വരും."
ഇത് കേട്ടപ്പോൾ, ഞാനും സ്വാമിയും ഞെട്ടി.
കാറ്റൊക്കെ വല്ലാണ്ട് വീശി തുടങ്ങി.
ദേവാസുരം സിനിമയിലെ പോലെ, ഇടിവെട്ട്.
ഭൂമി പോലും "ന്റ കാവിലമ്മെ" ന്ന് അലറി, ആകെ കുലുങ്ങാൻ തുടങ്ങി.
ആശ്രമത്തിലെ തൂറി തകർക്കുന്ന കാക്കകൾ കലപില ശബ്ദം ഉണ്ടാക്കി പറന്നു പോയി.
അതേ!
സുകുമാർ അഴീക്കോടിന്റെ പേരക്കുട്ടി (നേരിട്ട് ഉള്ള റിലേഷൻ അല്ലെങ്കിലും) എന്റെ കൂടെ കമ്പ്യൂട്ടർ പഠിക്കാൻ ഉണ്ട്!
അദ്ദേഹവും ബെയ്പോർ സുൽത്താനും വല്യ സുഹൃത്തുക്കൾ ആയിരുന്നതിനാൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ പല പുസ്തകങ്ങളുടെയും ആദ്യ പതിപ്പ് ഇങ്ങേരുടെ വീട്ടിൽ ഇപ്പോഴും പൊടിപൊടിച്ചു ഇരിപ്പ് ഉണ്ടത്രേ.
അദ്ദേഹം കോഴിക്കോട് പോകുമ്പോഴൊക്കെ വൈക്കം മുഹമ്മദ് ബഷീറിനെ കാണാൻ പോയിരുന്ന യാത്രയുടെ ഓർമയ്ക്ക് എന്ന പോലെ, ഇവരുടെ കുടുംബം ഇടക്ക് അനാഥമായ ബെയ്പോർ സുൽത്താന്റെ കോട്ടയിലേക്ക് പോയ കഥകൾ ഒക്കെ, ഇങ്ങേരു വിവരിച്ചു.
പാത്തുമ്മയുടെ ആടും, ഉപ്പുപ്പാന്റെ ആനയും ഒക്കെ ഞങ്ങളുടെ എൻജിനീയറിങ് പഠിച്ച് മരവിച്ച ഹൃദയങ്ങളിലേക്ക് തിരികെ വന്നു.
പലയിടത്തും വായിച്ച് മാത്രം കേട്ടിട്ടുള്ള, ബഷീർ ഇക്കയുടെ വീട്ടിലെ, പുസ്തകങ്ങൾ സൂക്ഷിക്കുന്ന മുറിയിലൂടെ നമ്മുടെ ഗഡി നടന്നു പോയിട്ടുണ്ട് ത്രെ.
ഇത് അമൃത പുരാണത്തിലെ രണ്ടാം ഖണ്ഡിക ആണ്.
മുൻ ഭാഗം വായിക്കാൻ ഇവിടെ ഞെക്കുക
ഇതാണ് N114 എന്ന റൂമിന്റെ കഥ.
N114 ഇല് വെച്ച് ഏതെങ്കിലും ഒരു പരീക്ഷ എങ്കിലും എഴുത്തിയവർക്ക് തോന്നിയിട്ടുണ്ടാവും, "അച്ഛാ, ഇതിലും ഭേദം അഞ്ചാറു വാഴ വെക്കുന്നതായിരുന്നൂ, ട്ടോ", എന്ന്.
ഇത് എനിക്ക് കമ്പ്യൂട്ടറും എൻജിനീയറിങും പഠിച്ച് പ്രാന്തായി, വെറുതെ ലൈഫ് സെഡ് ആക്കാതിരിക്കാൻ വേണ്ടി അങ്ങോട്ട് വിളമ്പുന്നതല്ല. ശെരിക്കും ഉള്ളതാണ്.
വരും തലമുറക്ക് വേണ്ടി ഒരു നല്ലകാര്യം ചെയ്യണ്ടേ എന്ന് വെച്ച് ചെയ്യുന്നതാണെന്നും പറയാം.
അതൊക്കെ പോട്ടെ.
എല്ലാം തുടങ്ങിയത് പണ്ടാണ്.
പണ്ട് പണ്ട് പണ്ട്, (ഇത്തിരി നാടകീയത ഒക്കെ ആവട്ടെ, ല്ലെ)
ഒരു ചേട്ടൻ ആൾഡെ പ്രോഫഷനൾ സപ്ളിക്കേഷൻ കോഴ്സ് എന്നെന്നേക്കുമായി തീർക്കാൻ ഉള്ള ഓട്ടത്തിലായിരുന്നൂ.
ജെല്ലിക്കെട്ടിൽ ആ പാവം കാള ഓടുന്ന പോലെ ആള് ഓടി ഓടി ഓടി, പഠിച്ച് പഠിച്ച് പഠിച്ച്, ആളങ്ങനെ ഫ്ലോ ഇലായി. ആൾഡെ അവസാന സപ്ലി എഴുതാൻ ആൾക് കിട്ടിയ റൂം വടക്ക് ഭാഗത്തെ ഒന്നാം നിലയിലെ പതിനാലാം റൂം ആണ്.
വളരെ മുമ്പ് തന്നെ എല്ലാം കാണാപാഠം പഠിക്കാൻ തുടങ്ങുകയും , അന്ന് പുലർച്ചെ എഴുന്നേറ്റ് ഒക്കെ ഒന്നുകൂടി നോക്കുകയും ചെയ്ത കാരണം പുള്ളിക്ക് വല്ലാത്ത മൂഡ് ആയിരുന്നു. പക്ഷെ, പരീക്ഷ ഒന്നൊന്നര ദുരന്തം ആയി പര്യവസാനിച്ചു.
ജീവിതവും എഞ്ചിനീറിംഗും മടുത്ത അയാൾ, ഉത്തര കടലാസ് കൊടുത്തിട്ട് പുറത്തേക്ക് വന്നിട്ട്, തിരിഞ് നിന്ന് ക്ലാസ്സിലേക്ക് നോക്കി, ഒരൊറ്റ പ്രാക്ക് ആയിരുന്നു.
"ദൈവമേ, ആരെഴുതിയാലും N 114ഇൽ എഴുതുന്ന എല്ലാ പരീക്ഷയും പരാജയം ആവണേ!"
ഇന്ത്യ മഹാരാജ്യത്തിലെ പ്രബുദ്ധ കോളേജുകളിൽ പോലും ഇല്യാത്ത ഒരു മനോഹരമായ ഒരു പ്രതിഭാസമാണ് അന്ന് മുതൽ N 114ഇൽ അരങ്ങേറി തുടങ്ങിയത്.
ആര്, എത്ര പഠിച്ചിട്ട് , ഏത് പരീക്ഷ എഴുതിയാലും, അത് 'ഇജ്ജാത്തി' ദുരന്തം ആവും.
എന്റെ പ്രിയ സുഹൃത് എ.ജെ ക്ക് ഒന്നാം സെമെസ്റ്റെറിൽ ആകെ പ്രതീക്ഷ ഉണ്ടായിരുന്നത് ഇംഗീഷിനും രസതന്ത്രത്തിനും ആണ്. ദൈവം സഹായിച്ചു, ആ രണ്ടു പരീക്ഷയും എഴുതാൻ കിട്ടിയത് നമ്മുടെ N 114ഇൽ തന്നെ. വെഷമം തീർക്കാൻ ആണോ എന്ന് അറിയില്ല, ചെക്കൻ ഇപ്പൊ എഡിറ്റിങ് ഓട് എഡിറ്റിങ് ആണ്.
എന്റെ സുഹൃത്തുക്കളോടും, ഇനി വരാൻ പോകുന്ന ജൂനിയേഴ്സ്സിനോടും എനിക്ക് ഒരു കാര്യം മാത്രേ പറയാൻ ആഗ്രഹിക്കുന്നുള്ളു.
N 114 ആണ് കിട്ടിയത് എങ്കിൽ പഠിക്കയൊന്നും വേണ്ട, എന്തൊക്കെ ആയാലും മൂൻജോസ്കി ആയി വീട്ടിൽ ഇരിക്ക്യൻഡി വരും.
Escape to the serene vibes of Amritapuri Ashram, Kollam – the spiritual home of Mata Amritanandamayi Devi (Amma). 🕉️ Feel the calmness in the air, join in soulful bhajans, and soak in the divine energy by the backwaters. ✨🛶
A perfect destination for those seeking inner peace and spiritual connection.
A lifestyle of "live simple-think high" is tapas (penance). • "Basit yaşa, ulvi düşün" yaşam şekli bir tapastır (nefs törpüsü). • • • #Amritapuri #ammasashram #tyaga (at Amritapuri) https://www.instagram.com/p/Cibm1HiLpIb/?igshid=NGJjMDIxMWI=
Burası Amma'nın evi ve bu āśram Amma'nın gözyaşları ile meydana geldi. Kimisi buraya spiritüel tatil köyü kafasıyla gelir, oysa bilmezler burada yapılan hizmetin kaç yılların karmasını yakacağını... Burada yapılan spiritüel pratiklerin getireceği meyve paha biçilmezdir. Amma, yaşayan bir mucize, bir azize! Kimse bilmez ve anlamaz ama her pratiğin özünü öğretir. Henüz ham olduğumuz için ancak şov yapanlara çekiliriz. İki siddhī (paranormal güç/hikmet) gösterenlere tapi oluyoruz. Oysa Amma her an bir siddhī gösteriyor. Görmek isteyene. Amma milyonlara konuşuyor ve herkesin anlayacağı şekilde her seviyeye hitap edebiliyor. Her gün, her an... Saatlerce oturuyor, meditasyon yaptırıyor, yazıtları okutuyor, dünyevi ve spiritüel soruları cevaplıyor. Tantra'nin özünü veriyor. Çünkü Tantra demek ritüel demek... Her sabah Tanrıça Kālī tapınağında 1000 isim okunuyor ve mantra zikri zaten daimi. Her gün Kalari tapınağında Puja ve homalar (ateş ritüelleri) devam ediyor. Amma aynı zamanda jnanayoga (ilim yoluna) önem veriyor. Upanişad, Gītā, Vedik okuma dersleri, müzik dersleri, dans dersleri vb Ayurveda, yoga, meditasyon, masaj ve akupunktur dersleri gibi gibi sayısız kurslar oluyor. Ve sayısız insana yaptığı yardım, dönüştürdüğü yaşamlar, kurtardığı çocuklar, açtığı okullar, üniversiteler, hastaneler, yetimhaneler, merkezler ve āśramlar... Tüm bunlar DÜNYA GENELİNDE oluyor, dikkatinizi çekerim. Ve bunu 1.50 boyunda İngilizce konuşmayan minicik bir KADIN başarıyor. Amma'nın hayatını anlamak için biyografisini okumanızı tavsiye ederim. Şu anda ilk baskısı bitti.❤️ Yeni baskıya giriyoruz. TR'ye geldiğinde haber vereceğim ✨ 📸 @ambujam_amritapuri And her Amma Doll 🥰 • • • #Amma #MataAmritanandamayi #Amritapuri #AmmaDoll #AmmasAshram #ammanınaşramı #aşram (at Amritapuri) https://www.instagram.com/p/CfdwpYFL4X8/?igshid=NGJjMDIxMWI=