ജനപ്രിയ നടൻ , അയൽപക്കത്തെ പയ്യൻ എന്ന വിശേഷണം മലയാളികൾ ദിലീപിനു നൽകി മലയാളികളുടെ മനസ്സിലിടം പിടിച്ചപോലെ മലയാളികളുടെയും അതിലുപരി ഒറ്റപ്പാലത്തുകാരുടെയും സ്വകാര്യ അഹങ്കാരമായി മാറിയ ഒറ്റപ്പാലത്തുകാരുടെ സ്വന്തം ലാൽജോസ് , ‘മീശ മാധവൻ’ എന്ന ചിത്രത്തിന്റെ അൽഭുത വിജയം മലയാളികളുടെ ജനപ്രിയ സംവിധായകൻ എന്ന വിശേഷണം നേടിയെടുത്തു . " മീശമാധവൻ ' , "അച്ഛനുറങ്ങാത്തവീട് " , " ക്ലാസ്മേറ്റ്സ് " , " അറബിക്കഥ " , "നീലത്താമര " , " ഡയമണ്ട് നെക്ക്ളേസ് " , " അയാളും ഞാനും തമ്മിൽ " തുടങ്ങിയ വമ്പൻ ഹിറ്റുകൾ ലാൽജോസിന്റെ സിനിമാജീവിതത്തിൽ പൊൻതൂവലുകൾ തന്നെ ചാർത്തി കൊടുത്തു.
" അയാളും ഞാനും തമ്മിൽ " എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ലാൽജോസിന് 2012-ലെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു . അതുകൂടാതെ " അയാളും ഞാനും തമ്മിൽ " എന്ന ചിത്രം 2012-ലെ " മികച്ച കലാമൂല്യമുള്ള ജനപ്രിയചിത്രം" , "മികച്ച നടൻ " , " മികച്ച ഹാസ്യനടൻ " എന്നീ അവാർഡുകളും നേടിയെടുത്തു . ഇതുകൂടാതെ മലയാള സിനിമയെ വളരെ വ്യത്യസ്തമാക്കി നിർത്തുന്ന മിക്ക ചിത്രങ്ങളും ലാൽജോസിന്റെ കരവിരുതിലാണെന്നതാണ് സത്യം.
മലയാള സിനിമയിൽ,ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിലെ ജനപ്രിയ സംവിധായകരിൽ അഗ്രഗണ്യൻ. കുഞ്ഞുണ്ണിമാഷിന്റെ സ്വദേശമായ വലപ്പാടാണ്(തൃശൂർ ജില്ല) ലാൽജോസ് ജനിച്ചത്. ഒറ്റപ്പാലം NSS കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി ആദ്യ സിനിമയായ " ഒരു മറവത്തൂർ കനവ് " ലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ സംവിധായകനാണ് ലാൽജോസ് .കമലിന്റെ സിനിമയായ " പ്രാദേശിക വാർത്തകളിലൂടെ" സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് പിന്നീട് അദ്ദേഹത്തിന്റെ 16 സിനിമകളിൽ അസിസ്റ്റന്റായിരുന്നു. കൂടാതെ തമ്പി കണ്ണന്താനം (മാന്ത്രികം), ലോഹിതദാസ് (ഭൂതക്കണ്ണാടി), ഹരികുമാർ, കെ കെ ഹരിദാസ്, വിനയൻ, നിസ്സാർ തുടങ്ങിയവരുടെ കീഴിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലെ പേരെടുത്ത സഹസംവിധായകരിൽ ഒരാളാണ് ലാൽജോസ് .
മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിന്റെ കഥ രചിച്ചു . ഒട്ടനവധി അഭിനയപ്രതിഭകളെ മലയാള സിനിമക്ക് സമ്മാനിച്ച അതുല്യപ്രതിഭകളിൽ ഒരാൾ . കാവ്യാ മാധവൻ (ചന്ദ്രനുദിക്കുന്ന ദിക്കിൽ), ടെസ്സ (പട്ടാളം), സംവൃതാ സുനിൽ (രസികൻ), മുക്ത (അച്ഛനുറങ്ങാത്ത വീട്), മീരാ നന്ദൻ (മുല്ല), അർച്ചനാ കവി (നീലത്താമര), ആൻ അഗസ്റ്റിൻ(എത്സമ്മ എന്ന ആൺകുട്ടി), ദീപ്തി സതി (നീന) എന്നീ നായികമാരെ മലയാള സിനിമക്ക് നൽകിയത് ലാൽ ജോസിന്റെ സിനിമകളാണ്. കൂടാതെ ‘അറബിക്കഥ‘ എന്ന സിനിമയിലൂടെ ഴാങ്ങ് ച്യു മിൻ (Zhang Chu Min) എന്ന ചൈനീസ് നടിയേയും, " സ്പാനിഷ് മസാല " എന്ന ചിത്രത്തിലൂടേ ഡാനിയേല സാക്കേരി (Daniela Zacherl) എന്ന സ്പാനിഷ് നടിയേയും മലയാള സിനിമക്ക് ലഭിച്ചു . യുവ നടൻ കൈലാഷിനെ നായകനാക്കിയതും ലാൽജോസിന്റെ ‘നീലത്താമര’ എന്ന ചിത്രമാണ്.
ഒരു സംവിധായകൻ എന്നതിനോടൊപ്പം അമൃതാ ടിവിയുടേയും , സിനിമക്കകത്തും പുറത്തുമുള്ള കാര്യങ്ങളെ ആളുകളെ പരിചയപ്പെടുത്തുന്ന ‘സിനിമാ കാഴ്ചകൾ’ എന്ന പ്രോഗ്രാമിന്റെ അവതാരകൻ കൂടിയാണ്. സംവിധായകൻ മാത്രമല്ല അതിലുപരി ഒരു നടൻ കൂടിയാണെന്ന് അഴകിയ രാവണൻ, ബെസ്റ്റ് ആക്ടർ , ഓം ശാന്തി ഓശാന തുടങ്ങിയ സിനിമകളിൽ കിട്ടിയ വേഷങ്ങൾ തന്റേതായ ശൈലിയിലൂടെ അഭിനയിച്ച് തെളിയിച്ചിട്ടുണ്ട് . സിനിമാ മേഖലയിൽ കൈവെച്ച എല്ലാ മേഖലയിലും ലാൽജോസ് അദ്ധേഹത്തിന്റെ വേറിട്ട ശൈലിയിൽ തിളങ്ങിയിട്ടുണ്ട് . ലാൽജോസ് എന്ന പ്രതിഭ സിനിമയാക്കാൻ തിരഞ്ഞെടുത്ത എല്ലാ പ്രമേയവും ജീവിതഗന്ധിയായിട്ടുള്ളതും അതോടൊപ്പം നന്മയും , സന്ദേശവും ഉൾക്കൊള്ളുന്നതാണ് .
പ്രേക്ഷകർക്ക് അറിയാത്ത മറ്റൊരു കൗതുകം 1998 ൽ ലാൽജോസ് എന്ന സംവിധായകന്റെ ആദ്യ ചിത്രമായ " ഒരു മറവത്തൂർ കനവ് " എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് "പദ്മശ്രീ " പുരസ്കാരം നായകനായ മമ്മൂട്ടിയെ തേടിയെത്തുന്നത് . തന്റെ ആദ്യ സിനിമയുടെ ചിത്രീകരണ സമയത്താണ് ആ വലിയ പുരസ്കാരം മമ്മൂട്ടി എന്ന മഹാനടന് ലഭിച്ചത് എന്ന നിലയിൽ ലാൽജോസെന്ന സംവിധായകനന്നു തന്റെ സിനിമാജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്നാകുമത് എന്നു തീർച്ച.
90-കളുടെ ആരംഭത്തിലെ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ലാൽജോസ് സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം " ക്ലാസ്മേറ്റ്സ്" ക്യാമ്പസ് സിനിമകളുടെ മാത്രമല്ല , ആധുനിക കേരളത്തിൽ ക്യാമ്പസ് ഗൃഹാതുരത്വം ഒരു തരംഗമായി അഴിച്ചുവിട്ട സിനിമയായിരുന്നു. ഫെയ്സ്ബുക്കിൽ ക്യാമ്പസ് കൂട്ടായ്മയുടെ ലഹരിക്കുതന്നെ അത് തുടക്കംകുറിച്ചു. അത്രമാത്രം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ സംവിധായകനു കഴിഞ്ഞു എന്നുതന്നെ പറയാം. " ക്ലാസ്മേറ്റ്സ് " എന്ന സിനിമ മലയാള സിനിമയിൽ വലിയോരു നാഴികക്കല്ലായി മാറി . അതിലെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് അലക്സ് പോൾ സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച " എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ " എന്ന ഗാനം ഇന്നും ക്യാമ്പസിന്റെ നീളമുള്ള ഇടനാഴികളിലും , ഒഴിഞ്ഞ ക്ലാസ്സ്മുറികളിലെ ചുമരുകൽക്കിടയിലും കേൾക്കാം . " മീശമാധവൻ " എന്ന സൂപ്പർഹിറ്റിനുശേഷം ലാൽജോസ് ഹിറ്റ്മേക്കർ എന്ന പദവി അരക്കിട്ടുറപ്പിച്ച ചിത്രം കൂടി ആയിരുന്നു " ക്ലാസ്മേറ്റ്സ്" .
ഇതേ വർഷം തന്നെ ഒരു ലാൽജോസ് കൈയ്യൊപ്പോടുകൂടിയ വേറിട്ടൊരു ചിത്രമായിരുന്നു " അച്ഛനുറങ്ങാത്ത വീട് " . കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിന്റെ ചുവട് പിടിച്ച് എഴുതിയ കഥയാണിത്. ലാൽജോസിന്റേതായി ഇറങ്ങിയ ഈ ചിത്രം സമൂഹത്തിൽ ഒരു പെൺകുട്ടി ഏറ്റുവാങ്ങിയ പീഡനങ്ങളുടേയും, അതേ തുടർന്ന് ആ കുടുംബം അനുഭവിക്കുന്ന ദുരിതങ്ങളുടേയും കഥയാണ്. 2006 യുവസമൂഹത്തെയും അതിലുപരി സാധാരണ പ്രേക്ഷകരേയും വളരെയധികം ചിന്തിപ്പിക്കാനും , ഒരു വ്യക്തമായ സന്ദേശം നൽകാനും, ലാൽജോസിന്റെ ഈ രണ്ടു ചിത്രത്തിനും കഴിഞ്ഞിട്ടുണ്ട് . സർവ്വോപരി 2006 ലാൽജോസ് എന്ന സംവിധായകൻ വ്യത്യസ്തമായ രണ്ടു കാഴ്ച്ചകളായിരുന്നു മലയാളികൾക്ക് ഒരുക്കിയത് .
" കേരള കഫേ " എന്ന ആന്തോളജി സിനിമയിലെ " പുറംകാഴ്ചകൾ " എന്ന ലഘുചിത്രം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. വ്യതസ്തതയും , നീതിയും പുലർത്തിയിരുന്നതാണ് ലാൽജോസ് സിനിമകൾ , മറ്റെല്ലാ സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായാണ് " പുറംകാഴ്ചകൾ " എന്ന ഹ്രസ്വചിത്രം ഒരുക്കിയത് .
ഹിറ്റ് ഗാനങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രംഗങ്ങളും ലാൽജോസ് സിനിമകളെ മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാക്കി നിർത്തുന്ന ഘടകങ്ങളാണ് . സഹസംവിധായകനിൽ നിന്ന് ഹിറ്റുകൾ മാത്രം സൃഷ്ട്ടിക്കുന്ന ഒരു സംവിധായകനിലേക്കായിരുന്നു ലാൽജോസിന്റെ യാത്ര . ലാൽജോസെന്ന സംവിധായകനു കിട്ടിയ പുരസ്കാരങ്ങളിൽ ചിലത് .
Kerala State Film Awards
2006: Best Popular Film - ക്ലാസ്മേറ്റ്സ്
2005: Best Second movie - അച്ഛനുറങ്ങാത്തവീട്
2012: Best Director - അയാളും ഞാനും തമ്മിൽ
2012: Best Popular Film - അയാളും ഞാനും തമ്മിൽ South Indian International Movie Awards
2013: Best Director for അയാളും ഞാനും തമ്മിൽ
2013: Best Film for ഡയമണ്ട് നെക്ക്ളേസ് Asianet Film Awards
2007: Best Director Award for അറബിക്കഥ Ramu Karyat Awards
2010: Best Director Award for എൽസമ്മ എന്ന ആൺകുട്ടി