ആഹാ പൊളി! അധിക്ഷേപത്തിന് തിരിച്ച് അധിക്ഷേപം! അല്ല, കോൺഗ്രസ്സേ എന്തിനാണീ പ്രതിഷേധം? എം എം മണിയുടെ അധിക്ഷേപ പരമായ പ്രസ്താവനകൾക്കെതിരെ അല്ലേ? എന്നിട്ട് നിങ്ങൾ എന്താ ഈ കാണിച്ചു വെച്ചിരിക്കുന്നെ? അങ്ങേർക്ക് പിന്നെ വെളിവും വെള്ളിയാഴ്ചയുമൊന്നുമില്ലെന്ന കാര്യം നമുക്കൊക്കെ പണ്ടേ അറിയാവുന്നതാണ്. അത് അദ്ദേഹം തന്നെ പല അവസരങ്ങളിലായി പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും യാതൊരു മുടക്കവും കൂടാതെ പ്രകടിപ്പിക്കുന്നുമുണ്ട്! അതുകൊണ്ടാണല്ലോ അദ്ദേഹത്തിനെതിരെ നമുക്കൊക്കെ ആശയപരമായി പ്രതിക്ഷേധിക്കേണ്ടി വരുന്നത്! എന്നാൽ ഇപ്പറഞ്ഞ സാധനമൊന്നും നിങ്ങൾക്കില്ലേ?! പ്രതിഷേധ പരിപാടികളുടെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ, ഒരാളുടെ കോലമുണ്ടാക്കി കത്തിക്കുന്നതും കുത്തി കീറുന്നതുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതെല്ലാം അവരുടെ തന്നെ കോലങ്ങളായിരുന്നു! എന്നാലിതിപ്പോ എന്താ നിങ്ങളീ ഉണ്ടാക്കി വെച്ചിരിക്കുന്നത്? സത്യത്തിൽ എന്താ നിങ്ങൾ ഇതിലൂടെ ഉദ്ദേശിച്ചത്? ചിമ്പാൻസിയുടെ കോലത്തിൽ എം എം മണിയുടെ ഫോട്ടോ വെച്ചതിനെ കുറിച്ച് മാധ്യമ പ്രവർത്തകർ KPCC പ്രസിഡന്റ് കെ സുധാകരനോട് ചോദിച്ചപ്പോൾ, "അതു തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ?!" എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. പ്രിയപ്പെട്ട രാഷ്ട്രീയക്കാരെ നിങ്ങളീ ചെയ്തും പറഞ്ഞും കൊണ്ടിരിക്കുന്നതെന്നതിനെ പറ്റി വല്ല ധാരണയും നിങ്ങൾക്കുണ്ടോ?! സ്ത്രീകളെയും മറ്റും അധിക്ഷേപിച്ച് പ്രസ്താവനകൾ ഇറക്കുക, അതിനെതിരെ പ്രതിഷേധിക്കാനെന്ന പേരിൽ ഒരാളുടെ നിറവും ശരീര പ്രകൃതവും നോക്കി അതിനനുസരിച്ച മൃഗങ്ങളുടെ ഫോട്ടോകളിൽ തല വെട്ടി ഒട്ടിക്കുക, എന്നിട്ട് അതിനെ പറ്റി ചോദിക്കുമ്പോൾ യാതൊരു മടിയും കൂടാതെ അഭിമാനത്തോടെ ചെയ്ത കാര്യം ഏറ്റു പറയുക.. എന്തൊക്കെയാണ് നിങ്ങളീ ചെയ്തു കൊണ്ടിരിക്കുന്നത്? ഇതൊക്കെയാണോ രാഷ്ട്രീയ മര്യാദ?! ഇതൊക്കെയാണോ ഇവിടെയുള്ള ജനങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കേണ്ടത്? ഇതൊക്കെയാണോ വരാനിരിക്കുന്ന തലമുറ നിങ്ങളിൽ നിന്നും കണ്ട് പഠിക്കേണ്ടത്?! ഇത്രയൊക്കെ ചെയ്തിട്ടും യാതൊരു ലജ്ജയും, നാണക്കേടും നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ നിങ്ങളിലെ രാഷ്ട്രീയക്കാരും ജന സേവകരുമൊക്കെ എന്നോ മരിച്ചു പോയന്നങ്ങ് കണക്കാക്കിയാൽ മതി. ജനങ്ങൾ കൂടി അത് മനസ്സിലാക്കേണ്ട കാലതാമസം മാത്രമേ ഇവിടെയുണ്ടാകുന്നുള്ളൂ! വൈകാതെ അതും സംഭവിക്കും! - C S Suraj #mahilacongres #MMMani https://www.instagram.com/p/CgK2_uEPlcF/?igshid=NGJjMDIxMWI=
















