@bijishgovindan ചേട്ടൻ പുതുവർഷത്തലേന്ന് പ്രസിദ്ധീകരിച്ച കാസർകോട് ഫീച്ചർ ഞാനിവിടെ പോസ്റ്റായിട്ടിരുന്നു. അതിലെ പ്രധാന കഥാപാത്രമായ ഒന്നരവയസ്സുകാരി കാസർകോട് കുമ്പടാജ പഞ്ചായത്തിലെ പെരിഞ്ചയിലുള്ള മൊഗേർ ആദിവാസി കോളനിയിലെ മോഹനൻ- ഉഷ ദമ്പതികളുടെ മൂന്നാമത്ത കുഞ്ഞ് ഹർഷിതയാണിത്. സ്പൈന ബിഫിഡയുടെ അൽപ്പം കൂടി കടന്ന പതിപ്പായ മൈലോമെനിഞ്ചോസീലും പിന്നെ ഹൈഡ്രോസെഫാലസും കൂടി സ്വൈര്യവിഹാരം നടത്തുന്ന കുഞ്ഞുശരീരത്തിൽ നിന്നാകെ കേൾക്കുന്നത് ചില ഞരക്കങ്ങൾ മാത്രം (മൂത്തവർ രണ്ടുപേരും സംസാരവൈകല്യമുള്ളവരാണ്). മിക്കവർക്കും ഇപ്പോഴെങ്കിലും ചെറിയ ഓർമവന്നുകാണുമല്ലേ? പറയാൻ വന്നത് വേറൊന്നുമല്ല, ഇവളും പോയി. അംബികാസുതൻ മാഷുടെ ഫെയ്സ്ബുക്ക് പോസ്റ്റുവഴിയാണറിഞ്ഞത്. ഇന്നലെ ബോധമില്ലാതെ കിടപ്പായിരുന്നു. കാസർകോട് സർക്കാരാശുപത്രിയിലേക്ക് ആദ്യം. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നാലോ അഞ്ചോ മണിക്കൂർ നീണ്ട യാത്ര. അവസാനം ഇന്നുരാവിലെ വേദനകളുടെയും പുച്ഛത്തിന്റെയും ലോകത്തുനിന്ന് ശാന്തായനം. ജന്മനായുള്ള ആശുപത്രിയാത്രകൾക്ക് ശാശ്വതമായ അന്ത്യം. സമാനമായ അവസ്ഥകൾ അഭിമുഖീകരിച്ച നവജിത്ത് എന്ന ശിശുവും കഴിഞ്ഞവർഷം മരിച്ചിരുന്നു. ഹർഷിത ലിസ്റ്റിലില്ലാത്തവളാണെന്ന് വീഡിയോ കണ്ടവർ ഓർക്കുന്നുണ്ടാകും. കാരണം കാസർകോട് പതിവ് മെഡിക്കൽ ക്യാമ്പുകളില്ല. കണക്കില്ല. കെ റെയിലിന്റെ വരവോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്യാൻ കുറച്ചുനേരം മതിയാകുമെന്ന് സൗകര്യങ്ങളുടെ മടിയിലിരുന്നു പറയുന്നുണ്ടല്ലോ. ചികിത്സാ മേഖലയിലെന്നെങ്കിലും എന്തെങ്കിലും സ്വയംപര്യാപ്തത കൈവരിക്കാൻ സാധിച്ചിട്ടുണ്ടോ ഈ ജില്ലയ്ക്ക്? അവഗണനയുടെ അപാര തീരമെന്നൊരു അവസ്ഥയുണ്ടെങ്കിൽ അവരുടെ ഇപ്പോഴത്തെ പേരാണ് കാസർകോട് എന്ന് പറഞ്ഞാൽ ഡോ ശ്രീകുമാർ പോലും ഖണ്ഡിക്കില്ല കാരണം എൻഡോസൾഫാൻ തൃണവൽഗണനയുടെ അനുയായികളായ എസ്സൻസുകാരുപോലും ജില്ലയുടെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. കാലങ്ങളോളം അവഗണിച്ച് ആ അവഗണന മാറ്റാനാവാത്ത ഒരു സമീപനമായിക്കരുതി ആ മുട്ടത്തോടോട് ചേർത്തുകെട്ടിയാണ് വികസനങ്ങൾ വരുന്നതെങ്കിൽ അനാഥത്വത്തിന്റെ മൂർത്തമായ ഭാവമാണ് കാസർകോടിന്റെ ദൈന്യമെന്ന് പറയാൻ ഒരു സംശയവും വേണ്ട. #aiims_for_kasaragod #aiims_for_kasaragod #harshithaendosulfan (at Kasaragod, Kerala, India) https://www.instagram.com/p/CZbXCSQPKmw/?utm_medium=tumblr














