കൊല്ലം സോപാനം സെന്റർ ഫോർ പെർഫോമിങ് ആർട്സിന്റെ നേതൃത്വത്തിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുമായി സഹകരിച്ചു നടത്തിയ ടെക്നിക്കൽ തിയേറ്റർ വർക്ഷോപ്പിൽ രാമമൂർത്തി സാർ വന്നിരുന്നത് ഓർക്കുന്നു. അതിനുശേഷം സാർ എനിക്ക് ഒരു കത്തയച്ചത് എന്നെ അത്ഭുതപ്പെടുത്തി. അതിപ്പോഴും ഞാൻ നിധി പോലെ സൂക്ഷിക്കുന്നു.
















