"വെയിലിറങ്ങി തുടങ്ങിയിട്ടും, നീണ്ടുനിവര്‍ന്നു കിടന്ന ആകാശത്ത് നിന്ന് കല്‍പ്പക വൃക്ഷത്തിന്റെ തൊണ്ടുകള്‍ ഉതിര്‍ന്നു വീണു- കൊണ്ടേയിരുന്നു..ഖസാക്കിനു മുകളിലിപ്പൊഴും ദേവന്മാര് കല്പ്പകവൃക്ഷത്തിന്റെ ഇളനീര് കുടിച്ചുകൊണ്ടിരിക്കുകയാണ്.." ഖസാക്കിന്റെ ഇതിഹാസത്തിൽ ശ്രീ.ഒ.വി.വിജയൻ എഴുതിയ ഈ വരികൾ പോലെയാണ്, #സച്ചിൻ എന്ന മനുഷ്യൻ എന്നിൽ നിറച്ച ഓർമ്മകളും, സന്തോഷങ്ങളും, ദുഃഖങ്ങളും, കാത്തിരിപ്പുകളും എല്ലാമെല്ലാം..🤗🏏#ദൈവം ക്രീസ് ഒഴിഞ്ഞിട്ട് ആറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..എന്നാൽ, ഒരു കുട്ടികാലം മുഴുവൻ എന്നെ, ടീവിക്ക് മുൻപിലും, പത്രങ്ങളുടെയും, മാസികകളുടെയും സ്പോർട്സ് കോളങ്ങൾക്ക് മുൻപിലും, അച്ഛന്റെയും കൂട്ടുകാരുടെയും ക്രിക്കറ്റ് സംസാരങ്ങൾക്ക് മുൻപിലും പിടിച്ചിരുത്തിയ ആ ചെറിയ വലിയ മനുഷ്യന്റെ ഓരോ നിമിഷങ്ങളും ഇന്നും ഈ ആകാശത്തിൽ പെയ്യുകയാണ്.. പരിഭഗ്നകൾ ഏതുമില്ലാതെ!!! മറ്റേത് കായികവിനോദത്തിനോടും, അതിലെ അതികായരോടുമുള്ള പ്രാന്തിനും അപ്പുറമാണ് സച്ചിൻ, നിങ്ങൾ പകർന്നുപോയ ലഹരികൾ..എന്റെ ഇന്നിംഗ്സ് തീരുന്ന നാൾ വരേയ്ക്കും അതങ്ങിനെ തന്നെയായിരിക്കും..❣️ #sachintendulkar #srtforever #hbdsachintendulkar #thanksforthememories 👐🤗 (at Thrissur) https://www.instagram.com/p/B_VZaCPBxkS_RGb1RDopqjkBeRInv00tOn6HsA0/?igshid=fck7cz2zulde









