Anyone need a friend ?
Hi I'm looking for a pen friend, preferably from female folks here. I want to write personal notes, share how my day was, ask how she is doing with her life..And that sort of things..
RMH
NASA

roma★
TVSTRANGERTHINGS
No title available
Keni
ojovivo
Jules of Nature
Claire Keane

❣ Chile in a Photography ❣
Noah Kahan
🩵 avery cochrane 🩵
Game of Thrones Daily
No title available
EXPECTATIONS

No title available
let's talk about Bridgerton tea, my ask is open
art blog(derogatory)

JVL
I'd rather be in outer space 🛸
seen from United Kingdom

seen from Türkiye
seen from United States

seen from Australia

seen from Malaysia
seen from Türkiye

seen from United States
seen from United Kingdom
seen from United Kingdom
seen from United States

seen from Malaysia

seen from China
seen from United Kingdom
seen from Sweden
seen from United Kingdom
seen from Australia

seen from United Kingdom
seen from United States
seen from United States
seen from United States
@jazziunplugged-blog
Anyone need a friend ?
Hi I'm looking for a pen friend, preferably from female folks here. I want to write personal notes, share how my day was, ask how she is doing with her life..And that sort of things..
അങ്ങനെ വീണ്ടും ഒറ്റക്ക്..
എന്റെ ലോകം ഇപ്പൊ വളരെ അധികം ചുരുങ്ങി.. ഞാൻ ഒരു ദിവസം കഷ്ടിച്ചു സംസാരിക്കുന്നത് 10-20 വാക്കുകൾ മാത്രം. ആരോടും സംസാരിക്കാനും തോന്നുന്നില്ല. ജയശ്രി.. അവൾക് ആലോചനകൾ വരുന്നുള്ളത് കാരണം ഒരു നല്ല ഗ്യാപ് ഞാൻ കൊടുക്കേണ്ടതുണ്ട്. ഒപ്പം തന്നെ ഇത് നല്ലൊരു സാഹചര്യം ആണ്. ഒരാളുടെ തുണയില്ലാതെ എത്രത്തോളം പിടിച്ചു നിൽക്കാൻ പറ്റും എന്നു എനിക് തിരിച്ചറിയാൻ പറ്റും.
ഞാൻ എന്നെ തന്നെ സ്വയം ഒറ്റപ്പെടുത്തുവാണെന്നു എനിക് നല്ല ബോധ്യം ഉണ്ട്. പക്ഷെ ഈ ഒറ്റപ്പെടൽ ഒരു ആശ്വാസം ആണ്. എന്റെ പരാജയങ്ങൾ അധികം ആരും അപ്പൊ അറിയില്ലല്ലോ.
പഠിത്തം മുറയ്ക്ക് നടക്കുന്നുണ്ട്. ഒരുപാട് ഇനിയും പഠിക്കാൻ നല്ല ആഗ്രഹവും ഉണ്ട്. എടുത്ത തീരുമാനം നല്ലത് തന്നെ എന്നു തോന്നുന്നു. ഏപ്രിൽ 16 ഇന് ഒരു assesment ഉണ്ട്. അതിൽ മികച്ച രീതിയിൽ പെർഫോം ചെയ്യണം. ഇതൊക്കെ ആണ് ആഗ്രഹം. കൂട്ടുകാർ ഒകെ നല്ല മികച്ച നിലയിൽ തന്നെ എത്തി നിൽക്കുന്നത് ഒരു വാശി എന്നിൽ ഉണ്ടാക്കുന്നുണ്ട്. My biggest fear is am I doing something wrong by targeting other successful people.
പോട്ടെ എന്നെ ഇപ്പൊ നോക്കാൻ ഞാൻ മാത്രം ഉള്ളു. അതു തന്നെ വളരെ നല്ല കാര്യം. എനിക് എന്നെ നല്ല രീതിയിൽ നോക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഈ ജീവിതം കൊണ്ട് എന്തു പ്രയോജനം.
Beautiful Moments..
സാധാരണ ഒരു ബസ്ഇലോ ട്രെയിനിലോ നമ്മൾ ടിക്കറ്റ് ബുക് ചെയ്യുമ്പോ എന്താണ് ആഗ്രഹിക്കുന്നത്?
തൊട്ടടുത്ത സീറ്റിൽ ഒരു സുന്ദരി കുട്ടി വന്നിരിക്കണം എന്നു.. ലോകാദ്ഭുതം എന്നു പറയട്ടെ അതു ഇന്നലെ സംഭവിച്ചു. തൊട്ടടുത്ത സീറ്റിൽ ഒരു അതീവ സുന്ദരി കുട്ടി വന്നിരുന്നു. എനിക്കണേൽ പരിച്ചെയപെടാനുള്ള ഒരു confidence തീരേ ഇല്ലായിരുന്നു. ഞാൻ മാക്സിമം അഡ്ജസ്റ് ഓക്കെ ചെയ്തു രാത്രി കഴിച്ചുകൂട്ടി. ആ കുട്ടി ഒരു ഒരു മണിക്കൂറോളം എന്റെ തോളിൽ തന്നെ തലവച്ചു സുഖായിട്ടു ഉറങ്ങി. എന്റെ ഉറക്കം പോയതല്ലാത്ത മറ്റൊന്നും സംഭവിച്ചില്ല. Felt good even though. Not a lot of time a beautiful girl trust a total stranger like this. I didnt want to take break her trust. I just gleefully smiled like an idiot spend the night thinking how to introduce myself to her when the time is right. ഇടക്ക് വച്ചു ഞാനും ഉറങ്ങി പോയി. പെട്ടന്ന് ആ കുട്ടി എന്റെ കയ്യിൽ തട്ടി വിളിച്ചുand asked me if I could help her with her bag. politely took her bag from top rack and moved aside so that she make her way out. സംഭവം കഴിഞ്ഞു.. കഥ ഇത്രേ ഉള്ളു.. ഹാ and just before turning around she smiled at me and said thanks... A short sweet and cute love story with a total stranger. Only details i know is that she is somewhere from thrissur. And probably works in VMware. She had a vmware bag with her. ഞാൻ ഒന്ന് fb മൊത്തം ഒന്നു പരത്തി നോക്കി എവിടെ ആളെ ഒന്നും കിട്ടിയില്ല.. ഹാ പോട്ടെ.. totally unexpected beautiful moment.
The beauty of life.
അരുൺ ചേട്ടന്റെ എൻഗേജ്മെന്റ് ആയിരുന്നു രണ്ടു ദിവസം മുന്നേ കണ്ണൂർ വച്ച്. ഒരുഒന്നൊന്നര യാത്ര ആയിരുന്നു. യാത്രക്കിടയിൽ ഗോപിക വിളിച്ചു. It was her last day in mumbai ഒപ്പം തന്നെ അവൾക്കു വന്ന ഒരു കല്യാണ ആലോചനയും എന്നോട് പറഞ്ഞു..Guess what it was my next room friend in my hostel in Rajagiri. As always I was diplomatic and sharing my best advice for her. അവളുടെ ലൈഫ് സെറ്റ് ആകുന്നതു എനിക് ഒരുപാട് സന്തോഷം ഉണ്ട്. She deserves a much better life. I wish her all the very best i don't want any more surprises from her. ഇനി അവളുടെ ഒരു കല്യാണ കുറി കൂടി കിട്ടിയാൽ ഞാൻ ഹാപ്പി. സത്യം പറഞ്ഞ ഇത്ര സാമ്യമാനത്തോടെ ഇത്തരം കാര്യങ്ങൾ എനിക് ഇവിടെ പറയാൻ സാധിക്കുന്നത് ജയശ്രി കൂടെ ഉള്ളത് കൊണ്ടാണ്.. ഈ പോസ്റ്റ് എഴുതുന്ന സമായതുപോലും അവളുടെ മെസ്സേജ് കണ്ടപ്പോ എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് 100 വാട്ട് തെളിച്ചം ഉണ്ടായിരുന്നു. This is the beauty of life.. I'm in the very low point of my career absolute low. People around me are settling I'm still figuring out where have i gone wrong, going back to basics, life is amazing. എന്റെ മുന്നിലുള്ള ടാസ്ക് ഇപ്പൊ Python specialist ആവുക എന്നതാണ്. Let me figure that out first. ബാക്കി വരുന്നിടത്തു വച്ചു കാണാം.life is beautiful and it keeps amazing me each day.
കലൂർ st അന്തോണീസ് പുണ്യാളനെ ഒന്നു പോയി കാണണം അടുത്ത വരവിനു. ഇപ്പൊ ഞാൻ സഹായം ചോദിച്ചാൽ അതു മോശം ആയിരിക്കും. അപ്പൊ ശെരി.. ബസ് ഇൽ ഇരുന്നു ടൈപ്പ് ചെയ്യൽ അത്ര സുഖം ഉള്ള പണിയല്ല
ബെംഗള്ളുരു ഡേയ്സ്.
കേൾക്കുമ്പോ നല്ല സന്തോഷം ഒക്കെ ഉള്ള പേരാണ്. പക്ഷെ സത്യാവസ്ഥ എനിക്ക് മാത്രേ അറിയൂ. ഇവിടെ വന്നു ചേർന്നത് നന്നായി എന്നു തോന്നുന്നു. Python language പഠിച്ചെടുക്കാൻ പാടുപെടുവാണ്. ഒരു തരത്തിൽ നല്ലതാണ് ഈ മാറ്റം മനസു കുറച്ചൊക്കെ സ്വസ്ഥം ആകാൻ തുടങ്ങി. പേടിയുണ്ട് നല്ലവണ്ണം. ഈ കോഴ്സ് ഞാൻ പാസ്സാകുമോ എന്നു.. ഒരു നല്ല ഫ്രണ്ട് ഇനെ കിട്ടി കാർത്തിക്. ചെന്നൈകാരൻ ഏതാണ്ട് എന്നേക്കാൾ ഒരു 2-3 വയസ്സ് മൂത്തതാണ്. Data science പഠിക്കാൻ വന്നിട്ട് ഞാൻ ഇപ്പൊ Python ആണ് പഠിക്കുന്നത്. നല്ല ഒരു ജോലി കിട്ടും എന്ന് തന്നെ ആണ് പ്രതീക്ഷ. ഇരുന്നു വർക് ചെയ്യാൻ ഉള്ള ക്ഷമ കിട്ടുന്നില്ല എന്നതാണ് ഇപ്പൊ എന്നെ അലട്ടുന്ന പ്രശ്നം. മാക്സിമം ശ്രമിക്കുക, ഓർക്കുക ഇതിൽ വിജയിച്ചാൽ ഒരു പക്ഷെ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനത്തിൽ ഒന്നായി ഇതു തീരും..
ലൈഫ് നല്ല exciting ആണ് ഒപ്പം തന്നെ മടുപ്പിക്കലും. ഈ പ്രായത്തിൽ ആരും ഇതു പോലെ ഒരു റിസ്ക് എടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഭക്ഷണം നന്നേ കുറച്ചു രണ്ടു നേരം ആക്കി. ഭക്ഷണത്തിന്റെ വില മനസിലാക്കാൻ തുടങ്ങി. വളരെ വിലപ്പെട്ട കുറച്ചു തിരിച്ചറിയലുകളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് ഞാൻ. this too shall pass. Ability to find yourself at peace when your life is at perfect chaos. ഞാൻ സത്യത്തിൽ സങ്കടപെടുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയുമ്പോൾ ആണ് എന്നു തോന്നുന്നു.. ഹാ പറഞ്ഞിട്ടെന്തു കാര്യം. Try to survive this period make yourself calm. Trust that this too shall pass..
Absolute low point in career .. career in free fall
അടിപൊളി..ഇത്രേം നാള് പണി എടുത്തത് വെറുതെ എന്നു തോന്നാൻ തുടങ്ങുന്നു. എനിക് ചുറ്റും ഉള്ള ആൾകാർ സന്തോഷിക്കുമ്പോൾ ഞാനും സന്തോഷികേണ്ടതല്ലേ. അതേ.. അല്ലാതെന്തു പറയാൻ മനസിന്റെ ബാലൻസ് തെറ്റുന്നതു പോലെ ഒരു ഫീലിംഗ്. It is getting a whole lot tougher to hold myself up. ഗോപിക ഇന്നലെ വിളിച്ചു. അവൾക്കു കൊച്ചിയിലേക്ക് ഒരു ഓഫർ കിട്ടി.. ഗുഡ്..☺️. She will be settling in soon. ഒരു തരത്തിൽ നന്നായി അവൾ കൊച്ചിയിൽ വരുമ്പോ ഞാൻ ഇവിടെ ഇല്ലാതിരിക്കുന്നതാണ് നല്ലതു. ഒരു ചെറിയ പരാജയം ആയി ഞാൻ ഇവിടെ തുടരുന്നതിനെക്കാൾ എന്തു കൊണ്ടും നല്ലത് ഒരു വമ്പൻ പരാജയം ആയി നാട് വിടുന്നത് തന്നെ ആണ്.
Kind of this is the end of everything എന്ന തോന്നൽ I'm pretty close to set the reset button in my life. Bangalore ulla Byte Academy യിൽ ചേരുന്നതോടെ എന്റെ ലൈഫ് ഒരു 1/3rd തീരും. Result : വമ്പൻ പരാജയം.
Now planning to enter the 2nd 1/3rd phase of my life. 2018 അവസാനം വരെ ജീവിക്കാൻ ഉള്ളത് സേവ് ചെയ്തിട്ടുണ്ട്. ഒരു ലോൺ കൂടി എടുക്കേണ്ടി ഇരിക്കുന്നു ഇപ്പൊ കയ്യിൽ ഉള്ള സവിങ്സ് തീരുമോ എന്ന നല്ല ഭയം ഉണ്ട്. Life പക്ഷെ ത്രില്ലിംഗ് ആകുന്നുണ്ട്. Survival instincts എന്നൊക്കെ പറയാറില്ലേ ആ സംഭവം വന്നു തുടങ്ങി.
I'm setting my expectations for success for my second phase of life now.
2020
A secured job, which keeps me occupied for most of my day.
A small rented home with all necessary amenities
A small car.
Monthly savings of 20k.
ബെംഗളൂരു
അങ്ങനെ ബംഗളുരുവിൽ ഒരു ദിവസം കറങ്ങി, interview sunovaa tech എന്ന ഒരു കമ്പനിയിൽ ഇന്റർവയൂ ഒകെ നന്നായി തന്നെ പെർഫോം ചെയ്തു. Excel test with macros ആയിരുന്നു. ഒരു മണിക്കൂർ കൊണ്ട് എനിക് ചെയാവുന്നത് ഞാൻ ചെയ്തു. അവിടെ കേറാം തൽകാലം എന്ന ചിന്തയിൽ ആയിരുന്നു ഞാൻ പക്ഷെ എനിക് തോന്നുന്നില്ല എന്നെ അവർ എടുക്കും എന്നു.. എന്നിരുന്നാലും ഈ യത്ര എനിക് അത്യാവിശ്യം ആയിരുന്നു. ഒരു പാട് ആൾക്കാരെ കാണാൻ സാധിച്ചു. People are so happy, then why should I be sad. Hehehe..!
After a long time In train
This is a moment of beauty. Life seems so simple when you travel in indian railway, so many people so many different lives, so many people are happy and their is no better way to get back happy than to be with happy people. Life is simple take it day by day, hour by hour or even minute by minute.. don't think too much just enjoy the journey..The weather is awesome.. oru cheriya mazha peythu kazhiyumbo ulla aa oru thanuppu.. enjoying it to the fullest. oru mazha nanayan oru aagraham.. haa nokkatte.
Rough days.. totaly demotivated and to a certain extent living dead.
Had a chat with Jayasri, she has moved on but somewhere she deeply cares for me and she want me to fight out this tough time. I wish i had her as my life partner. I can cry my heart out to her without being shy. Yes I want to cry for once and cleanse all my negativity and reborn as a positive young man.
May be, i should start writing positive things to pull myself up i don't think there is no other way.
Ok so one positive thing that I came across in linkedin was about setting up a system instead of goal. A system or a routine and sticking to it will help us a long way. I'm planning to setup a system to spend 1 hour learning something new everyday. Cheers.☺️
Stay happy..This is just a phase this to shall pass..!
Now I know the toughest battle is within.
All those movies of good vs bad seems just childish. The one and only battle that really matters is the fight of negativity vs positivity. At times we are so very deep in negativity that we end up being consumed by the deep dark sea of negativity. You have to take up every bit / ounce of your energy to survive in this sea. I'm in this situation now. Is this what we call depression. I don't know how to fight. I'm clueless, jobless, i don't know where I went wrong. But definitely I'm wrong. I desperately want to make things right. I need to buckle up go back to my mind sort out my plans and then come up with a good plan to survive. Else I will be consumed by my very own ego.
Been sometime..
Yes, it's been sometime since I wrote something here, life is going downhill for me.. I just quit my job with out much of a backup plan. I wanted to learn data science, I want to have a strong skill set, which I could share with others teach others if required, be really really good at some skill. I think the time is right for me I was hitting a road block with my stay in EY. Whatever has to happen should happen, I'm done with my EY life, I wanted a way out, I made a way out. No looking back now. I'm totally out of my comfort zone mentally, I think my rest period is getting over I need to kick start and move on now.
My goals suddenly seem very scary, it's good that I don't have any backup plan to fall back to.. Good.. all is well.. now you need to trust someone with your hard earned savings and make the jump, trust on my very skill set which is to learn things at a very fast rate. God.. I want you by my side..
Pinne yes the one person whom I want to thank is Jayasri, she was the pillar of my strength, I know no one ever will love me like she does. She helped me wade through the tough times. Life was tough for me during past few months, and yes she was my hope my relief, I still have her voice in my memory. She forever remains the most beautiful person. I love the calmness i had when she talks to me..
Jayasri, I love you. I love you more than I could imagine.
But I feel you did the right thing, you don't deserve to stick around a loser. You deserve to be happy, you deserve a guy who loves to be around you, and not a guy who fall back to you when he feels low. I apologise, I was using you as a support I was using you to make me fill like I'm not a loser and I won a girl's heart. It's other way she offered her heart to keep it safe with me. But I couldn't I'm determined on other things. Life is scary, Life is strange. I might regret this decision. Yes I will forever regret this decision if I'm going to fail in learning and getting a job in my favoured field in another 6 months.
Back to you bro..
അങ്ങനെ ലൈഫ് വീണ്ടും exciting ആകാൻ തുടങ്ങി.. ഞാൻ ജോലി രാജിവക്കുന്നതിനെ കുറിച്ചു കാര്യമായി ചിന്തിച്ചു തുടങ്ങി. Im no more enjoying my job. Life is going at a very fast pace. ചിന്തിച്ചു നിൽക്കാൻ കൂടി സമയം ഇല്ല. കഴിഞ്ഞ രണ്ടു കൊല്ലം കൊണ്ടു എനിക് വ്യക്തിപരം ആയി എന്തു ഗുണം ഉണ്ടായി എന്ന് ചോദിച്ചാൽ ഒന്നും പറയാനും ഇല്ല. ഇതാണ് എന്റെ അവസ്ഥ. സംസാരിച്ചിരിക്കാൻ ഒരു പെണ്കുട്ടി വേണം എന്നുണ്ട് പക്ഷെ നാണംകെടാൻ വയ്യ.
Let life roll lets see where it ends up I'm not going to control anything.
This day.. 20th Sept, 2017
ജീവിതത്തിൽ ഇതു പോലെ ഒരു ദിവസം വരണം എന്നു ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു എന്നു ഇപ്പൊ തോന്നുന്നു. ഇന്നലെ ഗോപികയുമായി ഏതാണ്ട് ഒരു മണിക്കൂറോളം സംസാരിച്ചു. അവളുടെ മനസിൽ ഞാൻ ഒന്നും അല്ല എന്ന് എനിക് ഇന്ന് മനസിലായി. ഒരിക്കലും ഞാൻ അവൾക്ക് ആരും ആയിരുന്നില്ല എന്നാണ് എനിക് ഇപ്പൊ തോന്നുന്നത്. എന്തായാലും ഞാൻ ഒരു ഡെഡ് എൻഡിൽ എത്തി. എപ്പോ വേണേലും വിളിച്ച് കത്തിവക്കാൻ പറ്റുന്ന ഒരു ഫ്രണ്ട് അതിൽ ഉപരി ഞാൻ ഒന്നും ആയിരുന്നില്ല. അതിൽ എനിക് നല്ല നിരാശ ഉണ്ട്. പക്ഷെ എന്തിരുന്നാലും അവളോട് സംസാരിച്ചിരുന്ന നിമിഷങ്ങൾ ഒന്നു പോലും ഞാൻ പശ്ചാത്തപിക്കുന്നില്ല.she was happiness for me. അവൾ സംസാരിച്ചത് മുഴുവൻ അവളുടെ ആ രണ്ടു സുഹൃത്തുക്കളെ കുറിച്ചാണ്. അവർ ഇല്ലാത്തപ്പോൾ ഒരു ബാക്കപ്പ് അതായിരുന്നു ഞാൻ. It's my expectation that went wrong. നന്നായി എന്തായാലും ജോലിയും ശോകം ആയി ഇരിക്കുവാണ്. Change is inevitable.. A change is what I look forward. I guess this should be my last post regarding her.
Day-1 attempt to resurrect my life.
So restarting my attempt to portray my boring life.
It is quite hard for me things are not at all falling in places for me. I feel like I should quit my job move out to a new city and restart life all together. Whatever it be I'm not going to do anything foolish till I get my bonus and hike in my hand.
Till then I need to have a solid plan with which I should work. Im having a series of strong headaches nowadays.
I need to sort that out first. Life is tough i got dumped by the only girl I thought would never dump yes.. that just happened today morning. But I'm proud of her the way she has grown from a timid girl to someone who can dump a guy whom she really loved. I had been using her as a fallback when ever I get too depressed. Yes I was using her. She has every right to dump me I never appreciated her companionship until very late.. haa this is life..
So today is a new chapter I'm officially single and perhaps I should work on my social skills a bit more. I badly need to go out for a nice decent jog perhaps my head would settle in comfortably
ഒരു ദിവസം..
തല വെട്ടിപൊളിയുന്ന വേദന.. ജീവിതം അതിവേഗം ഒരു മിന്നായം പോലെ എന്റെ കണ്മുന്നിലൂടെ കടന്ന് പോകുകയാണ്.. കഴിഞ്ഞ രണ്ടാഴ്ച്ചയായിട്ടു എല്ലാദിവസവും ഒരു 10-12 മണിക്കൂർ പണിയെടുക്കുന്നുണ്ട്.. എന്തിനാണ് ഇങ്ങനെ പണിയെടുക്കുന്നത് എന്നു എനിക് ഇപ്പോഴും അറിയില്ല.. ഞാൻ ശെരിക്കും ഡിപ്രെസ്ഡ് ആണ്.. ഇടക്ക് തോന്നും ഇങ്ങനെ ഫുൾ പണിയുള്ളതാണ് നല്ലതു എന്നു അതാകുമ്പോ മറ്റൊന്നും ചിന്തിക്കാൻ പോലും സമയം കിട്ടില്ല.. എത്രത്തോളം വലിയ പരാജയം ആണ് ഞാൻ എന്ന വാസ്തവം ബോധപൂർവം മറക്കാനും ഒരു പരിധിവരെ പറ്റും.. മറ്റു ചിലപ്പോൾ തോന്നും എന്റെ പരാജയങ്ങൾ മറക്കാൻ കണ്ടെത്തിയ ഒരു ഉപാധി മാത്രം ആണ് ജോലി എന്നു. ജീവിതത്തിൽ ഞാൻ ഒരു പരാജയം ആണെന്നത് ഞാൻ ഇപ്പോൾ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു.. മറ്റേണ്ടിയിരിക്കുന്നു ഒരുപാട് കാര്യങ്ങൾ. I need to know what else makes me happy.. ഒരു 30 മിനിറ്റ് ജി യോട് സംസാരിച്ചിരുന്നാൽ ഞാൻ സന്തോഷിക്കാറുണ്ട്.. പക്ഷെ i definitely needs to move on.. I'm stuck... I need help.. yes I'm screeming for help inside..
ട്രാവല്ലോഗ്
ചാപ്റ്റർ -1 :വെയ്റ്റിംഗ് …കൃപയാ ധ്യാൻ കീജിയെ. സ്ഥലം : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമയം 4:52 pm ട്രിപ്പ് തുടങ്ങിയോ എന്നു ചോദിച്ചാൽ വെയ്റ്റിംഗ് എന്നു പറയേണ്ടതായി വരും.. 5 മണിക് വരേണ്ട ട്രെയിൻ 6 മണി ആകും എന്നു ഇവിടുത്തെ ബോർഡുകൾ സൂചിപ്പിക്കുന്നു.. കാത്തിരിക്കാം.. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ അങ്ങനെ ബോറിങ് സ്ഥലം ഒന്നുമല്ല.. ഒരു പക്ഷെ ലുലു മാൾ കഴിഞ്ഞാൽ വലിയ അലംബില്ലാതെ വയന്നോക്കാൻ പറ്റിയ സ്ഥലം.. വേണാട് exp ഇനായി കാത്തിരിക്കുന്ന ഒരു പറ്റം ആൾക്കാർ ഒരു 4 കൊല്ലം മുന്നേ വരെ ആ ഒരു പറ്റം ആൾക്കാരിൽ ഒരുവൻ ആയിരിന്നു ഈ ഞാനും.. വലിയ വ്യതാസം ഒന്നും ഇപ്പോഴും ഇല്ല ആന്നു platform2 ഇൽ നിന്നു 1 യിലേക്ക് നോക്കി ഒരു ബാംഗ്ലൂര് ലൈഫ് സ്വപനം കണ്ടു. ഇന്ന് ഇപ്പുറത്തു നിന്നും അപുറത്തേക് നോക്കി കോളേജ് ലൈഫ് സ്വപനം കാണുന്നു.. Headset ഇൽ ആനന്ദം സിനിമയിലെ ഗാനം കോളേജ് ലൈഫിനെ മിസ് ചെയ്യാൻ ഇനിയും എന്തേലും കൂടുതൽ വേണോ ??.. ചാപ്റ്റർ -2 തിങ്കിങ്.. ഒരു ട്രാവലോഗിൽ എന്തൊക്കെ വേണം ?
Train … Nothing makes me feel like home like our old Indian railways.. യശ്വന്ത്പൂർ express AC train.. കാലം പോയ പോക്കെ.. അങ്ങു ചെങ്ങന്നൂർ ആയിരുന്നപ്പോൾ ഗരീബ് രഥ് വന്ന ഒഴിവാക്കി അടുത്ത ട്രെയിൻ ഇന് വേണ്ടി കാത്തിരുന്ന ടീം ആണ്.. think I’ve raised my self to a new standard with the options i choose.. money is not a priority convenience is.. .Ac വണ്ടി ആയതു കൊണ്ടു പാട്ടും കേട്ടിരിക്കാം എന്നല്ലാതെ വേറെ ഒന്നും ചെയ്യാനില്ല… Writing style മാറ്റിയലെ ഈ എഴുത്തുന്ന ഞാൻ താനെ ഇതു പിന്നെടു വായിക്കു..
തിങ്കിങ്.. actualy നല്ല ബോറായിട്ടാണ് എഴുതുന്നത്..
ചാപ്റ്റർ -3 ട്രിപ്പിങ് ..സ്റ്റാർട്ട് ആക്ഷൻ കാമറ..
പറഞ്ഞപോലെ think ചെയാൻ ഒന്നും സമയം കിട്ടിയില്ല.. രാവിലെ രണ്ടു മണി ആയപ്പോ ഉറക്കം കഴിഞ്ഞു..പിന്നെ ബാംഗ്ലൂര് KR puram എത്താനുള്ള പടപുറപ്പാടയിരുന്നു.. അവിടെ എത്തിയപ്പോൾ സമയം ഏതാണ്ട് 3:30 ആയി.. സത്യം പറഞ്ഞ ഇത്ര സുഖകരമായ ട്രെയിൻ യാത്ര കിട്ടിയിട്ട് കുറെ ആയി.. എടുത്തു പറയേണ്ട ഒരു കാര്യം yeshwanthpur AC express ഇലെ ഫുഡ് ആണ്.. അടിപോളി ഫുഡ് ആയിരുന്നു.. not being sarcastic.. കാര്യമായിട്ടു പറഞ്ഞതാണ്.. താലി മീലസ് ആയിരുന്നു ഞാൻ പറഞ്ഞത് 120 rs ..worth every penny.. ഏതാണ്ട് 3:45 ആയപോം എയർപോർട്ട് ഇലേക്കുള്ള ബസ് കിട്ടി.. ചാർജ് അറിഞ്ഞു ഞെട്ടി 460rs.. അങ്ങനെ ആദ്യത്തെ തേപ് അവിടെ നിന്നു കിട്ടി.. ഓല പിടിച്ച പോലും ഒരു 200rs ഇൽ തീരേണ്ട കാര്യം ആയിരുന്നു..ഹാ പോട്ടെ.. ഏതായാലും വിചാരിച്ചതിലും നേരത്തെ എയർപോർട്ട് എത്തി.. പിന്നെ വെയ്റ്റിങ്.. ബോറടിച്ചില്ല മുന്നേ പറഞ്ഞ കാര്യം തന്നെ.. ഹാ അങ്ങനെ ബോര്ഡിങ് പാസ് ഒകെ എടുത്തു.. ഫ്ലൈറ്റിൽ കേറി ഒരു 3 മണിക്കൂർ air hostess ഇനി കണ്ടു സമാധാനിച്ചു.. എയർ ഏഷ്യ തെറ്റില്ല.. സ്പൈസ്ജെറ്റ് ഇനേക്കാൾ എന്തുകൊണ്ടും മിച്ചം.. ഏതാണ്ട് 10 മണി കഴിഞ്ഞു ഗുവാഹട്ടി എയർപോർട്ട് എത്തിയപ്പോ..നേരെ വന്നിറങ്ങിപ്പോ കണ്ടത് സാക്ഷാൽ മമ്മുക്കയുടെ ഫ്ളക്സ് .. sib യുടെ പരസ്യം .. ഒന്നും പറയാഞ്ഞില്ല നോർത്ത് ഈസ്റ്റ് ഞങ്ങളിൽ homely feeling തരും എന്നു ഒട്ടും കരുതിയില്ല… ഞങ്ങൾ നടക്കാൻ തീരുമാനിച്ചു.. നടന്നു മടുത്തപ്പോ.. ഒരു share cycle റിക്ഷ കിട്ടി.. 20 രൂപക്ക് അടുത്ത ബസ് സ്റ്റോപ്പിലാക്കി തന്നു.. ഒരു പുതിയ അനുഭവം ..കൊള്ളാം so far so good.. bus stop ഇൽ നിന്നാൽ ബസ് കിട്ടും എന്നായിരുന്നു ഞങ്ങടെ ധാരണ.. പക്ഷെ തെറ്റി.. കിട്ടിയതു share taxi.. പഴയ വോയജർ എന്ന van നമ്മുടെ നാട്ടിൽ സ്കൂൾ ബസ് ഒകെ ആയി ഉപയോഗികണ ഐറ്റം.. പക്ഷെ ഇവിടെ അവർ ബസ് ആയിട്ടാണ് ഓടിക്കണേ…. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന ഞാൻ ആ നിറഞ്ഞു തുളുമ്പിയ് share taxi ശ്രദിചായുരുന്നു.. അടുത്ത വണ്ടിക്കു കേരാം എന്നു കരുതി മടിച്ചു നിന്നു.. share ടാക്സി യിലെ കിളി.. ( അതേ കിളിയും ഉണ്ട് ഇവിടെ share ടാക്സിയിൽ.. ) പുള്ളി ഒരു മായാജാലം കാറ്റിയപ്പോ അതാ ഒരു 1അര സീറ്റ് കാലി ആയി കിടക്കുന്നു… ഞങ്ങൾ അഡ്ജസ്റ് ചെയ്തു കേറാൻ തീരുമാനിച്ചു. തീരുമാനം തെറ്റിയില്ല.. അടുത്ത സ്റ്റോപ്പിൽ ഒരു പുള്ളി ഇറങ്ങി അപ്പോം 2 അര സീറ്റ് കാലി.. ഞങ്ങൾ വിശാലമായി ഇരുന്നു.. ഞാൻ ഒന്ന് എണ്ണി നോക്കി മൊത്തം 16 പേർ ഒരു voyageril അടിപൊളി.. ഡ്രൈവർ ആണേൽ ഇതൊക്കെ എന്തു എന്ന ഭാവത്തിൽ വണ്ടി വീശി എടുത്തു. ഒരു 15 മിനിറ്റിൽ ഒരു മെയിൻ സ്റ്റാൻഡ് എത്തി അവിടെ നിന്നും ബസ് പിടിച്ചു.. dispur ഇലേക് ഉദ്ദേശം നാഗാലാൻഡ് കേറാനുള്ള പെർമിറ്റ് എടുക്കണം.. ബസ് യാത്ര.. സംഭവം നമ്മുടെ നാട്ടിലെ JnNurm AC ബസ് അതു തന്നെ. ഒരു വ്യത്യാസം മാത്രം ഇവിടുത്തെ കിളിക് ഭയങ്കര ആത്മാർത്ഥ… ആൾക്കാരെ ഒകെ വിളിച്ചു ബസ് ഇൽ കെട്ടുന്നു.. ഞാൻ ഒന്നൂട confirm ചെയ്തു.. അതേ.. പ്രൈവറ്റ് ബസ് അല്ല. സ്റ്റേറ്റ് ബസ്.. നമ്മുടെ നാട്ടിലെ സ്ഥിതി ഞാൻ പറയേണ്ടതില്ലല്ലോ.. അങ്ങനെ ഏതാണ്ട് ഒരു 2 മണിക്കൂർ നീണ്ട ബസ് യാത്ര ഞങ്ങൾക് മുന്നിൽ വന്നു പെട്ടു.. ഉള്ളത് പറഞ്ഞ ബോർ അടിച്ചില്ല.. പെണ്കുട്ടികളും കാണാൻ കൊള്ളാം, അപാരമായ ഫാഷൻ സെൻസ്. വലിയാ look ഇല്ലേലും ഒന്നു നോക്കിപോകും.. ഡ്രസിങ് സ്റ്റൈൽ ആൻഡ് മുടി ആണ് പ്രധാന കാരണം.. ഒപ്പം തൊട്ടപ്പുറത്ത് കൂടി ഒഴുകുന്ന ബ്രഹ്മപുത്ര നദിയും .. 2 മണിക്കൂർ ഒകെ പുഷ്പം പോലെ പോയി.. ഡിസ്പൂർ എത്തിട്ടു നാഗാലാൻഡ് house ആണ് ഞങ്ങടെ ലക്ഷ്യം.. ഞങ്ങൾ നടക്കാമെന്നു കരുതി.. ഈ ഗുവാഹത്തി നമ്മുടെ kochi പോലെ അല്ലേൽ കൊച്ചിയെക്കാൾ ഒരു പിടി വലുതാണ് എന്നു വേണം പറയാൻ … നമ്മുടെ നാട്ടിലെ മലയാളികളെ മൊത്തം എടുത്തു മാറ്റിയാൽ ഗുവാഹത്തി യുടെ ഒരു ഏകദേശ രൂപം കിട്ടും.. ഹാ ഞങ്ങൾ ഡിസ്പൂർ എത്തി എന്നു പറഞ്ഞല്ലോ.. അവിടെ നിന്നും നടക്കാൻ തീരുമാനിച്ചു.. നടന്നു ഒരു 10 മിൻ കഴിഞ്ഞപ്പോ. ഓട്ടോ എടുത്തല്ലോ എന്നു ചിന്തിച്ചു.. ഒരു ഓട്ടോ ചേട്ടൻ 80 rs പറഞ്ഞു 1 km ദൂരത്തിനു. ഞാൻ കരുതി ഓട്ടോ ഇൽ ഫ്രീ വൈഫൈ AC ഒകെ ഉണ്ടാകും എന്നു..ഇല്ല ഒരു തേങ്ങയും ഇല്ല. അപ്പോ പിന്നെ വാശിക്ക് വീണ്ടും നടക്കാൻ തീരുമാനിച്ചു.. നല്ല തീരുമാന ആയിരുന്നു നടന്നു നടന്നു ഒരു ടച്ച് ഒകെ കിട്ടി.. നടന്ന് നാഗ house എത്തി ILP ,ചോദിച്ചു..ശനി ആയത്നൽ ഇനി തിങ്കൾ ആഴ്ച കിട്ടു എന്നു ഓഫീസ്സ് സ്റ്റാഫ് പറഞു.. ഉടനെ ഞങ്ങൾക്ക് പ്ലാൻ ബി യിലേക്ക് മാറേണ്ടി വന്നു ഈ കാരണത്താൽ.. ആദ്യം മേഘാലയ അത് കഴിഞ്ഞു നാഗാലാൻഡ് ട്രിപ്പ് അങ്ങനെ ആക്കി മാറ്റി.. ILP ചൊവ്വാഴ്ച വന്നു collect ചെയ്യാം എന്ന് ഒരു വിധത്തിൽ പറഞ്ഞു മനസിലാക്കി കൊടുത്തു.. അങ്ങനെ ആ പണി കഴിഞ്ഞു. വയറു കത്താൻ തുടങ്ങിയതിനാൽ ഒരു ഇടത്തരം റസ്റന്റിൽ കേറാം എന്ന ചിന്തയിലായിരുന്നു ഞങ്ങൾ.. ഗൂഗ്ൾ മാപ്പിൽ അടുത്തു കണ്ട recipes എന്ന ഹോട്ടല് ലക്ഷ്യമാക്കി വീണ്ടും നടത്തം 80rs ലഭികാമല്ലോ എന്ന ചിന്ത ആയിരുന്നു ഞങ്ങളെ അതിനു പ്രലോഭിപ്പിച്ചത്. ഫുഡ് കൊള്ളം സ്വദിഷ്ടം കുൽച്ചയും റൊട്ടിയും പിന്നെ ഒരു തരം ചിക്കൻ കറിയും നോർത്തേയ്സ്റ് സ്പെഷ്യൽ എന്നൊക്കെ കരുതി ഓർഡർ ചെയ്യതത് അത്ര സ്പെഷ്യൽ ആയി ഒന്നും തോന്നിയില്ല പക്ഷെ തെറ്റു പറയാനും പറ്റില്ല.. ഫോൺ ഒകെ ചാർജ് ചെയ്തു relax ആയി അവസാനം ബിൽ ഓർഡർ ചെയ്തു 1k അപ്പോഴാണ് ഞങ്ങൾ കേറിയത് 5 സ്റ്റാർ ഹോട്ടലിൽ ആണെന്ന തിരിച്ചറിവ് ഉണ്ടായത് ..പെട്ടു.. ബില്ലും കൊടുത്തു സ്ഥലം വിട്ടു അല്ലേൽ വെയ്റ്റിംഗ് ചാർജ് എന്നൊക്കെ പറഞ്ഞു ക്യാഷ് പൊട്ടിക്കേണ്ടി വന്നെന്നെ. ട്രിപ്പ് ഷില്ലോങ് ഇലേക് മാറ്റിയതിനാൽ കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല ബൈക്കു വാടകക്ക് എടുക്കാൻ തീരുമാനിച്ചു..awerides ഇവരെ കുറിച്ചു ഞാൻ മുന്നേ തന്നെ ഗവേഷണം ഒകെ നടത്തിയിരുന്നു ഇന്റർനെറ്റിൽ ആരും മോശം പറഞ്ഞു കേട്ടില്ല.. അതിനാൽ ഇവരുടെ അടുത്തു നിന്നും വണ്ടി എടുക്കാൻ തീരുമാനിച്ചു.. ഗുവാഹത്തി സിറ്റിയിൽ താനെ ആണ് ഓഫീസ്.. ushakot എന്ന സ്ഥലത്തു ഒരു ബയിൽഡിങ് ഇന്റെ 4 ഫ്ലോർ ഇൽ.. ബാസ്മെന്റിൽ ഇവരുടെ ബൈക്കുകളുടെ നിര ഞങ്ങൾ കണ്ടയിരുന്നു.. ഒരു പറ്റം ക്ലാസിക് 350 കൾ ഉണ്ട് ഇവരുടെ അടുത്തു.. പുതിയവയും പഴയവയും ഉൾപ്പെടെ.. avenger, Duke, thunderbird മുതലായവയും ഉണ്ട്. ഞങ്ങൾ ക്ലാസിക് 350 എടുക്കാൻ തന്നെ തീരുമാനിച്ചു. 1200rs per day.. മണിക്കുറിനാണ് ചാർജ് ഞങ്ങൾ 3.5 days ഇലേക് വണ്ടി ബുക് ചെയ്തു ഏതാണ്ട് 4k. അനാവശ്യ ചെലവായി തോന്നിയില്ല ഇതു.. പിന്നീട് ഇതു വാല്യു ഫോർ മണിയായി ആയി തോന്നി ഈ ഡീൽ.. കാരണം മേഘാലയ യിലെ ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം കവർ ചെയണം എന്നുണ്ടേൽ ഒരു ടാക്സി അത്യാവശ്യം ആണ്. പബ്ലിക് ട്രാൻഡ്പോർട് അത്ര കണ്ടു പുരോഗമിച്ചിട്ടില്ലാത്ത നാടാണ്.. ഒരു 4 മണിയോടെ ഞങ്ങൾ awerides ഇലെ ചടങ്ങുകൾ തീർത്തു വണ്ടി എടുത്ത് ഷില്ലോങ് ലക്ഷ്യമാക്കി തിരിച്ചു.. ഒരു 80 km ആണ് ഗുവാഹത്തി ഷില്ലോങ് ദൂരം. 4 lane റോഡ്.. നെറ്റിൽ നിന്നും ഈ റോഡ് ഒരു trippers paradise ആണെന്ന് വായിച്ചായിരുന്നു.. അതേ തികച്ചും സ്വർഗിയാനുഭവം.. അടിപൊളി റോഡ് ഇടക് പെയ്യുന്നു മഴയും പിന്നെ തണുത്ത കാറ്റും വളഞ്ഞു പുളഞ്ഞു കേറുന്ന 4 lane ഹൈവേ.. ഷില്ലോങ് എത്തുന്നതിനു ഒരു 5 km ഇപ്പുറം മുതൽ റോഡ് ചുരുങ്ങി.. ട്രാഫിക്ക് അന്നേരം ആണ് മനസിലായത്.. ഏതാണ്ട് ഒരു 3km നീളത്തിൽ ബ്ലോക്ക്.. റോഡും ഇച്ചിരി മോശം ഏതണ്ടു നമ്മുടെ നാട്ടിലെ റോഡ് പോലെ.. പക്ഷെ ഈ നാട്ടുകാരുടെ ക്ഷമ ശീലം എനിക്കു ആ ബ്ലോക്ക് മനസിലാക്കി തന്നു.. ഇടക്ക് കേറാനുള്ള സ്ഥലവും സന്ദർഭവും ഉണ്ടായിട്ടു ക്ഷമയോടെ വരി വരി ആയി നിൽക്കുന്നു.. നോർത്ത് ഈസ്റ്റ് ഒരുപക്ഷേ ഞാൻ കരുതിയത് പോലെ പിന്നോക്ക പ്രദേശം അല്ല എന്ന് മനസിലാക്കി തന്ന ഒരു സന്ദർഭം.. തനി മലയാളികളെ പോലെ ഞങ്ങൾ കിട്ടിയ ഗാപിലുടെ ഷില്ലോങിലെ പോലീസ് ബസാർ ലക്ഷ്യമാക്കി ബുള്ളറ്റ് തിരുകി കേറ്റികൊണ്ടു മുന്നേറി.. ഗൂഗിൾ മാപ്പ് പറഞ്ഞ പോലീസ് ബസാർ നോക്കി പോയപ്പോ ഞങ്ങൾ എത്തി പെട്ടത് ഒരു ബീവറേജ് ഷോപ്പിന്റെ മുന്നിലാണ്.. അവിടെ നിന്നും വണ്ടി തിരിച്ചു നാട്ടുകാരുടെ സഹായത്തോടെ യഥാർത്ഥ പോലീസ് ബസാറിൽ എത്തി.ഒരു 8 മണിയോടടുത്തയിരുന്നു ഞങ്ങൾ എത്തിയപ്പോ.. ഒരു അര മണിക്കൂർ റൂം അന്വേഷിച്ഛ് ഒടുക്കം ഞങ്ങളുടെ ഉദേശത്തിനു അനുസരിച്ച ഒരു റൂം കിട്ടി 500rs per day ലോഡ്ജ്. Genie എന്നായിരുന്നു ആ ലോഡ്ജ് ഇന്റെ പേര്.. അങ്ങനെ ആദ്യ ദിനം കൊണ്ടു തന്നെ ഷില്ലോങ് എത്തി.. എല്ലാം വിചാരിച്ചത് പോലെ ഒകെ തന്നെ നടന്നു.. വൈഫൈ ഒകെ ഉള്ള ഒരു ബഡ്ജറ്റ് ലോഡ്ജ് യും ഒരു ബൈക്കു ഉം.. തത്കാലം goodnyt …നാളെ എസ്പ്ലോറിങ് മേഘാലയ…
ചാപ്റ്റർ -4 tripping river ride..
ഗുഡ് മോർണിംഗ്… ഇവിടെ ലോഡ്ജിൽ നിന്നും ഇറങ്ങിയപ്പോ താനെ ഏതാണ്ട് ഒരു 7 കഴിഞ്ഞായിരുന്നു.. ലക്ഷ്യം Dauki ബംഗ്ലാദേശ് ബോർഡർ ആണ് സ്ഥലം ഞങ്ങളെ ആകർഷിച്ചത് ഫോട്ടോയിൽ ഒകെ കണ്ട ക്രിസ്റ്റൽ ക്ലീർ വെള്ളം ആണ്.. ആദ്യം ദൗകി തന്നെ പിടിക്കാം എന്നു വച്ചു.. ഇവിടെ ഷില്ലോങിൽ നിന്നും ഒരു 80 km ഇന് അടുത്തുണ്ട് ദൗകിയിലേക്ക്.. ബൈക്കു ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ബസ് കാത്തു നിൽകയോ മറ്റോ ചെയേണ്ടി വന്നില്ല.. നേരെ പോകുന്നത് ചിറപുഞ്ചി ഡിസ്ട്രിക്ട് വഴി ആണ്. മഴ യുടെ നാട്. Raincoat ഞങ്ങൾ കരുത്തിയായിരുന്നു.. എങ്കിലും ഞങ്ങൾ നനഞ്ഞു. കാരണം അമ്മാതിരി മഴ.. പേമാരി എന്ന കൂട്ടത്തിൽ പെടുത്താൻ ആകില്ല ഇവിടുത്തെ മഴയെ.. ചിലപ്പോൾ മഴ പെയ്യുന്നതു നമ്മൾ അറിയുക കൂടിയില്ല പക്ഷെ നമ്മുടെ വസ്ത്രം നനഞ്ഞു കുതിർന്നിട്ടുണ്ടാകും.. Humidity. ഒരു 200% ആയാൽ എങ്ങനെ ആയിരിക്കും അതു പോലെ.. മൊത്തം ഒരു നനവ്.. നനവിൽ കുളിച്ച ഒരു ഗ്രാമം അതാണ് ചിറപുഞ്ചി.. ഇവിടെ നാട്ടുകാർ എങ്ങനെ ആണവോ തുണി ഒകെ ഉണകണത്..?? ആവോ.. ഏതായാലും ഈ നനവുമായി പൊരുത്തപ്പെടുക അല്ലാതെ മാർഗം ഇല്ല.. മഴയുടെ സ്വന്തം ചിറപുഞ്ചിയിൽ മഴക്കാലത്തു ചുറ്റിയടിക്കാൻ ബൈക്കിൽ പുറപ്പെട്ടിട്ടു മഴയെ കുറ്റം പറയരുതല്ലോ.. മഴയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച ഒരു കൊച്ചു സുന്ദരിയാണ് ചിറപുഞ്ചി.. ഷില്ലോങിഇന്റെ തിരക്കിൽ നിന്നും ചിറപുഞ്ചിയിലെക്കു എത്തുമ്പോൾ അലസഭവത്തിൽ വെള്ള പുതച്ച ഒരു മനോഹര പ്രദേശം.. ചിറപുഞ്ചിയുടെ സൗന്ദര്യത്തെ ആസ്വാദകരുടെ നയനങ്ങളിൽ നിന്നും ഈ മഞ്ഞു പുതപ്പു കാത്തു സംരക്ഷിക്കുന്നു എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല.. ഷില്ലോങിലും ഉയരത്തിൽ കിടക്കുന്ന പ്രദേശം ആണ് ചിറപുഞ്ചി..നേരെ ചോവേ പറഞ്ഞാൽ 10m ഇന് അപ്പുറം വെള്ള മാത്രം.. അതു കൊക്ക ആണോ പുല്ല് മൈതാനം ആണോ എന്നൊക്കെ അറിയണം എന്നുണ്ടേൽ റോഡിൽ നിന്നും ഇറങ്ങി നടക്കണം… എവിടെ നോക്കിയാലും 10m ചുറ്റളവിലുള്ളതു മാത്രേ കാണാൻ സാധിക്കു.. ഒരു പക്ഷെ ഞങ്ങൾ വന്ന മഴകാലത്തിന്റെ പ്രത്യേകത ആയിരിക്കാം ഈ തൂവെള്ള പുത്തപ്പ് അണിഞ്ഞ ചിറാപുഞ്ചി..ഞങ്ങൾ കടന്നു പോകുന്നു റോഡിന്റെ സൈഡിൽ ഒറ്റപെട്ട ചായക്കടകൾ കാണാമായിരുന്നു… അതിൽ ഒന്നിൽ ഞങ്ങൾ ഒരു ചായക്കായി നിർത്തി.. രണ്ടു യുവതികൾ ചേർന്നു നടത്തുന്ന കൊച്ചു കട ചായ കൊള്ളാം പിന്നെ രണ്ടു മുട്ടയും കഴിച്ചു വേറെ ഒന്നും കാര്യമായി ഉണ്ടായില്ല ആ കടയിൽ.. ഞങ്ങടെ വിശപ്പിനു താത്കാലിക ശമനം വന്നതിനാൽ ദൗകി ലക്ഷ്യമാക്കി വണ്ടി എടുത്തു.. ഒരു ഒന്നൊന്നര മണിക്കൂർ സമയം കൊണ്ടു ദൗകി എത്തി.. പോകും വഴി ഞങ്ങൾ വണ്ടിയിൽ പെട്രോൾ അടിക്കാൻ നിർത്തി.. ഞാൻ ഇത് ഓർക്കാൻ കാര്യം അവിടെ കണ്ട ഒരു ചെറു പോസ്റ്റർ / നോട്ടീസ് ആണ് ഇംഗ്ലീഷ് ഇൽ ആയതുകൊണ്ട് എനിക് മനസിലായി.. “stop domestic violence against men” ഇവിടെ നിലനിൽക്കുന്ന matrilineal society അത്രമേൽ ശക്തമാണെന്നു സാരം. എന്തായാലും നോർത്ത് ഈസ്റ്റ് തുകച്ചും പുരോഗമന ചിന്താഗത്തിക്കാരാണെന്നു ഇതു മനസിലാക്കി തന്നു എനിക്.. ഒരു പക്ഷെ നമ്മടെ കൊച്ചു കേരളത്തിലുള്ളതിനെക്കാൾ മിച്ചപ്പെട്ട സംസാകാരം ഇവിടെ ഇപ്പോഴും നിലകൊള്ളുന്നു.. പിന്നോക്കചിന്താഗതികരായ മറ്റു ഇന്ത്യകാർക്ക് ഈ സംസ്കാരം ഉൾകൊള്ളാൻ ആകും എന്നു ഒട്ടും തന്നെ എനിക് തോന്നുന്നില്ല.. ഒരു 10 മണിയോടെ ദൗകിയിൽ ഞങ്ങൾ എത്തി.. ആദ്യം കണ്ട ഒരു ചെറു ഹോട്ടല് ഇൽ നിന്നു ചോറും മീനും ചിക്കനും പൂരി യും കഴിച്ചു. ഫുഡ് വീണ്ടും അടിപൊളി.. ചിക്കൻ കറി പ്രത്യേകിച്ചും.. പിന്നെ ചായ.. അതു പിന്നെ പറയേണ്ടതില്ല.. സത്യം പറഞ്ഞ ദൗകി യിൽ ഒറ്റ നോട്ടത്തിൽ ഒന്നും കാണാൻ ഉള്ളതായി തോന്നിയില്ല.. ബംഗ്ലാദേശ് ബോർഡർ.. അങ്ങിങ്ങായി ചെക്ക് പോസ്റ്റുകൾ കണ്ടു.. BSF ജവാന്മാർ അതിൽ കവലും ഉണ്ടായിരുന്നു.. ദൗകി ഇൽ ഞങ്ങൾ ബോട്ട് ജെട്ടിയിലേക് നടന്നു.. ചെറു വഞ്ചികൾ പല നിറത്തിലുള്ളവ മനോഹരമായി തോന്നി, റേറ്റ് ചോദിച്ചു ഒരു ബോട്ട് റൈഡ് ഇന്.. 500rs ഏതായാലും ഇവിടം വരെ വന്നു എന്ന പിന്നെ കേറിയേക്കാം.. best 500 bucks ever spend..ബോട്ട് റൈഡ് തികച്ചും ഒരു പുതിയ അനുഭവം ആയി തോന്നി.. ഒഴുക്കിനെതിരെ ഉള്ള തുഴയലും പിന്നെ ചുറ്റുപാടുമുള്ള കാഴ്ചകളും അതീവ സുന്ദരമായി തോന്നി.. കൊച്ചു വള്ളച്ചാട്ടങ്ങൾ പിന്നെ കുത്തി ഒലിച്ചു ഒഴുകുന്ന ദൗകി നദി.. ഞങ്ങൾക്കായി കാത്തിരിക്കുന്ന ഒറ്റപ്പെട്ട തുരുത്.. നിശ്ചലമായി നിൽക്കുന്ന ആ തുരുത്തിലെ ദൗകി നദി യുടെ കൈവരി.. ഇവയൊക്കെ ഒരു മാതിരി ഒരു ബോളിവുഡ് ഫിലിം ഇന്റെ ലൊക്കേഷൻ സെറ്റ് ഇട്ട പോലെ മനോഹരം ആയിരുന്നു.. ഞങ്ങൾ അവിടെ ഏതുമ്പും മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു.. ഞങ്ങളെ ആലോസരപ്പെടുത്താൻ മാത്രം ഉണ്ടായില്ല.. ഇനി ആ തുരുത്തിനെ പറ്റി.. ഒരു ഫുട്ബോൾ സ്റ്റേഡിയതിന്റെ വലിപ്പം തോന്നിച്ചു.. മുഴുവൻ വെള്ളാരം കല്ലുകൾ കൊണ്ടു നിറഞ്ഞു നിൽക്കുന്നു.. പല നിറത്തിൽ പല വലിപ്പത്തിൽ.. കുത്തി ഒഴുകുന്ന ദൗകി നദി യുടെ ഓളങ്ങൾ ഒരു ദൃശ്യാനുഭവം തന്നെ ആണ്.. ദൂരെ സാമാന്യം വലിപ്പമുള്ള വെള്ളച്ചാട്ടങ്ങളും മലയിടുക്കുകളിൽ വഴി തെറ്റി വന്ന മേഘ കൂട്ടങ്ങൾ … മൊത്തത്തിൽ ഈ വിഷൽസ് ഞങ്ങടെ ട്രിപ്പിനെ ഒന്നു ഉഷാറാക്കി .. സീസൺ സമയത്തു ഇവിടെ വന്നു ടെന്റ് അടിച്ചു നക്ഷത്രങ്ങൾക് താഴെ ബർബിക്യു ചെയ്തു ചിലവഴിക്കാൻ പറ്റിയ സ്പോട്ട് ആണ്.. അത്രമേൽ മനോഹരവും ശാന്തവും ആയ പ്രദേശം.. ഒരു ഉച്ചയോടെ ഞങ്ങൾ അടുത്ത സ്ഥലത്തേക്കു വച്ചു പിടിച്ചു.. മവില്ലയോങ് വില്ലേജ്.. ഏഷ്യയിലെ ക്ലീൻസ്റ് വില്ലേജ് എന്നൊക്കെ പറയപ്പെടുന്ന സ്ഥലം ആണ്.. കൊള്ളാം ഇവിടം ഒരു കൊച്ചു റിസോർട് മാതിരി മനോഹരം ആക്കി ഒരുക്കി നിർത്തിയെക്കുന്ന ഒരു വില്ലേജ്, ഇവർക് ടൂറിസം ഒരു ജീവനോപാധി കൂടി ആണ്.. ഇവരെ കാണാൻ വരുന്ന ടൂറിസ്റ്റുകൾ ആണ് ഈ പ്രദേശത്തെ ഒരേയൊരു സോഴ്സ് ഓഫ് income.. കൃഷി ഒന്നും എന്റെ ശ്രദ്ധയിൽ പെട്ടില്ല.. ഈ വില്ലേജ് ഇൽ താഴെ ഒരു ലിവിങ് റൂട്ട് ബ്രിഡ്ജ് യിലേക്ക് വെച്ചു നടന്നു ഞങ്ങൾ.. എന്ററി ഫീസ് ഒകെ കൊടുത്തു കേറേണ്ടതുണ്ട് ഇവിടെ.. ഇവിടെ പക്ഷെ ഒരു തിരക്ക് അനുഭവപെട്ടു.. ബ്രിഡ്ജ് വെൽ മൈന്റൈൻഡ് ആണേൽ കൂടി ഒരു സൗന്ദര്യം ഒന്നും ഉണ്ടായില്ല.. ഞങ്ങൾ ഒരല്പ സമയം അവിടെ ചിലവഴിച്ചിട്ടു അവിടെ അടുത്തു കണ്ട സ്റ്റെപ് കളിലൂടെ മുകളിലേക്കു കേറി. ഒരു view point ആയിരുന്നു ലക്ഷ്യം.. ഏതാണ്ട് ഒരു 45 മിൻ നടന്നപ്പോ സ്ഥലം എത്തി.. മറ്റൊരു വില്ലേജ് മുന്നേ കണ്ടത് പോലെ ഒരു വില്ലേജ് കുറച്ചധികം ആൾകാർ ഇവിടെ താമസിക്കുന്നുണ്ട്.. പക്ഷെ ഈ സ്ഥലത്തു കുറച്ചൂടെ ഒരു പ്രൈവസി ഉണ്ട്.. താഴെ ഉള്ള തിരക്കുണ്ടായില്ല.. മുളകൊണ്ടു നിർമിച്ച ഒരു ഏറുമാടം അതാണ് സംഭവം.. ഏതായാലും ഇവിടേം വരെ വന്നു.. എന്ററി ഫീസ് കൊടുത്തു മുകളിൽ വലിഞ്ഞു കേറി.. അങ്ങു ബംഗ്ലാദേശ് plains മുതൽ മേഘാലയ യുടെ പ്രത്യേകത ആയ വെള്ളച്ചാട്ടങ്ങൾ ഒരൊറ്റ ഫ്രെയിം ഇൽ എന്ന പോലെ ഞങ്ങളുടെ മുന്നിൽ.. അവിടെ വേറെയും ഒരു view പോയിന്റ് ഉണ്ടായിരുന്നു അങ്ങോട്ടും ഞങ്ങൾ പോയി.. മറ്റൊരു ഏറുമാടം പക്ഷെ കുറച്ചൂടെ വലിപ്പം ഒരു 10 പേർക്ക് ഉള്ള സ്ഥലം ഉണ്ടായിരുന്നു.. വേറെ ഒരു ചെറു ഗ്രൂപ്പ് അവിടെ ഉണ്ടായിരുന്നു.. ഞങ്ങൾ അടുത്തെത്തിയപ്പോഴാണ്.. അതു കേട്ടു ഞെട്ടിയത്… മലയാളം .. അതേ.. നല്ല ശുദ്ധമായ കൊച്ചി ഭാഷ.. ഞാൻ നേരെ അവരോടു ചോദിച്ചു മലയാളികൾ ഇവിടെ ?? നാട്ടിൽ എവിടെ ആണ്? എന്റെ സംശയം തെറ്റിയില്ല കൊച്ചിയിൽ നിന്ന് അവർ പറഞ്ഞു. ഞങ്ങൾ, “ഞങ്ങളും കൊച്ചിയിൽ നിന്നാണ്… ” അപ്പൊ അവർ “ആഹാ കൊള്ളാല്ലോ.. ഞങ്ങൾ ഇന്ഫോപാർക്കിൽ കമ്പനിയിൽ വർക് ചെയുന്നുവർ ആണ്.. ” ഇതു കേട്ടു ഞങ്ങൾ “ആഹാ ഇതു കൊള്ളാല്ലോ.. ഞങ്ങളും ഇന്ഫോപാർക്കിൽ വർക് ചെയുന്ന ഒരു കമ്പനി യിൽ നിന്നുള്ളവർ ആണ്.. ഏതു കമ്പനി?? ” അപ്പോം അവർ ചിരിച്ചു കൊണ്ട് “EY ” ഇപ്രാവശ്യം വീണ്ടും ഞെട്ടി അതേ ഞങ്ങൾ വർക് ചെയുന്ന അതേ “EY ”. വല്ലാത്തൊരു നിമിത്തം ആയി പോയി ഇതു. ഏതായാലും അവർ EY ഇന്റെ മറ്റൊരു ബയിൽഡിങ് ഇലെ വേറെ ടീമിലെ ആൾകാർ ആയിരുന്നു.. എന്തായാലും ഒരു 10 മിനുറ്റ് സാംസരിച്ചു scenery ഒകെ കണ്ടാസ്വദിച്ചു തിരിച്ചിറങ്ങി.. തിരിച്ചിറങ്ങാൻ നേരം വേറെ ഒരു എളുപ്പ വഴിക്ക് ഞാൻ ശ്രമിച്ചു.. ഞങ്ങൾക് ചെറുതായി വഴി തെറ്റി.. അടുത്തു കണ്ട ഇടവഴിയിലുടെ ഇറങ്ങാൻ നേരം ഒരു മാരുതി car ഞങ്ങടെ പിറകിൽ നിർത്തി വിളിച്ചു.. പുള്ളി പറഞ്ഞു ഈ വഴി വഴുക്കൽ നിറഞ്ഞതാണ് ഇതു ഉപയോഗിക്കേണ്ട.. പുള്ളി എന്നിട്ട് ഞങ്ങൾക് ശെരിയായ വഴി കാണിച്ചു തന്നു ഒപ്പം ഒരു പറ്റം കൊച്ചു കുട്ടികളെയും ഏർപ്പാടാക്കി തന്നു ശെരിയായ വഴിയിൽ എത്തിക്കാൻ 4-5 മിടുക്കൻ പയ്യന്മാർ.. അന്നേരം പേരെ ഒകെ ചോദിച്ചയിരുന്നു പക്ഷെ എല്ലാവരുടേം പേരു ഒരുപോലെ..ഇപ്പൊ എഴുതാൻ നേരം അതും കൂടി ഓർമയില്ല… സമയം ഒരു 3 ആയിരുന്നു അന്നേരം ക്ഷീണം തുടങ്ങി.. അത്യാവശ്യം നല്ല നടപ്പായിരുന്നു.. ഏതായാലും ഞങ്ങൾ തിരിച്ചു വണ്ടി വച്ച ഇടത്തേതി.. തത്കാലം ഇനി ഇന്ന് നടക്കാനൊന്നും വയ്യാത്ത നിലയിൽ ആയതിനാൽ ഞങ്ങൾ അവിടെ അടുത്തുണ്ടായിരുന്നു വില്ലേജ് & waterfall ഒഴിവാക്കി യാത്ര തിരിച്ചു ഷില്ലോങിലേക്. വീണ്ടും ചിറാപുഞ്ചി എത്തിയപ്പോ മഴ.. ആ മഴ ചിറാപുഞ്ചി കഴിഞ്ഞപ്പോ നിന്നു.. തിരിച്ചു ഷില്ലോങ് എത്തുന്നതിനു തൊട്ടു മുന്നേ ഒരു ബോർഡ് കണ്ടു elephant falls അങ്ങോട്ടു വച്ചു പിടിച്ചു വീണ്ടും തിരക്ക്.. ഇതും അതേ well maintained ടൂർസിറ് സ്പോട്ട്. നരേന്ദ്ര മോഡി കഴിഞ്ഞ വർഷം ഈ പ്രദേശത്തെ കുറിച്ചു ട്വിറ്ററിൽ പുകഴ്തി യതോകെ ഇവിടെ ഫ്ളക്സ് ആയി രൂപാന്തരം പ്രാപിച്ചു.. മോഡിജിയെ തെറ്റു പറയാൻ ആകില്ല നല്ല സ്ഥലം.. മനോഹരമായ വെള്ളച്ചാട്ടം പക്ഷെ crowd, മൂഡ് spoiler ആയിരുന്നു. അവിടെ നിന്നും ഒരു 1 മണിക്കൂർ ഇൽ സ്ഥലം വിട്ടു തിരിച്ചു ഷില്ലോങിലേക് റൂമെത്തിയതും കാട്ടിൽ കിടന്നതും മാത്രേ ഓർക്കുന്നുള്ളൂ.. ഒന്നു ഉറങ്ങി എണീറ്റപ്പോ 8 മണി ആയി ഞങ്ങൾ സ്ട്രീറ്റ് ഫുഡ് ഒന്നു. ശ്രമിക്കാം എന്നു കരുതി പോലീസ് ബസാറിലേക്ക് നടന്നു.. പോലീസ് ബസാർ ഒരു സംഭവം ആണ്.. ഷില്ലോങ് മൊത്തം ഈ ഒരു 1km ചുറ്റളവിൽ ആണെന്ന് പറയാൻ ആകും.. 5 കയി വഴികൾ അവയിൽ എല്ലാം 3 നില കെട്ടിടങ്ങൾ.. ഒത്ത നടുവിൽ ഒരു ഷോപ്പിംഗ് മാൾ.. താഴെ മുഴുവൻ ചെറു കച്ചവടക്കാർ അടക്കി വാഴുന്നു.. പല തരം ഭക്ഷണ വിഭവങ്ങൾ, പോർക് ആണ് എന്റെ കണ്ണിൽ പെട്ടത്.. ഇവിടുത്തെ പോർക്കിൽ fat മാത്രം അല്ല meat ഉം ഏതാണ്ട് തുല്യ അളവിൽ ഉണ്ട്..ഞാൻ ഒരു പാർസെൽ മേടിച്ചു.. സംഭവം കൊള്ളം നല്ല രുചി.. പോർക് ഫ്രൈ.. നമ്മുടെ നാട്ടിൽ ഞാൻ അത്ര കണ്ടു അങ്ങു ശ്രദ്ധിച്ചിട്ടില്ലാത്ത ഐറ്റം ആണ്.. പിന്നെ ഞങ്ങൾ ചൗമീൻ എന്ന ചൈനീസ് ഡിഷും ട്രൈ ചെയ്തു.. ഇതും അടിപൊളി.. ഒപ്പം മോമോസ് ഉം ഓർഡർ ചെയ്തു.. എന്റെ പേർസണൽ അഭിപ്രായത്തിൽ പറഞ്ഞാൽ മോമോസ് ആയിരുന്നു ഏറ്റവും മോശം ആയി എനിക് തോന്നിയായത്.. അങ്ങനെ ഒരു 10 ആയപ്പോ തിരിച്ഛ് ലോഡ്ജിൽ വന്നു കേറി.. കിടന്നു.. goodnyt..
ചാപ്റ്റർ -5 മഴയുടെ സ്വന്തം ചിറാപുഞ്ചി..
6 മണിക് എഴുന്നേറ്റു ട്രിപ്പ് തുടങ്ങണം എന്നൊക്കെ പ്രതീക്ഷിച്ചാണ് കിടന്നതു.. പക്ഷെ എഴുന്നേറ്റു സത്യയത്തിൽ ട്രിപ്പ് തുടങ്ങിത്തു ഒരു 7 ആയപോഴാണ്.. destination double decker ലിവിങ് റൂട്ട് ബ്രിഡ്ജ്. വയ്ച്ചറിഞ്ഞത് വച്ചു ഒരു ദിവസം മൊത്തം ഇതിനു പോകും.. എന്തായാലും ഇനി ഈ വഴിക്കു വരാൻ ചാൻസ് തീരെ ഇല്ലാത്തതിനാൽ ഞാൻ ഈ സ്പോട് മുന്നേ തന്നെ ഉറപ്പിച്ചു.. longkriek എന്ന ഗ്രാമത്തിലാണ് ഈ മഹാ സംഭവം… അതു tyrna ഇക്കോ സിസ്റ്റം പ്രോജക്ട് എന്ന ഒരു പ്രോജക്ട് ഇന്റെ ഭാഗമായ മനോഹരമായി കാത്തു സൂക്ഷിക്കപ്പെടുന്നു..tyrna ecosystem പ്രോജെക്ടിൽ ,caves, long root bridge, double decker root bridge, rainbow falls, എന്നിവ ഉൾപ്പെടുന്നുണ്ട്..
രാവിലെ ട്രിപ്പ് തുടങ്ങിപ്പോ മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. Raincoat എടുത്തു ഇട്ടു പക്ഷെ വലിയ പ്രയോജനം ഉണ്ടായില്ല.. കാരണം മേൽപറഞ്ഞ സ്ഥലം ചിറപുഞ്ചി എന്ന ഡിസ്ട്രിക്ടിൽ ആണ്.. അതേ മുന്നേ പറഞ്ഞ അതേ ചിറപുഞ്ചി.. മഴ എന്താണ് എന്ന് ഇപ്പൊ മനസിലായി.. ഇടവെട്ടോ മിഞ്ഞലോ ഒന്നുമില്ല.. മഴയോമഴ.. visibility ഇന്നാലെത്തേതിനെക്കാൾ മോശം എന്നു വേണം പറയാൻ.. ആകെവെറും 60 -70 km ഈ ഉള്ളു ഞങ്ങളുടെ ലോഡ്ജിൽ നിന്നും ഈ ടൈര്ണ ഇക്കോ ടൂറിസം സ്പോട്ടിലേക്.. പക്ഷെ ഒരു 3 മണിക്കൂര് എടുത്തു.. സൊഹ്രാ എന്ന ചെറു പട്ടണത്തിൽ നിന്നാണ് ടൈര്ണ യിലേക് ഉള്ള തിരിവ്.. ആ തിരിവിന് ഒരു 15 മിനിറ്റ് മുന്നേ ഒരു ചായ കടയിൽ കേറി.. ഉദേശം ഒരു ചായ, കട്ടൻ പക്ഷെ കിട്ടിയത് ഒരു ഒന്നൊന്നര ബ്രേക്ഫാസ്റ്റ് ഒന്നും പറയാനില്ല.. മേഘാലയ യിലെ അറിയപ്പെടാത്ത ഒരു സംഭവം ആണ് ഇവിടുത്തെ ഭക്ഷണം.. ഗംഭീരം ഒപ്പം വളരെ വിലക്കുറവും.. ചപ്പാത്തി,ചോറും ചിക്കനും പിന്നെ ചായയും മൊത്തം 150 rs നമ്മടെ നാട്ടിലാണേൽ ഒരു 300rs മേടിച്ചേനെ.. ആകപ്പാടെ ഒരു പോരായ്മ ഞാൻ ശ്രദ്ധേയച്ചത് കറി യിലെ പിസുകളുടെ കുറവാണ്..അല്ലേലും വിശപ്പ് മാറ്റാൻ അതു ധാരാളം ആണ്. ആ ചായ കടയിൽ വച്ചു ഒരു ബൊലേറോ യിൽ യാത്ര ചെയുന്ന ഏതാനും ചെറുപ്പക്കാരെ കിട്ടിയതു കൊണ്ടു വഴി തെറ്റാതെ ടൈര്ണ യിൽ എത്തി.. അത്യാവശ്യം നടക്കാൻ ഉണ്ടെന്നു അറിയാമായിരുന്നു.. ഞങ്ങൾ നടക്കാൻ തയാറുമായിരുന്നു.. ലോഡ്ജിൽ നല്ല rest കിട്ടിയിരുന്നു.. ഏതാണ്ട് 10 ആയപ്പോ ഞങ്ങൾ അവിടെ നിന്ന് താഴേക്കുള്ള ചവിട്ടു പടികൾ ഇറങ്ങാൻ തുടങ്ങി.. ഒരു മണിക്കൂർ ചവിട്ടു പടികൾ തന്നെ.. ഏതാണ്ട് ഒന്നര മണിക്കൂർ എടുത്തു താഴെ ഉള്ള ആദ്യ സ്പോട്ട് എത്താൻ. Long living root bridge. സാധാരണ റൂട്ട് ബ്രിഡ്ജ് ഒകെ കഷ്ടി 4-5m നീളം ഉണ്ടാകാറുള്ളൂ.. ഇതു പക്ഷെ പൊളിച്ചു.. ഒരു 15m നീളം ഒപ്പം തന്നെ താഴെ കുതച്ചൊഴുകുന്ന പുഴ… 15m എങ്കിലും ഉയരത്തിൽ..ഈ സ്ഥലത്തു ഞങ്ങൾ ഏതുമ്പും ഞങ്ങടെ മുന്നിൽ ഒരു ഫാമിലി മാത്രം ഒരു ഹണിമൂൺ couple.. അവർ ബ്രിഡ്ജിൽ കേറാൻ കൂട്ടാക്കാതെ കണ്ടിട്ടു തിരിച്ചു നടന്നു.. ഞങ്ങൾ പക്ഷെ അപുറത്തേക് കടക്കാൻ തീരുമാനിച്ചു.. സംഭവം ഒരു വൻ experience തന്നെ ആണ്.. ലൈഫ് ഗാർഡ് പോയിട്ടു ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല. ബ്രിഡ്ജ് അത്ര ഉറപൊന്നും ഇല്ല.. എങ്കിലും കേറി.. adventure എന്നു പറഞ്ഞ ഇതൊക്കെ അല്ലെ.. ആദ്യം ഫ്രണ്ട് കേറി പോയി.. പിറകെ ഞാനും.. അപുറത്തെത്തിട്ടു താഴേക്കിറങ്ങി അരുവിയിലെ വെള്ളം ഒക്കെ കുടിച്ച് കുറച്ചു നേരം വിശ്രമിച്ചു അതിനു ശേഷം പതിയെ ഞങ്ങൾ double decker റൂട്ട് ബ്രിഡ്ജ് ഇലേക് വച്ചു പിടിച്ചു.. വീണ്ടും സ്റ്റെപ്പുകൾ.. ഹമ്മേ ആലോചിക്കുമ്പോ തന്നേ ഇപ്പൊ പേടിയാകുന്നു.. ഒരു മുക്കാൽ മണിക്കൂർ കൂടി താഴേക്കു ഇറങ്ങിയാൽ ആണ് അവിടെ എത്തുന്നത്.. ഞങ്ങൾ അങ്ങു വച്ചു പിടിച്ചു.. മഴ അത്യാവശ്യം കനത്തു തന്നെ പെയ്യുന്നുണ്ടായിരുന്നു.. ചിറാപുഞ്ചി ആണ് സ്ഥലം അപ്പൊ പിന്നെ പറയേണ്ടതില്ലല്ലോ.. ഞങ്ങൾ പോകുന്ന വഴിക്ക് വേറെ യും സ്പോട്ടുകൾ ഉണ്ട്.. ഒന്നു രണ്ടു ഇരുമ്പ് ബ്രിഡ്ജ് കളുണ്ട് പോകുന്ന വഴിക്ക് .. ഏറ്റവും ഭയപ്പെടുത്തുന്നവ ഇവ ആയിരുന്നു.. ഒരു 30m ഉയരത്തിൽ താഴെ ആർത്തലച്ചു ഒഴുക്കുന്ന പുഴ..എനിക് ബ്രിഡ്ജ് ഇൽ നിന്നു ഫോട്ടോ എടുക്കേണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ മഴ പിന്നെ പേടി അതു കൊണ്ടു ഞാൻ മൊബൈൽ പുറത്തേക്കെടുക്കാൻ മുതിർന്നില്ല.. ഈ ബ്രിഡ്ജ് എന്നൊക്കെ പറഞ്ഞാൽ താഴെ മൂന്നാലു 1 ഇഞ്ച് കമ്പി സൈഡിൽ കുറച്ചു ചെറിയ ഇരുമ്പി കമ്പികൊണ്ടൊരു കൈ വരി.. ഇതാണ് സംഭവം.. വീണ്ടും adventure.. സത്യം പറഞ്ഞ ഒരു ചെറിയ പേടി ഉണ്ടായിരുന്നു.. ഒരു ബ്രിഡ്ജആണേൽ വശത്തേക്ക് ചെറിഞ്ഞായിരുന്നു ഇരുന്നത് ഞങ്ങടെ കാലകേടിനു എങ്ങാനും അതു ഇപ്പൊ പൊട്ടുമോ എന്ന ഭയം ഉണ്ടായിരുന്നു ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല.. ട്രിപ്പിന്റെ ഹൈലൈറ് ഈ ട്രെക്ക് ആയിരുന്നു. അങ്ങനെ ഒടുക്കം Double decker root bridge എത്തി ഇതു ഒരു അത്ഭുതം തന്നെ ആണ്.. ഒരു 20 കൊല്ലം എടുക്കും ഒരു ബ്രിഡ്ജ് ഉണ്ടാക്കാൻ.. ഇതിന്റെ ഇടക്ക് പല പല പ്രശ്നങ്ങളും കാരണം മരം തന്നേ ചിലപ്പോൾ ഒടിഞ്ഞു വീണേക്കാം… ഇവിടെ പക്ഷെ രണ്ടു ബ്രിഡ്ജ് മുകളിലും താഴെയും ആയി.. രണ്ടും അത്യാവിശ്യം സ്ട്രോങ് നീളം ഒരു 7-8 m വരും.. മുന്നേ പോയ ബ്രിഡ്ജ് പോലെ പേടി യുണ്ടായില്ല ഇതിൽ കേറാൻ.. ഞങ്ങൾ ബ്രിഡ്ജ് കടന്നു .. അപ്പോൾ ഒരു ബോർഡ് കണ്ടു റൈൻബൗ waterfalls 1 മണിക്കൂർ എന്നു.. നേരെ അങ്ങോട്ടു വച്ചു പിടിച്ചു.. കാലൊക്കെ ഉള്ളത് പറഞ്ഞ നനഞ്ഞു കുതിർന്നു ഒരു പരിവം ആയി.. പക്ഷെ അഡ്രിനാലിൻ rush എന്നൊക്കെ പറയില്ലേ ആ സംഭവം പിടിച്ചു.. അങ്ങു നടന്നു.. വഴി ഒകെ ചുരുങ്ങാൻ തുടങ്ങി.. ആൾ സഞ്ചാരം തീരെ ഇല്ലാത്ത പ്രദേശത്തു കൂടി ആണ് ഞങ്ങൾ നടന്നത്.. ഒരു മോഡറേറ് ട്രെക്ക് ആയിരുന്നു പക്ഷെ ഞാങ്ങൾ ആണേൽ 2-2 അര മണിക്കൂർ ആയി നടപ്പാണ്.. അല്ല സ്റ്റെപ് ഇറങ്ങുകയാണ്.. അതിന്റെ ക്ഷീണം ഉണ്ട്..റൈൻബൗ ഫാൾ കാണാൻ ഇറങ്ങിയ ഞങ്ങൾ എത്തിയത് മറ്റൊരു ബ്രിഡ്ജിൽ മുന്നേ പറഞ്ഞതു പോലെ ഇരുമ്പു ബ്രിഡ്ജ്.. ഇതു ശെരിക്കും ഭയാനകം എന്നു തന്നേ പറയണം കാരണം ചുറ്റുവട്ടത്ത് ഒന്നും ഒറ്റ കുഞ്ഞില്ല.. ബ്രിഡ്ജിനു ഉറപ്പുണ്ടോ എന്നു പോലും അറിയില്ല.. മുന്നേ പറഞ്ഞ adrenalin rush… ഞങ്ങൾ ഒരു വിധത്തിൽ ആ ബ്രിഡ്ജ് ഒകെ തരണം ചെയ്തു.. ഈ സമയം അത്രെയും ഞങ്ങൾ അതി മനോഹരവും ഒപ്പം തന്നെ അതീവശ്രദ്ധ ചെലുത്തേണ്ടതുമായ സ്ഥലത്തു കൂടി ആണ് കടന്നു പോയത്.. അതിനാൽ സത്യം പറഞ്ഞ ആസ്വദിക്കാൻ പറ്റിയില്ല.. ആസ്വദിക്കൻ പോയ പിന്നെ ഞാൻ താഴെ കാണുന്ന പുഴയിൽ എപ്പോ വീണെന്നു ചോദിച്ച മതി.. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു.. റൈൻബോ വാട്ടർ ഫാൾ എത്തിയോ എന്നു ചോദിച്ച ഒരു ഐഡിയ ഇല്ല.. ആരേലും ഉണ്ടായലാലെ ചോദിക്കാൻ പറ്റു.. ബോർഡ് ഒന്നും കാണുന്നില്ല.. പോരാത്തതിന് കൊടും കാടും.. ചെറിയ കൽ വഴിയേ ഞങ്ങൾ നടന്നു.. ഒരു 1 മണി ആയപ്പോ എനിക് അത്ര പന്തി അല്ല ഞങ്ങടെ നടത്തം എന്നു തോന്നി തുടങ്ങി.. കാരണം ഞങ്ങൾ കാടിന്റെ ഉള്ളിലേക്കാണു നടന്നു കേറുന്നത്.. ഒപ്പം തന്നെ നേരത്തെ ഈ വരുന്ന വഴിക്കു ഒരു 4-5 ചെറിയ വള്ള ചട്ടങ്ങൾ കാണുകയും ചെയ്തു. വെറുതെ adrenalin rush എന്നൊക്കെ പറഞ്ഞു കൊടുംകാട്ടിൽ വലിഞ്ഞു കേറിട്ടു ലസ്റ് വഴി തെറ്റി പോകേണ്ട എന്നു കരുതി ഞങ്ങൾ അടുത്തു കണ്ട ഒരു നല്ല വള്ളചാട്ടത്തിൽ കുളിക്കാൻ പ്ലാൻ ഇട്ടു.. ലഞ്ചിനു കരുതിയ ബിസ്ക്കറ്റ് ഉം പൊട്ടിച്ചു.. ഞങ്ങൾ reസ്റ് എടുക്കാൻ ഇരുന്ന ഈ വെള്ളചാട്ടം ഞങ്ങൾ കണ്ട ഏതൊരു ടൂറിസ്റ്റ് സ്പോട്ടിനെ കാളും മികവുറ്റതാണ്.. ഫോട്ടോസ് കണ്ടാൽ നിങ്ങളും പറയും.. മറ്റൊന്ന് ഇവിടെ ലഭിച്ച ശാന്തത ആണ്.. ഒറ്റ മനുഷ്യ ജീവി ഇവിടെ ഉണ്ടായില്ല.. മനുഷ്യ ജീവി എന്നല്ല ഒരൊറ്റ ജീവി പോലും ഉണ്ടായില്ല ആ സ്ഥലത് അത്ര കണ്ട് ശാന്തം.. കുതിച്ചെത്തി വന്നു ഞങ്ങടെ മുന്നിൽ ഒരു ചെറു തടാകമായി മാറുന്ന അരുവി.. ഞാൻ ഇത്ര കണ്ടു അസ്വാദിച്ച ഒരു സന്ദർഭം വളരെ വിരളം.. Nature at its best. ഒരു നോക്കു കൊണ്ടു പോലും ആ ആരുവിയെ ആരേലും അസ്വദിച്ചിട്ടുണ്ടോ എന്നു എനിക് സംശയം ഉണ്ട്.. അതു പോലൊരു സ്ഥലം.. എന്നിരുന്നാലും.. ഒരു 1:30 ഒക്കെ ആയപ്പോ ഞങ്ങൾ തിരിച്ചു നടക്കാൻ തീരുമാനിച്ചു.. ഇരുട്ടും മുന്നേ ഷില്ലോങ് ഇലേക്കുള്ള റോഡിൽ എത്തിപെടേണ്ടതുണ്ട്.. നമ്മുടെ നാട്ടിൽ 1:30 എന്നൊക്കെ പറഞ്ഞാൽ നട്ടുച്ച സമയം ആണ്.. ഇവിടെ പക്ഷെ അങ്ങനെ അല്ല.. ഒരു 5 ആകുമ്പോതന്നെ നേരം ഇരുട്ടാൻ തുടങ്ങും.. കുളി ഒകെ കഴിഞ്ഞു പതിയെ ഇറങ്ങാൻ തുടങ്ങി.. നേരത്തെ പറഞ്ഞ adrenalin rush ഉണ്ടല്ലോ അതങ്ങു പോയി.. മുന്നിൽ ഭീകരമായ യാഥാർഥ്യം മാത്രം അതേ കൊടും കാടിന്റെ നടുവിൽ ഒറ്റ മനുഷ്യ കുഞ്ഞില്ല.. ഒരു കുപ്പി വെള്ളം ഒരു ബിസ്കറ്റ് ഉം ഒരു 2 മണിക്കൂർ എങ്കിലും തിരിഞ്ഞു നടക്കണം മനുഷ്യ വാസം ഉള്ള സ്ഥലത്തു എത്താൻ…പതിയെ ഞങ്ങൾ scenery ഒകെ കണ്ടു ആസ്വദിച്ചുനടക്കാൻ തുടങ്ങി മുന്നേ പറഞ്ഞ ആ ബ്രിഡ്ജ് ഉം കടന്നു double ഡക്കർ ബ്രിഡ്ജും കടന്നപ്പോൾ എന്റെ കാലിനു മസിൽ ക്യാച്ച്.. ആഹാ തൃപ്തി ആയി.. ഭാഗ്യത്തിന് ഒന്നു സ്ട്രച്ച ചെയ്തപ്പോ. നല്ല ആശ്വാസം കിട്ടി.. അതിൽ പിന്നെ ഞാൻ സ്പീഡ് കുറച്ചു പതിയെ നടന്നു കേറാൻ തുടങ്ങി.. double decker root bridge കഴിഞ്ഞു ഇനി 2 മണിക്കൂർ കൊണ്ട് ഞങ്ങൾ ഇറങ്ങിയതു ഇനി കയറണം.. ഹോ ആലോചിക്കുമ്പോ തന്നെ പേടി.. അതു ഒരു വിധത്തിൽ എന്തി വലിഞ്ഞു കേറി ഇടക്ക് ഒരു ചായക്കട കണ്ടു അവിടെ നിന്നും കിട്ടാവുന്ന ഐറ്റംസ് എല്ലാം മേടിച്ചു റീചാർജ് ആയി.. പതിയെ വീണ്ടും വച്ചടി വച്ചടി കേറി.. ഒരു വിധത്തിൽ ഒരു 5 മണിയോടടുത്തു ഞങ്ങൾ മുകളിൽ എത്തിപ്പെട്ടു.. അവിടെ രണ്ടു ചേച്ചി മാർ പൈൻ ആപ്പിൾ വിൽകുന്നുണ്ടായിരുന്നു.. രണ്ടു പാക്കറ്റ് മേടിച്ച വണ്ടി എടുത്തു.. ഷില്ലോങ് റോഡിലേക് എത്തണം.. എന്തോ ഭാഗ്യത്തിന് വഴി ഒന്നും തെറ്റാതെ ഞങ്ങൾ ബ്രേക്ഫാസ്റ് കഴിച്ച ഹോട്ടലിൽ എത്തി.. ഞങ്ങൾക് അതു എന്തെന്നില്ലാത്ത ആശ്വാസം തന്നു ഇനി എങ്ങനെലും ഒകെ ഷില്ലോങ് എത്താം എന്ന വിശ്വാസം ആയി.. ആ ഹോട്ടലിൽ നിന്നും ആവിശ്യത്തിനു കഴിച്ചു.. ഇപ്രാവശ്യം എല്ല വിഭവങ്ങളും ട്രൈ ചെയ്തു.. എല്ലാം കിടു.. നല്ല വിശപ്പും ഉണ്ടായിരുന്നു.. ഏതാണ്ട് 200 ഇന് അടുത്തു ബിൽ അതും കൊടുത്തു ഷില്ലോങിലേക് വിട്ടു.. കാലിന്റെ അവസ്ഥ ഞാൻ പറയേണ്ടതില്ലല്ലോ.. നനഞ്ഞു കുതിർന്നു.. ഒരു പരിവം ആയി..7 ആയപ്പോ ലോഡ്ജിൽ എത്തി..എല്ലാം അടിപൊളി.. നല്ല റെസ്റ്റ് കൂടി കിട്ടിയാൽ സുഖം.. ഞാൻ ഇന്നലെ കഴിച്ച പോർക് ഫ്രൈ ഒന്നൂടെ ട്രൈ ചെയ്തു.. കൂടെ നൂഡിൽസ് ഉം നൂഡിൽസ് അത്ര പോര എന്നാലും ആ പോർക് ഫ്രൈ… ഹോ..നാവിൽ വച്ച അലത്തു പോകുന്ന മാതിരി ഐറ്റം.. ശെരിക്കും സ്വദിഷ്ടം.. അങ്ങനെ ട്രിപ്പിന്റെ ഹൈലൈറ്റ് ദിവസം കഴിഞ്ഞു..
ചാപ്റ്റർ - 6 ഗുഡ്ബൈ ഷില്ലോങ്.
സത്യം പറഞ്ഞ ഒന്നു രണ്ടു സ്പോട്ടുകൾ പോകാൻ ഉണ്ടായിരുന്നു ഇവിടുത്തെ ഏറ്റവും വലിയ waterfall പിന്നെ lait lum canyon എന്നിവ .കണ്ണേണം എന്ന ആഗ്രഹം ഇല്ലാത്തൊണ്ടല്ല പക്ഷെ ഒരടി നടക്കാൻ വയ്യ അതാണ് കാരണം.. ഞങ്ങൾ ഷില്ലോംഗിനോട് യാത്ര പറഞ്ഞു. ഗുവാഹത്തിക്കു പോകും വഴി ഞങ്ങൾ വന്നപ്പോൾ കയറിയ ഒരു ചായ കട അവിടെ നിന്നു തന്നെ ചായ കുടിക്കാൻ നിർത്തി.. ആ ചായ അപ്പൊ എത്ര നല്ലതായിരിക്കും എന്നു ഊഹിക്കാമല്ലോ.. അവിടെ പക്ഷെ ഭക്ഷണം കാര്യമായി ഉണ്ടായില്ല.. തൊട്ടടുത്ത കടയിൽ കയറി.. സമയം ഏതാണ്ട് 11 ആയി.. അതു കൊണ്ടു ബ്രേക്ഫാസ്റ് ഒന്നും ഉണ്ടായില്ല ലഞ്ചിനുള്ള സമയം ആയിട്ടും ഇല്ല.. എന്നിരുന്നാലും കുറച് ചോർ ഉണ്ടായിരുന്നു അതു കഴിചു.. ചിക്കൻ കറി ആയിരുന്നു കൂടെ മുന്നേ പറഞ്ഞ പോലെ ഒറ്റ പീസ് പിന്നെ കുറച്ചു കടല കറിയും ഫുഡ് വീണ്ടും അടിപൊളി.. ഞങ്ങൾ കുറച്ചൂടെ ചോർ ചോദിച്ചുവാങ്ങി.. ചിക്കൻ കറി തീർന്നതിനാൽ അവിടെ ഉള്ള പെണ്കുട്ടി ശങ്കിച്ചു കൊണ്ടു ബീഫ് കഴിക്കുമോ എന്നു ചോദിച്ചു.. ഇതു കേട്ടതും ഞങ്ങൾ സന്തോഷത്തോടെ.. ഇങ്ങു പോരട്ടെ എന്നു ഹിന്ദി ഇംഗ്ലീഷ് കലർന്ന രീതിയിൽ പറഞ്ഞു.. ബീഫും അടിപൊളി.. ഫുഡിന്റെ കാര്യത്തിൽ മേഘാലയ യിലെ ഏതു കടയിലും ഒരു മിനിമം ഗ്യാരണ്ടി ഉണ്ട്..അങ്ങനെ അതും കഴിഞ്ഞു തിരിച്ചു ഞങ്ങടെ ബുള്ളറ്റ് ഇൽ ഗുവാഹത്തിക്കു തിരിച്ചു.. ആദ്യം ILP എടുക്കേണം പിന്നെ കോഹിമ യിലേക്ക് വണ്ടി തരപ്പെടുത്തണം ഇതൊക്കെയാണ് ഞങ്ങടെ ഉദ്ദേശം.. ബുള്ളറ്റ് രത്രി 10 വരെ ഞങ്ങൾക് ഉപയോഗിക്കാം പക്ഷെ കോഹിമ നാളെ രാവിലെ തന്നെ എത്തേണ്ടതുണ്ട്ട്.. അതിനാൽ ഞങ്ങൾ 2 മണിയോടെ വണ്ടി കൈമാറി.. Awe Rides.. പ്രൊഫഷണൽ ആയി എല്ലാകാര്യങ്ങലും ഡീൽ ചെയ്തു.. ബുള്ളറ്റ് ശെരിക്കും ഓടി പതം വന്നതായിരുന്നു എന്നൊഴിച്ചു വേറെ ഒരു പ്രശ്നവും എനിക് തോന്നിയില്ല.. വണ്ടി നല്ല കണ്ടീഷൻ ആയിരുന്നു.. ബ്രേക്കിംഗ് മികച്ചു നിന്നു… ഹാൻഡിൽ ചെറിയ ഒരു വിറയൽ അനുഭവപവട്ടിരുന്നു.. മൊത്തത്തിൽ നോക്കിയാൽ ഇവരുടെ ബൈക്കു rental സംവിധാനം ഞാൻ ആർക്കണേലും recommend ചെയ്യും.. ബൈക്കു ഫുൾ ടാങ്ക് അടിച്ചു തിരിചു കൊടുക്കാൻ ഇച്ചിരി പണിപ്പെട്ടു. കാരണം പെട്രോൾ പമ്പിൽ എല്ലാം നല്ല തിരക്കായിരുന്നു.. എന്തായാലും ബൈക്കു തിരിച്ചു ഒരു പ്രശ്നവും കൂടാതെ കൊടുത്തതോടെ ട്രിപ്പിന്റെ പകുതി കഴിഞ്ഞു.. ഇനി next adventure നാഗാലാൻഡ്.. ഒരു 3:00 മണിയോടെ ഓല ബുക് ചെയ്തു poltan ബസാറിലേക്.. അവിടെ ആണ് ഞങ്ങൾ നാഗാലാൻഡ് ഇലേക്കുള്ള വണ്ടിയുടെ റീപോർട്ടിങ് സ്റ്റേഷൻ.. 4 മണിക്ക് വണ്ടി എടുക്കും എന്നു പറഞ്ഞിരുന്നു.. അതും പ്രതീക്ഷിച്ചു ഒരു 3:45 ഓടെ ഞങ്ങൾ എത്തിയപ്പോ കണ്ടത് ഒരു സൈക്കിൾ റിക്ഷ.. ഒരു പക്ഷെ ബസ് കുറച്ചു മാറ്റി ഇട്ടതു കൊണ്ടായിരിക്കാം.. റിക്ഷ യിൽ ഒരു 15 മിനിറ്റ്.. എത്തിയത് ഒരു ടെമ്പോ ട്രാവല്ലർ ഇന്റെ മുന്നിൽ.. ഞങ്ങൾ ബാഗൊക്കെ തട്ടിൻ പുറത്തു കേറ്റി സെറ്റ് ആയി. വേടി പൊട്ടണരീതിയിൽ 4-5 കൊല്ലം പഴക്കമുള്ള ഹിന്ദി പാട്ടും കേട്ടു കോഹിമായിലേക് യാത്ര.. ഞാനാ expectation യുമായി പൊരുത്തപ്പെട്ട് പാട്ടൊക്കെ ആസ്വദികാൻ തുടങ്ങി.. നല്ല തെറ്റില്ലാത്ത പാട്ടുകൾ ആയിരുന്നു. പക്ഷെ തലയ്ക്കുമുകളിലെ ആ സ്പീക്കർ തൊണ്ട പൊട്ടി അലറുകായായിരുന്നു എന്നു വേണം പറയാൻ..ഒരു 40 മിനിട്ടു കഴിഞ്ഞപ്പോ ആ ടെമ്പോ ഒരു ബസ് സ്റ്റാൻഡിൽ എത്തി.. മുന്നിൽ ഒരു semi സ്ലീപ്പർ ബസ്.. അതു കൊണ്ടതും എനിക് പറഞ്ഞറിയിക്കാനാകാത്ത ആശ്വാസം കിട്ടി.. ഒന്നു ആ പാട്ടിൽ നിന്നും പിന്നെ ഒരു 3 മണികുർ കൊണ്ടു ഈ ട്രാവല്ലോഗ് ഒന്നു കരക്കു എത്തിക്കാനും പറ്റും എന്നു ഒരു തോന്നൽ സമയം ഇപ്പൊ 5:20 ബസ് സത്യത്തിൽ imphal ഇലേക് ഉള്ളതാണ്.. കോഹിമ വഴി ആണെന്ന് ആ ടെമ്പോ ട്രാവലറിലെകിളി പറഞ്ഞതും വിശ്വസിച്ച ഞങ്ങൾ യാത്ര തുടരുന്നു. ഒരു പക്ഷെ ട്രിപ്പ് തന്നെ മാറി എന്നിരിക്കും മണിപ്പൂർ ട്രിപ്പ് ആകുമോ എന്നു കണ്ടറിയാം.. bus നമ്മുടെ നാട്ടിലെ സെമി സ്ളീപ്പർ ബസ് പോലെ തന്നെ വലിയ വ്യത്യാസം ഒന്നും അറിയനില്ലാ.. ഫോൺ ചാർജ് തീർക്കേണ്ടല്ലോ എന്നു കരുതി ഓഫ് ആക്കി ഒപ്പം ഇവിടെ ബസിലെ ടിവി യിൽ ഒരു പടം ഇട്ടു ഒരു അസാമീസ് പടം ആണെന് തോന്നുന്നു നായകൻ നമ്മുടെ കൊറിയൻ മ്യൂസിക് ബാൻഡ് ഇലോകെ ഉള്ള ആൾക്കാരെ പോലെ ഉണ്ട്. നായിക കൊള്ളാം നോക്കിക്കൊണ്ടിരിക്കാം.. ഉള്ളത് പറഞ്ഞ ഇവിടെ ഉള്ള ഒട്ടുമുക്കാൽ പെണ്ണ്പിള്ളേരെ കണ്ടാലും നമ്മൾ ഒന്നു നോക്കിപോകും.. ഒന്നിലേൽ ഒരു natural ഭംഗി അല്ലേൽ അവരുടെ ഡ്രസിങ് ആൻഡ് മകേപ്പ്.. ഇതൊക്കെ കാണുമ്പോഴാ നമ്മുടെ നാട്ടിലെ പെൻപിള്ളേരൊക്കെ എന്ത് ബോറാണ് എന്നു മനസിലാകാണേ.. ഹാ സിനിമയുടെ കാര്യം .. പണ്ട് കോളേജ് ഇൽ വച്ചു ഇറാനിയൻ, ചൈനീസ്, കൊറിയൻ പടങ്ങൾ ഒകെ കണ്ടനമ്മുക്കണോ ഇതു മനസിലാക്കാൻ പാട് എന്നു കരുതിയാണ് ഞാൻ കാണാൻ തുടങ്ങിയെ.. 10 മിനുറ്റ് തികച്ചില്ല ഞാൻ വീണ്ടും ഫോണിലെത്തി. ഞാനും എന്റെ ക്ഷമ യും എത്രത്തോളം നശിച്ചു എന്നു എനിക്ക് മനസിലായി.. ഒരു പക്ഷെ നല്ലാതിനായിരിക്കാം.. ഈ പടം കണ്ടത് കൊണ്ടു പ്രതേകിച്ചു ഒന്നും കിട്ടാനില്ല.. മറിച്ച ഇതിൽ ശ്രദ്ധിക്കാതിരുന്നാൽ നല്ല ഉറക്കം ഒരു പക്ഷെ കിട്ടിയേക്കാം.. ഒരു ഉറക്കം കഴിഞ്ഞപ്പോ ബസ് അസം നാഗാലാൻഡ് ബോര്ഡറിന്റെ അടുത്തു ഏതോ ഒരു കടയിൽ നിർത്തി ഞങ്ങൾ മൊബൈൽ ചാർജ് ഫുൾ ആക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ സീറ്റ് പിടിച്ചു.. റൊട്ടി മീൻ, ആൻഡ് ചിക്കൻ കറി പറഞ്ഞു.. ഭക്ഷണം അത്ര പോര.. പക്ഷെ റേറ്റ് നമ്മുടെ നാട്ടിലെത്തു പോലെ കത്തി..ഏതായാലും അതും കഴിച്ചു ബസിൽ കേറി കണ്ണടച്ചു.. ടീവിൽ വച്ചേക്കണ സിനിമ മാക്സിമം ഞാൻ അവോയ്ഡ് ചെയ്തു.. നായികയെ കാണാൻ മാത്രം തല ഇടക്കി പൊക്കി നോക്കി.. ഏതായാലും കുറച്ചു ബുദ്ധിമുട്ടിയായാലും ഉറക്കം പിടിച്ചു..
ചാപ്റ്റർ -7 WALKING DEAD..
ബസ് മാരക പറപ്പിക്കൽ ആയുരുന്നു എന്നു പറയാനാവില്ല.. പക്ഷെ ഇടക്കൊക്കെ ഞാൻ ആകാശത്തേക്കു ഉയർന്നു പൊങ്ങി ബസിന്റെ സിലിങ് ഇൽ ഇടിച്ച താഴെ വീണായിരുന്നു.. ബസ് ഇന്റെ ഗുണം ആണോ റോഡിന്റ് ഗുണം ആയിരുന്നോ അതോ ബസ് ഡ്രൈവേറിന്റെ കഴിവാണോ എന്നൊന്നും ചോദിക്കരുത് മേൽപറഞ്ഞ എല്ല external ഫാക്ടർസും എന്റെ നിദ്രയെ ഭംഗിച്ചു.. ബസ് ദിമപ്പൂർ എത്തുന്നതിനു തൊട്ടുമുൻപ് ബസ് ഒരു ചെക്ക്പോസ്റ്റിലേക് കേറ്റി.. ബസിൽ ലൈറ് ഇട്ടപ്പോഴാണ് മുന്നിൽ രണ്ടു നാഗ പോലീസ് ഓഫീസർസ്.. ഭീകര പെടുത്തുന്ന ലുക്ക് അവർക്കില്ല പക്ഷെ അവരുടെ ചോദ്യം ചെയ്യൽ രീതി ഇച്ചിരി കട്ടി ആയിരുന്നു ഫ്രണ്ടിനെ ശെരിക്കും കുടഞ്ഞു.. ഇസ്ലാം മത വിശ്വാസി ആയതിന്റെ ഒരു പ്രശ്നം ആണ്.. കൂട്ടത്തിൽ തീവ്രവാദി ലുക്ക് എനിക്കായിരുന്നു മുടി ഒകെ പറ്റ വെട്ടിയത് കാരണം പക്ഷെ എന്നെ കുടഞ്ഞില്ല.. ഞാൻ പൊതുവെ സംയമനം പാലിച്ചുകൊണ്ടു ILP എടുത്തു കാണിച്ചു എൻറെ അതിലെ ഫോട്ടോ കണ്ടു ഞാൻ താനെ ആണോ എന്ന് മാത്രം ഹിന്ദിയിൽ ചോദിച്ചു.. ചിരിച്ചു കൊണ്ട് ഹാ സർ പറഞ്ഞു.. പരിപാടി തീർന്നു.. ഞാൻ വീണ്ടും ഉറക്കം പിടിച്ചു.. സമയം ഒരു 2 ആയപ്പോ. ബസ് ട്രാഫിക് ഇൽ പെട്ടു. മുന്നിൽ നിര നിരയായി ട്രക്കുകൾ എന്തയാലും നല്ല തണുപ്പുള്ളത് കൊണ്ടും മുന്നേ പറഞ്ഞ കുലുക്കം കുറഞ്ഞതിന്നാലും ഞാൻ ഈ ട്രാഫിക് ബ്ലോക്കിനോട് മനസിൽ നന്ദി പറഞ്ഞു സുഖമായി ഉറങ്ങി.. മുഖത്തു വെട്ടം വീണപ്പം യാഥാർഥ്യം മനസിലായി.. ട്രാഫിക് നിസ്സാരമല്ല.. വണ്ടി കഷ്ടിച്ചു ഒരു 10 മീറ്റർ നീങ്ങിട്ടുണ്ടാകും.. സീറ്റോകെ പകുതി കാലി കുറച്ചു പേർ പുറത്തിറങ്ങി നിൽക്കുന്നു.. അടുത്തുള്ള ആളോട് കോഹിമ എത്തിയോ എന്നു ചോദിച്ചു.. പുള്ളി പറഞ്ഞു.. അസം കഴിഞ്ഞു കോഹിമയിലേക്കുള്ള വഴിയിലാണ് എന്തോ പ്രശ്നം ഉണ്ടെന്നും ഹാ അപ്പൊ ഒരു 2 മണിക്കൂർ ഇൽ തീരുമായിരിക്കും. വല്ല ട്രക്ക് അസിസിഡന്റിലോ മറ്റോ പെട്ടതാകും എന്നാണ് ഞാൻ കരുത്തിയെ കാരണം സൈഡ് യിലൂടെ ചെറിയ കാറും വാനും ഒകെ പോകുന്നുണ്ട്.. ഹാ wait ചെയാം ഫ്രണ്ട് ഉറങ്ങിക്കോട്ടെ.. അവനും എഴുനെറ്റിട്ടു നോക്കാം ബാക്കി കാര്യം ഞാൻ ചുമ്മാ സമയം നോക്കി 4:45am.. മുഖത്തു വെട്ടം അടിച്ചാണ് ഞാൻ എണീറ്റത് എന്നു പറഞ്ഞല്ലോ.. ഇവിടെ സമയം നല്ല ഫാസ്റ്റ് ആണ്.. നമ്മുടെ നാട്ടിലെ ഒരു 6:45 ഇന്റെ പ്രതീതി ആണ് 4:45 ഇൽ.. ഏതായാലും ഒരു 1 മണിക്കൂർ കൂടി കഴിച്ചുകൂട്ടി കഴിഞ്ഞപോം സുഹൃത്തു എണീറ്റു അവനോടു ബ്ലോക്കിനെ കുറിച്ചു പറഞ്ഞു.. ഒപ്പം ബ്ലോക്കിന്റെ അവസ്ഥയെ കുറിച്ചു സഹയാത്രികരോട് ആരഞ്ഞു.. ചിലർ ബാഗും എടുത്തു നടക്കാൻ ഒരുങ്ങുന്നത് കണ്ടപോം പ്രശ്നം സീരിയസ് ആണെന്ന് മനസിലായി.. landslide.. കോഹിമ ദിമപ്പൂർ റോഡ് landslide ഇൽ ഒരു ഭാഗം മൂടി പോയിരിക്കുന്നു.. അടിപൊളി.. ഈ landslide പേടിച്ചാണ് tawang ഒഴിവാക്കിയെ.. എന്തായാലും പെട്ടു.. ഇനി ഇതിനെ എങ്ങനെ സോളവ് ചെയാം എന്നായി ചിന്ത.. വേറെ വഴിയൂന്നും ഇല്ല.. ഇറങ്ങി നടന്നു അപുറത്തെത്തിട്ടു ലിഫ്റ്റ് ചോയ്ക്കാം ഞങ്ങടെ മുന്നിലെ മറ്റൊപ്ഷൻ ബസ് ഇൽ താനെ ഇരുന്നു നാഗ PWD ഡിപാർട്മെന്റ് ഇന്റെ കഴിവിൽ വിശ്വസിച്ചു ഇരിക്കുക എന്നതാണ്.. അതു അങ്ങു ഒഴിവാക്കി.. ഞങ്ങൾ നടക്കാൻ തീരുമാനിച്ചു.. ഹാ അതു പറഞ്ഞപ്പോളാണ് എന്റെ കാലിന്റെ ഭീകരവസ്ഥ തിരിച്ചറിഞ്ഞത്.. ചിറപുഞ്ചിയിലെ നനവും ട്രെക്കും കാരണം കാലൊക്കെ നീരുവച്ചു പൊങ്ങി.. ഒപ്പം ചെറുപ്പുമായി ഉറസുന്ന ഭാഗത്തെ തൊലി ഒകെ പൊളിഞ്ഞു പൊന്നിരിക്കുന്നു.. handkercheif രണ്ടായി കീറി ഇരു കാലിലുമായി കെട്ടി.. ഒരു പാട് നടക്കാനുള്ളത് എനിക് അറിയാമായിരുന്നു അതിനാൽ ഇതേ ഒരു മാർഗം ഞാൻ കണ്ടുള്ളൂ.. ഞാൻ കാലൊക്കെ കെട്ടി റെഡി ആക്കി.. ഞങ്ങൾ നടക്കാൻ തുടങ്ങി.. റോഡ് എന്നൊന്നും പറയാനാവില്ല ഒരു 5cm കനത്തിൽ ചെളിയിലൂടെ ആണ് ഞങ്ങൾ നടന്നത്.കെട്ടി വച്ച കർഷിഫ് ഒകെ ചെളിയിൽ കുതിർന്നു ഒരു 15 മിനുറ്റ് നടന്നപ്പോ തന്നെ.. എന്തായാലും നാഗാലാൻഡ് ഇന്റെ ഐഡന്റിറ്റി യുടെ ഭാഗമാണ് ഈ ചെളി.. മഴ കാലം ആയാൽ ഇവിടും ചെളിയിൽ കുതിരും.. നീരു വച്ച കാലും, ചെളിയും ഞങ്ങടെ അടുത്ത 3 ദിവസത്തെ കുറിച്ചു ഒരു ധാരണ കിട്ടി..അതു കൊണ്ടു ഷില്ലോങ് expectation ഒകെ അവിടെ മാറ്റി വച്ചു.. വളരെ പതിയെ ആണ് ഞങ്ങൾ നടന്നു തുടങ്ങിയത്.. സ്പീഡിൽ നടക്കാൻ ആഗ്രഹം ഇല്ലാത്തൊണ്ടല്ല.. നീരും പിന്നെ കാലു വേദനയും അത്രക്കുണ്ടായിരുന്നു… റോഡിന്റെ ഒരു വശത്തേക്ക് ട്രക്കുകൾ ഒതുക്കി ഇട്ടിട്ടുണ്ടായിരുന്നു. ചില ഡ്രൈവർ മാർ അവരുടെ അടുപ്പോകെ പുറത്തു വച്ചു ഭക്ഷണം പാകം ചെയാൻ ഒകെ ഒരുങ്ങിയായിരുന്നു.. ഇന്നൊന്നും അവർ ഈ ബ്ലോക്കിൽ നിന്നും രക്ഷപെടും എന്ന വിശ്വാസം തീരെ ഇല്ലാത്ത പോലെ.. എന്തിരുന്നാലും ഇറങ്ങി നടക്കാനുള്ള തീരുമാനം തെറ്റിയില്ല എന്നു തോന്നി തുടങ്ങി.. ഇടക്ക് ഞങ്ങൾ അപ്പുറത്തെ വശത്തു കൂടേ overtake ചെയ്തു പോകുന്ന വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ഫലം ഉണ്ടായില്ല.. ഒരു 1 മണിക്കൂർ വേണ്ടി വന്നു ബ്ലോക്ക് ഉണ്ടായ സ്ഥലത്തു എത്താൻ.. ഏതാണ്ട് ഒരു 100m ദൂരത്തിൽ റോഡ് കാണ്മാനില്ല.. കല്ലും മണ്ണും മാത്രം.. ആളുകൾ അതിവേഗം റോഡ് പുനഃസ്ഥാപിക്കാൻ ശ്രമിക്കുണ്ടായിരുന്നു.. ഞങ്ങൾ ആ ഭാഗം നടന്നെത്തിയപ്പോഴേക്കും ഒന്ന് രണ്ടു വണ്ടികൾ താത്കാലിക മായി കെട്ടി ഉണ്ടാക്കിയ ഒറ്റ വരി പാതയിലൂടെ ഓടി തുടങ്ങിയായിരുന്നു.. ഞങ്ങൾ ഇതൊന്നും വലിയ കാര്യമാക്കാതെ പതിയെ നടന്ന്. ഞങ്ങടെ ഉദ്ദേശം ഒരു വൈകുന്നേരം ആകുമ്പോൾ dzu kou വാലി യുടെ മുകളിൽ എത്തുക എന്നതായിരുന്നു.. ഇപ്പൊ തന്നേ സമയം ഒരു 10 മണിയോടടുത്തു.. കോഹിമ ആണേൽ ഒരു 20-25 km ദൂരതാണ്.. അവിടെ എങ്ങനെ എത്തി പെടും എന്നു ഇപ്പോഴും നിശ്ചയം ഇല്ല.. ഭാഗ്യത്തിന് ഒരു മിനി പിക്കപ്പ് വാൻ ഞങ്ങൾക് മുന്നിൽ നിർത്തി.. അതിൽ ചാടികേറി.. ഡ്രൈവർ അടുത്ത ജംഗ്ഷൻ വരെ ഉള്ളു എന്നു പറഞ്ഞു.. ഞങ്ങൾ അതെങ്കിൽ അതു എന്ന അവസ്ഥയിൽ ആയിരുന്നു.. ഒരു 5 മിൻ അടുത്ത ജംഗ്ഷൻ എത്തി.. അവിടെ വീണ്ടും വരുന്ന വണ്ടികൾക് കൈ കാണിച്ചു.. ഇപ്രാവിശ്യം ഒരു മാരുതി 800 ഞങ്ങടെ മുന്നിൽ നിർത്തി തന്നു.. അതിൽ ഒരു 20 min ഡ്രൈവർ വേറെ വഴികയിരുന്നതിനാൽ ഞങ്ങൾ ഒരു ജംഗ്ഷനിൽ ഇറങ്ങി.. വീണ്ടും കാത്തിരിപ്പു നടക്കാൻ ഒട്ടും വയതായതിനാൽ അടുത്തുള്ള കടയിൽ ഇരിപ്പുറപ്പിച്ചു..ഒരു 10 min മറ്റൊരു ഒമിനി വണ്ടി… കോഹിമയിലേക്കു.. ഡ്രൈവർ ഞങ്ങളെ കൂടെ കൂട്ടി സത്യം പറഞ്ഞ ഞങ്ങടെ ഭാഗ്യം കൊണ്ടാണോ അതോ നാഗാലാൻഡ് വാസികൾ ഇത്രമേൽ സാഹയമനസ്കർ ആയതു കൊണ്ടാണോ ഞങ്ങൾക് വേഗം കോഹിമ എത്താൻ സാധിച്ചത് എന്നു ഇപ്പോഴും നിശ്ചയം ഇല്ല.. ഞാൻ കരുതിയതിനെക്കാൾ നേരത്തെ എത്തി.. കോഹിമയിൽ.. സമയം ഏതാണ്ട് ഉച്ച.. പക്ഷെ 11 ഒകെ ആയിട്ടുള്ളു.. ഇവിടം പക്ഷെ നേരത്തെ ഇരുട്ടും എന്നു വായിച്ചറിഞ്ഞായിരുന്നു… അതിനാൽ 4 മണി യോടെ dzu kou വാലി ഇൽ എത്തണം എന്ന ലക്ഷ്യം ഞങ്ങൾക്കുണ്ടായിരുന്നു…കോഹിമ ഒരു മലഞ്ചെരുവിലെ പട്ടണം എന്നു വിളിക്കാൻ മാത്രം ഉള്ളു.. ബഹു നില കെട്ടിടങ്ങൾ നന്നേ കുറവ്.. റോഡ് ആണേൽ തികച്ചും പരിതാപകരം പക്ഷെ ഒരു ലൈഫ് ഉള്ള പ്രദേശം ആയി തോന്നി.. ടൂറിസം അല്ല ഇവിടുത്തെ സാമ്പത്തികഅടിത്തറ.. കൃഷി , ചെറുകിട കച്ചവടക്കാർ, തുണിത്തരങ്ങൾ, ഇവയൊക്കെ ആണ് എന്റെ കണ്ണിൽ പെട്ടത്.. നാഗാലാൻഡ് ഇനെ കുറിച്ച ഞാൻ വായിച്ചറിഞ്ഞതിൽ നിന്നൊക്കെ ഒരുപാട് വ്യത്യസ്തമാണ് ഞാൻ അനുഭവിച്ചറിഞ്ഞത്.. ആളുകൾ എല്ലാവരും തന്നെ പുരോഗമന ചിന്താഗത്തിക്കാർ റോഡും പരിസരവും മോശം ആണേൽ കൂടി എല്ല റോഡ് നിയമങ്ങളും പാലിച്ചു യാത്ര ചെയ്യുന്നവർ.. ഞങ്ങൾ കോഹിമയിൽ ഒരു ജംഗ്ഷനിൽ ആണ് ആ ഒമിനി ഡ്രൈവർ ഇറക്കി തന്നത്.. അദേഹത്തിന് ഞങ്ങൾ കരുതിയ കുറച്ചു പണം സ്നേഹപൂർവം കയ്യിൽ കൊടുത്തു.. അത്ര കണ്ടു ഉപകാരം ആണ് അദ്ദേഹം ചെയ്തു തന്നത്.. ഇനി അടുത്ത യാത്ര മാർഗം തരപ്പെടുത്തണം.. വിശ്വേമ വില്ലേജ് ഇലേക് അവിടെ നിന്നാണ് dzu kou വാലി യിലേക്കുള്ള treak ആരംഭിക്കുന്നത്..ആദ്യം ഒരു ടാക്സി കാരനോട് ചോദിച്ചു.. പുള്ളി പറഞ്ഞു 800rs അതു കത്തി ആണെന്ന് ഞാൻ വായിച്ചറിഞ്ഞായിരുന്നു.. share ടാക്സി കിട്ടിയാൽ 100rs ഇൽ താഴെ വരുള്ളൂ എന്നു ഞാൻ മനസിലാക്കിയിരുന്നു.. share ടാക്സി കിട്ടുന്ന സ്ഥലം ചോദിച്ചു മനസിലാക്കി. 3-4 km മുകളിലേക്കു കയറണം POC എന്ന സ്ഥലത്തു എത്തണം അവിടെ ആണ് വിശ്വേമ വില്ലേജ് ഇലേക്കുള്ള share ടാക്സി പുറപ്പെടുന്നത്.. ഒരു ട്രാഫിക് പോലീസ് woman ഇന്റെ സഹായത്തോടെ അങ്ങോട്ടകുള്ള ബസ് കിട്ടി.. ഇനി മറ്റൊരു കാര്യം ഇവിടുത്തെ ട്രാഫിക് മൊത്തം നിയന്ത്രിക്കുന്നത് പെണ്ണുങ്ങൾ ആണ്.. എല്ലാവരും അതീവ സുന്ദരികൾ.. ഞാൻ ഈ ട്രിപിൽ കണ്ടതിൽ വച്ചു ഏറ്റവും സുന്ദരികൾ നാഗാലാൻണ്ടിലെ പോലീസുകരികൾ ആണ്.. ഓരോ ചെറിയ ട്രാഫിക് ബ്ലോക്ക് വരുമ്പോഴും അതു നിയന്ത്രിക്കുന്ന ഈ പോലീസുകാരികളെ നോക്കിയിരികലായിരുന്നു പ്രധാന പരിപാടി.. ഭാഗ്യത്തിന് നാഗാലാൻഡിൽ ട്രാഫിക് ബ്ലോക്കിന് ഒരു പഞ്ഞവും ഉണ്ടായില്ല.. തികച്ചും win win സൈറ്റുവഷൻ.. ഹാ ഇനി ട്രിപ്പിലേക്കു.. വിശ്വേമ വില്ലേജ് ഇലേക് ഒരു 1 മണിക്കൂർ ദൂരം ഉണ്ടായിരുന്നു കോഹിമയിൽ നിന്നും വളഞ്ഞു പുളഞ്ഞു പോകുന്ന കുണ്ടും കുഴിയും നിറഞ്ഞ വഴി.. ഏതായാലും share ടാക്സി ആയതു കൊണ്ട് ഒട്ടും ചിലവായില്ല.. ഇവിടെ ATM ഒകെ ഉണ്ടാകും എന്നൊക്കെ ഞങ്ങൾ കരുത്തിയായിരുന്നു.. ഒന്നു പരത്തി നോക്കി ഇല്ല ഒറ്റ ATM പോലും ഇല്ല.. കയ്യിൽ ആണേൽ 2000rs മാത്രം.. ഇതു മതിയാകും എന്നു കരുതി.. രാവിലെ മുതൽ കാര്യമായി ഒന്നും കഴിച്ചിലായിരുന്നു അതുകൊണ്ടു ഒന്നു rest ഒകെ എടുത്തു പതിയെ കേറാം എന്ന കണക്കുകൂട്ടലിൽ ആയിരുന്നു.. അടുത്തുള്ള ഒരു ചായകടയിൽ സുഹൃത്തു പൂരി പറഞ്ഞു ഞാൻ അന്നേരം എന്റെ കാലിന്റെ അവസ്ഥ നോക്കാൻ കേർചീഫ് അഴിച്ചു.. തികച്ചും പരിതാപകരം.. ഒപ്പം തന്നെ നടന്നു വന്ന വഴിയിലെ ചെളി മൊത്തം കാലിൽ ഉണ്ട്.. ഒരു 20 മിൻ എടുത്തു ആ ചെരുപ്പും കാലും വൃത്തിയാക്കി എടുക്കാൻ.. അവിടെ നിന്നും ബാൻഡ്എയ്ഡ് മേടിച്ചു കാൽ ഒന്നും റെഡി ആക്കി. ഇനി അങ്ങോട്ട് 11km നടക്കാൻ ഉള്ളതാണ് മുകളിലേക്കു.. സത്യം പറഞ്ഞ ഞാൻ അത്ര നല്ല അവസ്ഥയിൽ അല്ലായിരുന്നു.. എന്നെ കൊണ്ട് ഒരു treak നടത്താൻ പറ്റുമോ എന്ന് നല്ല സംശയം ഉണ്ടായിരുന്നു.. ശെരിക്കും വയ്യാതായിരിക്കുന്നു.. പക്ഷെ ഏതായാലും ഇറങ്ങി തിരിച്ച സ്ഥിതിക്ക് അങ്ങു നടക്കാൻ തീരുമാനിച്ചു.. ഞാൻ മറ്റൊരു കാര്യം കൂടി വായിച്ചായിരുന്നു ഭാഗ്യം ഉണ്ടേൽ മുകളില്ലേക് പോകുന്ന വല്ല വണ്ടിയിൽ ലിഫ്റ്റ് കിട്ടും എന്ന്.. താഴെ ജിപ്സി ഇന്റെ റേറ്റ് ഒകെ ഞങ്ങൾ അറിഞ്ഞായിരുന്നു, 1300rs ..ഞങ്ങടെ ബഡ്ജറ്റ് ഇൽ അതു ഒതുങ്ങില്ല എന്നു മനസിലായി ആ ഐഡിയ അവിടെ വച്ചു ഉപേക്ഷിച്ചു.. അങ്ങനെ ഒരു ഉച്ച കഴിഞ്ഞപ്പോ നടന്നു തുടങ്ങി.. സത്യം പറഞ്ഞ 11km എന്നൊക്കെ പറഞ്ഞ നല്ല ദൂരം ഉണ്ട്.. എന്റെ വീട്ടിൽ നിന്നും ഓഫീസിലേക് പോയി വരാൻ ഉള്ള ദൂരം.. അതും തലേന്നത്തെ ബസിലെ മോശം ഉറക്കവും.. പിന്നെ രാവിലെ എണീറ്റു നടന്ന നടത്തവും അതീവ മോശം അവസ്ഥയിൽ ഉള്ള എന്റെ കാലും..ഹാ ഇറങ്ങി തിരിച്ചു ഇനിയൊന്നും കൂടുതൽ ചിന്തിക്കാൻ ഇല്ല.. നടക്കുക തന്നെ.. ഏതാണ്ട് ഒരു 1 അര km നടന്നപ്പോ ഒരു മിനി ട്രക്ക് മുകളിൽ ഒരു റിസോർട് ഇന് വേണ്ടിയുള്ള ഇഷ്ടികയുമായി പോകുന്ന വണ്ടി ആയിരുന്നു.. ഞങ്ങൾ കൈ കാണിച്ചു.. ഒരു 20m മുന്നിൽ കൊണ്ടു നിർത്തി അതിലെ ജോലിക്കാർ പറഞ്ഞു..500rs ഇനന്നേൽ പോകുന്ന വഴിക്ക് ഇറക്കി വിടാം എന്നു.. ഞങ്ങൾ അതു പറഞ്ഞു 300 ഇൽ ഒതുക്കി നേരെ പിറകിൽ വലിഞ്ഞു കേറി.. ഹോ രക്ഷപെട്ടു.. കുലുങ്ങി മറിഞ്ഞു ഒരു 45 min യാത്ര.. ഞങ്ങൾ dzu kou വാലി യിലേക്കുള്ള സ്റ്റർട്ടിങ് പോയിന്റിൽ എത്തി.. അന്നേരം തന്നെ അമ്പേ ക്ഷീണിച്ചായിരുന്നു.. ഒപ്പം ഒരു ചെറു മഴയും.. ഞങ്ങൾ അതികം നേരം rest എടുത്തില്ല വെള്ളം ഒക്കെ നിറച്ചു നേരെ മുകളിലേക്കു കേറാൻ തുടങ്ങി.. ഇനി അങ്ങോട്ടു ഒരാൾക്ക് കഷ്ടിച്ച് നടന്നു വലിഞ്ഞു കേരനുള്ള വഴിയേ ഉള്ളു. അതിലെ കേറാൻ തുടങ്ങിയപ്പോഴാണ് treak കഴിഞ്ഞു ഇറങ്ങുന്ന ഒരു ഗ്രൂപ്പിനെ കണ്ടത് അസം ഇൽ നിന്നും വന്ന ഒരു പറ്റം ചെറുപ്പക്കാർ അവരോടു ചോദിച്ചു ഇനി എത്ര ദൂരം ഉണ്ടാകും. അവർ പറഞ്ഞു treak തുടങ്ങിയിട്ട് ഉള്ളു.. ഇനി ഒരു 2 അര മണിക്കൂർ ദൂരം ഉണ്ടാകും.. അടിപൊളി.. ഞങ്ങൾ ആണേൽ അമ്പേ ക്ഷീണിച്ചു.. ഇറങ്ങി തിരിച്ച സ്ഥിതിക്ക് ഇനി ക്യാമ്പിൽ എത്തുക മാത്രമേ നിവർത്തി ഉള്ളു.. കാരണം അതാണ് ഏറ്റവും അടുത്ത മനുഷ്യവാസ സ്ഥലം.. പതിയെ വച്ചു വച്ചു കയറാൻ തുടങ്ങി ഞങ്ങൾ കുത്തനെ ഒരു 40min കയറ്റം ഉണ്ടായിരുന്നു.. പക്ഷെ ഷില്ലോങിലെ സ്റ്റെപ് കയറ്റം വച്ചു നോക്കുമ്പോ അത്ര പാടൊന്നും അല്ലായിരുന്നു.. ക്ഷീണം ഇല്ലായിരുന്നേൽ ഞങ്ങൾ അതിവേഗം കയറിയെന്നെ. ആ കുത്തനെ കയറ്റം കയറിയപ്പോ തന്നെ പതിയെ തണുപ്പ് അടിക്കാൻ തുടങ്ങി.. അതീവ മനോഹരമായ കാലാവസ്ഥ.. ഞങ്ങൾ ഒരു ചെറിയ rest എടുത്തിനു ശേഷം വീണ്ടും നടന്നു ഇനി ഒറ്റയടിപാത കൊച്ചു ഇല്ലി ചെടികളുടെ ഇടയിൽ കൂടെ.. മലഞ്ചെരുവിൽ.. തണുത്ത കാറ്റ് പതിയെ വീശുന്നുണ്ടായിരുന്നു. ഒപ്പം ചെറിയ ചാറ്റൽ മഴയും അതികം നടന്നില്ല ഒരു 100 സ്റ്റെപ് വച്ചപ്പോ തന്നെ കണ്ടത് ഒരു കൊക്ക.. ഞങ്ങൾ നോക്കി പിറകിൽ വേറെ വഴി ഒന്നും ഇല്ല..ശെടാ ആൾകാർ ഇതെങ്ങനെ ചാടി കടന്നു.. ഒന്നു ചുറ്റും നോക്കിപ്പോ താഴെ രണ്ടു മണിപ്പൂരി പെണ്കുട്ടികൾ move back there is another way എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.. അല്ലായിരുന്നേൽ ഞങ്ങൾ ആ കൊക്ക എങ്ങനെലും ചാടി കടന്നെന്നെ.. ഞങ്ങൾ പിറകിൽ നോക്കിപ്പോ ഒരു ചാല് പോലെ വഴി അതു വഴി താഴെ ഇറങ്ങി.. കൊക്കയുടെ അപ്പുറം എത്തി.. മുകളില്ലേക്ക് ഒന്നു ചുമ്മാ നോക്കി.. അടിപൊളി .. ഇപ്പൊ തീർന്നു കിട്ടിയേനെ. വീട്ടുകാർക്ക് കാണാൻ ഒരു ബോഡി പോലും ഉണ്ടാകുലായിരുന്നു.. ഏതായാലും ഞങ്ങൾ അങ്ങു നടപ്പു പുനരാരംഭിച്ചു.. കുറേ നേരം നടന്നു… മൊട്ട കുന്നു, ഇല്ലി കാട്, ചെളിയിൽ കുളിച്ച ഒറ്റയടി പാത.. ഇടക്ക് കൊച്ചു വെള്ള ചാട്ടങ്ങളും.. ഇതു തന്നെ ഒരു 2 മണിക്കൂർ നേരത്തേക്ക്.. ഞങ്ങൾക്ക് തന്നെ തോന്നാൻ തുടങ്ങി ഒരു പക്ഷെ വീണ്ടും വഴി തെറ്റിയോ എന്നു..ഭാഗ്യത്തിന് ഞങ്ങൾ മണ്ടത്തരം ഒന്നും കാണിക്കാതെ നേരെ തന്നെ നടന്നു.. ഒടുക്കം അങ്ങു ദൂരെ ഒരു മലഞ്ചെരുവിൽ ഒരു കൊച്ചു വീട് പോലെ എന്തോ കണ്ടു.. ഞങ്ങൾക് ആ കാഴ്ച തന്ന ആശ്വാസം ചില്ലറ ഒന്നുമല്ല.. സമയം ഏതാണ്ട് 4 ആയായിരുന്നു അതിനാൽ തന്നെ എപ്പോ വേണേലും ഇരുട്ടു വീഴാം എന്ന അവസ്ഥ ആയി.. ആ കൊച്ചു വീട് നോക്കി നടന്നു അതു ക്യാമ്പിന്റെ ഒരു ഭാഗം ആണെന്ന് പിന്നീട് ആണ് തിറിച്ചറിഞ്ഞേ.. ക്യാമ്പ് എന്നു പറഞ്ഞാൽ രണ്ടു വലിയ ഹാൾ പിന്നെ ഒരു അടുക്കള അവിടെ കാര്യസ്ഥൻ മാർ ആയി രണ്ടു പേർ.. അവരുടെ 3 husky പട്ടികളും.. ഒരു ട്രിപ്പ് / adventure junkie യെ അങ്ങോട്ടു ആകർഷിക്കാൻ മറ്റൊന്നും വേണ്ട.. ഇവിടെ ഇവർ ഏതാണ്ട് 200rs ഇൽ ഒരു ദിവസം താമസിക്കാനുള്ള സെറ്റപ്പ് ചെയ്തു തരുന്നു.. പക്ഷെ ഭക്ഷണം ആണ് കത്തി.. 200 രൂപ വരെ ആകും ചപ്പാത്തി ചിക്കൻ കറി ക്കു.. ഞങ്ങൾ അതു കൊണ്ടു നൂഡിൽസ് കഴിച്ചു ജീവിക്കാൻ തീരുമാനിച്ചു. അങ്ങനെ dzu kou വാലി എത്തി.. സത്യം പറഞ്ഞ ആദ്യം കിട്ടിയ ഫീലിംഗ് എന്തെന്നില്ലാത്ത ആശ്വാസം ആയിരുന്നു.. ക്ഷീണിച്ചു ഒരു പരിവം ആയി.. ഒന്നു കാലൊക്കെ കഴുകി വൃത്തിയാക്കി ബാൻഡ് എയ്ഡ് ഒന്നൂടെ റെഡി ആക്കി വന്നപ്പോ നേരം ഇരുട്ടി..ഞങ്ങൾ നൂഡിൽസ് ചായ കുടിച്ചു അന്നത്തെ ദിവസതോട് goodnyt പറഞ്ഞു.. കിടന്നുറങ്ങാൻ പറ്റിയ കാലാവസ്ഥ ആയിരുന്നു.. നല്ല തണുപ്പ്.. കമ്പിളി ഒകെ മൂടിപുതച്ചു കിടന്നു ഒരു ഉറക്കം കിട്ടി നല്ല ഒരു ഒന്നൊര ഉറക്കം… ചാപ്റ്റർ -8 dzu kou വാലി to കോഹിമ രാത്രി എപ്പോഴൊക്കെയോ എണീറ്റു. മറ്റൊന്നും കൊണ്ടല്ല അതി ഭീകര തണുപ്പ്.. പിന്നെ പുറത്തു തോരാതെ പെയ്യുന്ന മഴ.. ഞാൻ എങ്ങനെ ഒക്കെയോ കഷ്ടപ്പെട്ടു അടുത്ത ഉറക്കം പിടിക്കാൻ നോക്കി.. നല്ല ക്ഷീണം ആയതു കൊണ്ട് അത്രക്ക് വിഷമം ഉണ്ടായില്ല.. രാവിലെ ഒരു 4:30 ആയപ്പോ വെട്ടം വീണു.. പക്ഷെ ഉറങ്ങാൻ നല്ല സുഖം കൂട്ടുകാരൻ നിർബന്ധിച്ചതു കാരണം അങ്ങു കഷ്ടപ്പെട്ടു എഴുന്നേറ്റു.. ഇനി dzu kou വാലി യെ കുറിച്ചുപറയാം.. ഇന്നലെ സത്യം പറഞ്ഞ ഈ പ്രദേശത്തിന്റെ ഭീതിപ്പെടുത്തുന്ന സൗന്ദര്യത്തെ ആസ്വദിക്കാൻ പറ്റിയില്ല.. ഏങ്ങനെലും ക്യാമ്പ് എത്താനുള്ള തത്രപാടിലായിരുന്നു. ക്യാമ്പിൽ നിന്നും നോക്കിയാൽ വാലി കാണാം ഒരു 45 min ഓളം നടക്കാൻ ഉണ്ട് ഇവിടെ നിന്നും വാലി യിലേക്ക്.. മുന്നേ പറഞ്ഞ ഒറ്റയടി പാത.. ഇവിടെ നിന്നും നോക്കുമ്പോൾ ഒരു 40% തോളം പ്രദേശം വെള്ള പൂക്കൾ നിറഞ്ഞു നിൽക്കുന്നതായി തോന്നും.. ഒരു serene scenic picture.. നമ്മുടെ vagamon കുന്നുകൾ പോലെ തോന്നിക്കുന്ന ഒരു പറ്റം കുന്നുകളുടെ ഇടയിൽ ആണ് ഈ വാലി താഴെ ഒരു കൊച്ചു നദി വളഞ്ഞു പുളഞ്ഞു ഒഴുകുന്നുണ്ട്.. ഒറ്റ നോട്ടതിൽ വിൻഡോസ് wallpaper പോലെ തോന്നിക്കുന്ന സ്ഥലം.. നടവഴി പഴയത് പോലെ തന്നെ മൊത്തം ചെളി.. പക്ഷെ ഇല്ലിച്ചെടികൾക് പകരം മനോഹരമായ കൊച്ചു കൊച്ചു പൂക്കൾ നിറഞ്ഞ ചെടികൾ ഇപ്പൊ അതു ഓർക്കുമ്പോൾ തന്നെ നല്ല refreshing അനുഭവം ആയി തോന്നുന്നു.. ഞങ്ങൾ നടന്നു അവിടെ എത്തിയപ്പോ മറ്റൊരു വലിയ ഗ്രൂപ്പ് അവിടെ ടെന്റ് ഒകെ അടിച്ചു താമസിക്കുന്നു.. കോളേജ് വിദ്യാർഥികൾ ശെരിക്കും ഈ പ്രദേശം ഗ്രൂപ്പ് treak ഇന് പറ്റിയ ഇടം ആണ്.. മൊബൈൽ ഫോൺ ഓക്കെ മാറ്റി വച്ചു ഭക്ഷണം പാകം ചെയ്ത് ഒരു രണ്ടു ദിവസം ഇവിടെ കൂടിയാൽ എന്നെന്നും ഓർത്തിരിക്കാൻ പോന്ന രണ്ടു ദിവസങ്ങൾ ആയി അവ മാറും.. വാലിയിൽ ഒരു 30 മിൻ ഞങ്ങൾ ചിലവഴിച്ചു.. തണുപ്പ് ഇപ്പൊ സഹിക്കാൻ പറ്റുന്ന തരത്തിൽ ആയി മാറി.. പിന്ന രാവിലെ ഉള്ള നടത്തവും എന്നെ ഉത്സാഹഭരിതൻ ആക്കി.. അങ്ങു നടന്നു കുറച്ചു. വെള്ളയും മഞ്ഞയും പിന്നെ ഓറഞ്ച് പൂക്കളുടെ ഇടയിലൂടെ.. ഒന്നു ഇരുന്നു ആസ്വദിക്കാൻ പറ്റിയ സ്ഥലം ഇല്ലായിരുന്നു ആകെ ഉള്ള പ്രശനം എന്ന സംബന്ധിച്ചു അതായിരുന്നു.. ഞങ്ങൾ അധികം നേരം അവിടെ നിന്നില്ല.. പതിയെ ഇറങ്ങാം എന്നു തീരുമാനിച്ചു.. അത്യാവിശ്യം നല്ല ദൂരം നടക്കാൻ ഉണ്ട്.. തിരിച്ചുള്ള നടപ്പു അത്ര ക്ഷീണം ആയി തോന്നിയില്ല കാലാവസ്ഥ തികച്ചും അനുകൂലം ആയിരുന്നു.. ഞങ്ങളുടെ ഭാഗ്യം എന്നോണം കോഹിമയിലേക്കു ഒരു മിനി വാനിൽ ലിഫ്റ്റ് കിട്ടി... പക്ഷെ നിർഭാഗ്യം എന്നോണം ആ വാൻ ഇടക്ക് വച്ചു നിർത്തി വണ്ടിയുടെ alignment ഇൽ എന്തോ ചെറിയ അപാകത ഇതു മനസിലാക്കിയ ഉടൻ ആ 20 വയസിനോട് അടുപ്പം തോന്നിക്കുന്ന ഡ്രൈവർ വണ്ടി നിർത്തി അതു ശെരിയാക്കി.. 10 കൊല്ലത്തോളം ആയി ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ടു പക്ഷെ ഇത് ഞാൻ ആദ്യം ആയിട്ടാണ് നേരിൽ കാണുന്നത്.. അങ്ങു കൊച്ചിയിൽ കിടക്കുന്ന ഞാൻ wheel alignment പഠിക്കാൻ നാഗാലാണ്ട് വരെ വരേണ്ടി വന്നു.. ഏതാണ്ട് ഒരു 10 മണി ആയപ്പോ കോഹിമ എത്തി.. ഇനി അടുത്ത പണി ഒരു ഹോട്ടൽ കണ്ടുപിടിക്കുക എന്നതാണ്. ഇപ്രാവശ്യം അങ്ങു പതിയെ നടക്കാം എന്നു തീരുമാനിച്ചു കോഹിമ ഒന്നു കാണാലോ.. ഒരു ടൂറിസ്റ്റ് സിറ്റി ആയി തോന്നിയില്ല.. പ്രദേശവാസികൾ അവരവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പലവിത ജോലികളിൽ ഏർപ്പെടുന്നു.. കടകളിൽ എല്ലാം സ്ത്രീകൾ ആണ് Cashier സീറ്റ് ഇൽ ഇന്ത്യയിൽ ഒരിടത്തും ഈ ഒരു കാഴ്ച്ച കാണാൻ ആകും എന്നു തോന്നുന്നില്ല.. സ്ത്രീകൾ ആണ് ഇവിടെ എല്ലാം നിയന്ത്രിക്കുന്നത് എന്നു വേണം പറയാൻ.. ആണുങ്ങൾ ഒന്നിലേൽ ഏതേലും വണ്ടിയുടെ ഡ്രൈവർ സീറ്റിൽ ആയിരിക്കും അല്ലേൽ വല്ല സിഗരറ്റും പുകച്ചു കൊണ്ടു റോഡിലേക് നോക്കി ഇരിക്കുന്നുണ്ടാകും.. ഷില്ലോങ്ങിലും ഈ ഒരു കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.. ഇതാ ഇപ്പൊ ഇവിടെയും.. ഒരു പക്ഷെ നോർത്ത് ഈസ്റ്റ് ഇൽ നിന്നും നമ്മൾ പഠിക്കേണ്ട ഒരു കാര്യം അവരുടെ സാമൂഹ്യവ്യവസ്ഥിതി ആണ്.. സ്ത്രീകൾ നോക്കി നടത്തുന്നത് കാരണം ഹോട്ടലുകളും കടകളും ബേക്കറികളും ഒക്കെ വൃത്തിയായി ഇരിക്കുന്നു എന്നു ഞാൻ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.. ഹോട്ടലുകളിൽ സൗകര്യം കുറവാണെങ്കിലും വൃത്തി ഉള്ളതിനാൽ ആഹാരം കഴിക്കാൻ തോന്നും എത്ര ചെറിയ കട ആയാൽ പോലും. കേരളത്തിൽ ഇതു പോലെ ഒരു സംസ്കാരം നില നിന്നിരുന്നു എന്നും അതു ക്ഷയിച്ചു പോയി എന്നതും ഒക്കെ നമ്മുടെ പിന്നോക്ക മനോഭാവത്തെ ആണ് സൂചിപ്പിക്കുന്നത് എന്നു ഇപ്പൊ തോന്നുന്നു. ഏതായാലും ഞങ്ങൾ അങ്ങു നടന്നു കൊണ്ടിരുന്നു നല്ലൊരു റൂം നോക്കി കോഹിമ ഏതാണ്ട് മൊത്തം അരിച്ചു പെറുക്കി എന്നു പറയാം പക്ഷെ നല്ലാത്തൊന്നും കണ്ണിൽ പെട്ടില്ല ഒടുക്കം ഗൂഗിളിൽ ശരണം പ്രാപിച്ചു ഗൂഗിൾ തെറ്റില്ലാത്തൊരു സ്ഥലം തരപ്പെടുത്തി തന്നു. സ്വല്പം ഉളിലായിരുന്നു അതിനാൽ ആണ് ഞങ്ങടെ കണ്ണിൽ ഇതു പെടാതെ പോയതും കോഹിമ സെൻട്രൽ ഗസ്റ്റ് ഹൗസ്.. അവിടെ ഞങ്ങൾ ചെന്നപ്പോ ഒരു റൂം ഒഴിഞ്ഞു കിട്ടി മുന്നേ പറഞ്ഞതു പൊലെ ഈ സ്ഥലവും നോക്കി നടത്തുന്നത് മൂന്നാല് സ്ത്രീകൾ ചേർന്നാണ്. അതിൽ ഒരു സ്ത്രീ ഞങ്ങടെ റൂം വൃത്തിയാക്കി തന്നു.. ഒന്നും പറയാനില്ല ആ ചേച്ചിയെ കണ്ടാൽ പറയുല്ല അടിച്ചു തുടക്കാൻ വരുന്ന ചേച്ചി ആണ് എന്ന്.. അതീവ സുന്ദരിയും ഒപ്പം തന്നെ അപാരമായ മകേപ്പ് senseഉം.. സാധാരണ കടും ചുവപ്പ് മകേപ്പ് ഇട്ട പെണ്കുട്ടികൾ അത്ര കണ്ടു എനിക് പിടിക്കാറില്ല ഇവടെ പക്ഷെ നേരെ തിരിച്ചാണ് ആ കടും ചുവപ്പ് ലിപ്സ്റ്റിക് നന്നേ ചേരുന്നുണ്ടായിരുന്നു.. അവിടെ ആ ഹോട്ടൽ ഇലെ വേലക്കാരിയെ കുറിച്ചാണ് ഞാൻ പറയണത് എന്നു കൂടി ഓർക്കണം.. അങ്ങനെ ഹോട്ടൽ എത്തി കണ്ടുപിടിച്ചു വന്നപ്പോ സമയം ഉച്ച കഴിഞ്ഞു.. ഞങ്ങൾ ഒന്നു rest എടുക്കാൻ മയങ്ങി.. മൊബൈൽ ഒക്കെ ചാർജ് ചെയാനും വച്ചു.. എന്റെ ഫോൺ ഇതിനിടക്ക് പൂർണമായും ചത്തായിരുന്നു. ഒരു 6:30 ആയപ്പോ പതിയെ എഴുന്നേറ്റു കോഹിമയുടെ രാത്രി ഭംഗി ആസ്വദിക്കാനും പറ്റിയാൽ ഷില്ലോങിലെ പോലെ ഇവിടുത്തെ സ്ട്രീറ്റ് ഫുഡ് ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി പുറത്തിറങ്ങി.. നേരം പതിവില്ലാതെ രാത്രി ആയതു പോലെ.. കട ഒക്കെ അടച്ചു.. ഒരൊറ്റ ഹോട്ടൽ പോലും ഇല്ല തുറന്നിരിക്കുന്നത്.. ഒന്നൂടെ മൊബൈൽ നോക്കി ഇല്ല സമയം തെറ്റിറ്റൊന്നും ഇല്ല 7 മണി .. പക്ഷെ ഇവിടെ നമ്മുടെ നാട്ടിൽ ഒരു 10 മണി ആയ പ്രതീതി.. ഞങ്ങൾ പെട്ടു എന്നു കരുതി.. ഹോട്ടലിലെ ചേച്ചി ആവുന്നത് പറഞ്ഞതാ അവിടുന്നു ഭക്ഷണം കഴിക്കാം എന്നു പക്ഷെ സ്നേഹപൂർവ്വം നിരസിച്ചു.. വെറുതെ അവിടുത്തെ ബിൽ കൂടേണ്ടലോ എന്നു കരുതി.. ഇന്നേരം അത്രേം ഞങ്ങൾ മുന്നേ പറഞ്ഞ 2000rs ഇന്റെ പുറത്താണ് ജീവിക്കുന്നത്.. ആ പൈസ ഇപ്പൊ 500 ഇൽ ഒതുങ്ങി പുറത്തേക്കിറങ്ങാൻ നേരം ATM ഇൽ നിന്നും പൈസ പിൻവലിക്കണം എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു. ATM ഒകെ ഉണ്ട്.. പക്ഷെ മിക്കതും പൂട്ടി ഇട്ടേക്കുന്നു.. ചോദിച്ചപോ നാളെ രാവിലെ ഇനി തുറക്കുള്ളൂ എന്നു പറഞ്ഞു.. ഒരു പക്ഷെ ഇവിടെ അടുത്തു വേറെയും ATM ഉണ്ടായിരിക്കാം പക്ഷെ അങ്ങനെ ഒന്നും കണ്ണിൽ പെടുന്നില്ല.. മൊത്തം ഇരുട്ടു പരന്നു കോഹിമ ഉറക്കം പിടിച്ചു തുടങ്ങി. സ്ട്രീറ്റ് ഫുഡ് മോഹം ഉപേക്ഷിച്ചു ഒരു ഇടത്തരം റീസ്റ്ററന്റിൽ കേറി ബിരിയാണിയും റൊട്ടിയും ഓർഡർ ചെയ്തു സംഭവം തെറ്റില്ല.. നല്ല വിശപ്പുണ്ടായിരുന്നു.. ആ വിശപ്പും മാറി കിട്ടി.. കയ്യിൽ ഉള്ള 500 ഇൽ ഒതുങ്ങുകയും ചെയ്തു.. കോഹിമ ശെരിക്കും ആസ്വദിക്കാൻ പറ്റിയില്ല എന്ന വിഷമം മാത്രം ബാക്കി.. ഞങ്ങൾ റൂമിലേക് തിരിച്ചു. ചാപ്റ്റർ -6 beauty of conversations.. ഏതാണ്ട് 4:30 ആയപ്പോ തന്നെ ഞാൻ എണീറ്റു അലാറം ഒന്നും വെക്കാതെതാനേ.. ഇതു കൊള്ളാല്ലോ.. അങ്ങു കൊച്ചിയിൽ 6 മണിക്കുള്ള എന്റെ ഷിഫ്റ്റിന് ഇറങ്ങാൻ വേണ്ടി ഞാൻ 3 അലാറാം സെറ്റ് ചെയ്തിട്ടുണ്ട്.. എന്നിട്ടു പോലും ഇടക്ക് 'അമ്മ വന്നു വാതിലിൽ കൊട്ടി വിലിക്കുമ്പോഴാണ് ഞാൻ എഴുന്നേൽകുന്നത്..ഇവിടെ അതിന്റെ ആവിശ്യം പോലും വേണ്ടി വന്നില്ല. നമ്മുടെ നാട്ടിൽ ഒരു 7.30 ഒകെ ആയതിൻ്റെ ഫീൽ ഉണ്ട് ഇവിടത്തെ 4:30am ഇന്.. അല്ല ഇത്ര നേരത്തെ പുരത്തിറഞ്ഞിട്ടു എന്തുണ്ടാക്കാനാണ് അതു കൊണ്ടു കുറച്ചു നേരം കൂടി കിടന്നു ഒരു 7 ഒകെ ആയപ്പോ ക്ഷമ നശിഞ്ഞു പുരത്തേക്ക് ഞാൻ നടക്കാൻ ഇറങ്ങി റോഡിൽ ആൾക്കാരും കച്ചവടക്കാരും ഒക്കെ അവരുടെ കടകൾ തുറക്കാൻ തുടങ്ങി. ട്രാഫിക് പോലീസകാരികളും ഉണ്ട് ഇവരെ വച്ചു നിയന്ത്രിക്കാനുള്ള തിരക്കും റോഡിൽ ഉണ്ട്.. കോഹിമ പൂർണ ലൈഫ് ഇൽ എത്തിയിട്ടില്ല പ്രധാനപ്പെട്ട സ്ഥലങ്ങൾ atm, ബാങ്ക്, പെട്രോൾ പമ്പ് ഇതൊക്കെ ഇപ്പോഴും അടഞ്ഞു തന്നെ ഇരിക്കുന്നു.. ATM ഇൽ നിന്നും കുറച്ചു പണം പിൻവലിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം ആ ഒരു ലക്ഷ്യം മാത്രം നടന്നില്ല.. കാരണം എന്റെ ബാങ്കിന്റെ ATM സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സ് അടഞ്ഞു കിടന്നു ഞാൻ അതു കൊണ്ടു ഒരു ചായയും കുടിച്ചു അവിടം ഒന്നു കറഞ്ഞിട്ടു തിരിച്ചു റൂമിലേക്ക് പൊന്നു. ഞങ്ങടെ ട്രിപ്പ് ഏതാണ്ട് പരിസമാപ്തിയിൽ എത്തിയിരുന്നു.. ക്ഷീണം അത്രക്ക് ഉണ്ട്.. ഇനി എവിടെയും പിടച്ചു കേറാനൊന്നും വയ്യാതായി.. ഞങ്ങൾ കുറച്ചൂടെ നേരം rest എടുത്തു.. ഒരു 9:30 ആയപ്പോ വേണ്ടും ഞാൻ ATM ഇലേക് നടന്നു.. ഇപ്രാവശ്യം അതു തുറന്നായിരുന്നു.. പക്ഷെ 2000 ഇന് മേലെ ഉള്ള തുകയൊന്നും പിൻവലിക്കാൻ പറ്റുന്നില്ല.. നമ്മുടെ നാട്ടിലെ ഡെമോനെറ്റിസഷൻ കാലഘട്ടം പെട്ടന്നു ഓർമ വന്നു ഇവിടെ ATM ഇനെ പഴിച്ചു ഞാൻ എന്റെ രണ്ടു കാർഡുകൾ ഉപയോഗിച്ചു 2k വെച്ചു പിൻവലിച്ചു. ഡെമോനെറ്റിസഷൻ കാലഘട്ടത്തിൽ പിടിച്ചു നിന്നതു കൊണ്ടു ഇമ്മാതിരി പൊടികൈകൾ വശം ആയിരുന്നു. ട്രിപ്പ് അങ്ങനെ ഏതാണ്ട് പരിസമാപ്തിയിൽ എത്തി എന്നു പറയാം. റൂമിൽ ചെന്നു check out ചെയാൻ നേരം മറ്റൊരു ചെറിയ ഗ്രൂപ്പ് ഇനെ പരിച്ചെയപെട്ടു മലേഷ്യ യിൽ നിന്നു വന്നവർ അവരുമായി കുറച്ചു നേരം സംസാരിച്ചിരിന്നു. ഇന്ത്യ മൊത്തം ഒരു 1 ആഴ്ചയിൽ കണ്ടു തീർക്കാൻ വന്നവർ ആണ്..കൽക്കട്ട, കോഹിമ, ഡൽഹി, ആഗ്ര, ജയ്പുർ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്, ട്രിച്ചി ഇതായിരുന്നു അവരുടെ ഇറ്റണറി സംഭവം കൊള്ളാം പക്ഷെ ഇന്ത്യ അങ്ങനെ ഒറ്റയടിക്ക് കണ്ടു തീർക്കാൻ പറ്റുന്ന ഒരു സ്ഥലം ആണ് എന്ന അവരുടെ കണക്കുകൂട്ടലിൽ ആണ് പാളി പോയത്.. എന്നിരുന്നാലും ഞാൻ അവരെ നിരാശ പെടുത്തിയില്ല മേൽപറഞ്ഞ സ്ഥലങ്ങളിൽ ചിലതു ഞാൻ നേരത്തെ പോയവ ആയതിനാൽ അവ വിശദമായി തന്നെ പറഞ്ഞു കൊടുത്തു.മുംബൈ, ഡൽഹി, ആഗ്ര, ബാംഗ്ലൂര് സത്യം പറഞ്ഞ 1 ആഴ്ച എടുക്കും ഇവ ഓരോന്നും കണ്ടു തീർക്കാൻ. എന്തിനു നോർത്ത് ഈസ്റ്റ് കാണാൻ താനെ എടുക്കും ഒരു 2 ആഴ്ച്ച അത്രക്ക് ഉണ്ട് ഈ സ്ഥലവും ഇവീടുത്തെ charm ഉം സംസ്കാരവും. ഞങ്ങൾ യാത്ര പറയാൻ നേരം ആണ് ഒരു വിദേശി അവിടെ റൂം അന്വേഷിച്ചു കയറി വന്നത്.. പെരു ജോബ് ഇംഗ്ലണ്ട് ഇൽ നിന്നും ആണ് എനിക് ഒരു പക്ഷെ ഈ ഒരു നിമിഷത്തിൽ അസൂയ തോന്നുന്ന ഒരു വ്യക്തി ഇദ്ദേഹം ആയിരിക്കും കഷ്ടി 5 അര അടി പൊക്കം. 22 വയസോകെ പ്രായം തോന്നിക്കുന്നുള്ളൂ ആകപ്പാടെ ഒരു ചെറു ട്രാവൽ ബാഗ് മാത്രേ പുള്ളിടെ കയ്യിൽ ഉള്ളു.. ട്രാവെലോർസ് ഐക്കൺ ടി ഷർട്ടും ഇട്ടു ഒരു കുടയും പിടിച്ചാണ് പുള്ളി കയറി വന്നത്. ഒരു സോളോ ട്രിപ്പർ യാതൊരു ആഡംബരവും ഇല്ല.. ഇദ്ദേഹം 6 മാസം ആയി ഇന്ത്യയിൽ ഉണ്ട്.. നമ്മുടെ കേരളവും മുതൽ കാശ്മീർ വരെ കണ്ടു കഴിഞ്ഞു കോഹിമ യിൽ ഇദ്ദേഹം രണ്ടാമത്തെ പ്രാവിശ്യം ആണ്.. ഇപ്രാവശ്യം തവാങ് കാണാൻ നോർത്ത് ഈസ്റ്റിൽ വന്നതാണ് കഴിഞ്ഞതവണ കോഹിമയിൽ വന്നപ്പോ ഒരു ഫിഫ കഫേ എന്ന കഫേയിൽ വച്ചു പരിച്ചെയപ്പെട്ട സുഹൃത്തുക്കളെ സന്ദർശിക്കാൻ മാത്രം അദ്ദേഹം കോഹിമയിൽ വന്നു.. നമ്മൾ ഇവിടം കാണാൻ വന്നതാണ് എന്നു പറഞ്ഞപ്പോ നല്ല മണി മണി ആയി ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ അപ്പൊ പറഞ്ഞു we are from kerala and we are more comfortable in english rather than hindi. അപ്പൊ പുള്ളി മലയാളത്തിൽ സംസാരിക്കാൻ തുടങ്ങി.. നന്ദി, എന്നൊക്കെ പറഞ്ഞു.. 1 ആഴ്ചക്കിടെ ഞാൻ കേട്ട ഒരേയൊരു മലയാള വാക്കു ഇതായിരുന്നു അതും ഒരു വിദേശിയിൽ നിന്നും.. ജോബ് സിക്കിം ഇൽ പോയ കഥയൊക്കെ ഒരു കൊച്ചു കുട്ടി ബാലരമ വായിക്കുന്ന ശ്രദ്ധ യോടെയും ഉത്സാഹത്തോടെയും ഞാൻ കേട്ടിരുന്നു..അത്ര കണ്ടു ഞാൻ ആ പയ്യനെ അസൂയപ്പെടുന്നുണ്ട് ഈ ഒരു നിമിഷത്തിൽ if memories is a unit of wealth then he might be the richest person.. എനിക് ഉറപ്പുണ്ട് ഞാൻ ഈ പറഞ്ഞ ജോബ് എന്ന ചെറുപ്പക്കാരനെ ഞാൻ പിന്നീട് എവിടെല്ലും വച്ചു കണ്ടുമുട്ടും എന്നും അന്നേരം ഞാൻ ഒരു shake hand കൊടുത്തു പറയും you have inspired me. അങ്ങനെ സംഭവബഹുലമായ എതാനും conversations അതായിരുന്നു ഈ ഒരു ദിവസത്തിന്റെ ഹൈലൈറ്റ് ഞാൻ പൊതുവെ അധികം സംസാരിക്കാത്ത ഒരു വ്യക്തി ആണ് പക്ഷെ ആ ഒരു conversation ഞാൻ ഓർത്തിരിക്കും.. ആ ഗസ്റ്റ് ഹൗസിൽ നിന്നും ഇറങ്ങുന്നത് നേരെ ബസ് സ്റ്റാണ്ടിലേക്ക് ആണ് അവിടെ ദിമപ്പൂർ എന്ന ബോർഡ് വച്ച ഒരു കൗണ്ടറിന് മുന്നിൽ നിന്നു.. ബാക്കി എല്ല കൗണ്ടറും തുറന്നിരുന്നു.. ബസുകൾ വന്നും പോയികൊണ്ടുമിരുന്നു.. ദിമപ്പൂർകുളള വണ്ടി മാത്രം ഇല്ല.. ഒരു 2 മണികുറിനടുത്തു q നിന്നു.. ഇതിനിടക്ക് ഞങ്ങൾ ടാക്സിയും നോക്കി 400rs ഒരാൾക്ക് അതോടെ ബസ് മതി എന്നു വച്ചു.. ഇതാകുമ്പോ 100rs ഇൽ പരിപാടി തീരും. ബസ് വന്നതും ടിക്കറ്റ് കാലിയായതും ഒക്കെ പെട്ടന്നായിരുന്നു ഭാഗ്യത്തിന് രണ്ടു ടിക്കറ്റ് ഞങ്ങൾക് കിട്ടി.. ബസ് late ആകാനുള്ള കാരണം ഞങ്ങൾ ഊഹിച്ചത് തന്നെ ഞങ്ങൾക് വന്നപ്പോ പണി തന്ന landslide അതു വഴി ഇപ്പോഴും ഗതാഗതം ഒരു വശത കൂടി മാത്രം.. ബസ് ഇൽ side സീറ്റ് കിട്ടിയില്ല എന്ന വിഷമം മാത്രേ ഉണ്ടായുള്ളൂ.. ടിക്കറ്റ് നമ്പർ ഒകെ വച്ചു ആൾകാർ ക്രമം ആയി ഇരുന്നു കണ്ടക്ടർ ടിക്കറ്റ് പോലും ചോദിച്ചില്ല അത്രക്ക് ഉണ്ട് ഈ നാട്ടുകാരുടെ സമൂഹ്യബോധം. എന്റെ എടുത്തിരുന്നത് ഒരു ചെറുപ്പക്കാരൻ ആയിരുന്നു ഒരു നാഗ പയ്യൻ കണ്ടാൽ ഒരു ഹൃതിക് റോഷൻ cut ഒക്കെ ഉണ്ടായിരുന്നു പോക്കം കുറചു കുറവായിരുന്നു അല്ലേലും ഇവിടുത്തു കാർക് പൊക്കം കുറവാണ്.. അസൂയ കൊണ്ട് പറയുവല്ലാട്ടോ..നമ്മളെക്കാൾ ലുക്ക് ഉള്ള ആണുങ്ങളെ കണ്ടാൽ അവരുടെ കുറവുകൾ ഞാൻ അറിയാതെ താനെ നോട്ടീസ് ചെയ്യും.. ഹാ ബസ് യാത്ര കുറച്ചധികം നേരം എടുക്കും എന്നു അറിയാവുന്നത് കൊണ്ടും തൊട്ടു മുന്നേ സംസാരിച്ചവർ എനിൽ അത്രക്ക് ഇമ്പ്രെഷൻ ഉണ്ടാക്കിയായത് കൊണ്ടും ഇദേഹവുമായി സംസാരിക്കാൻ ശ്രമിച്ചു.. ഈ നാടിന്റെ പ്രത്യേകത അറിയുക എന്നതായിരുന്നു ഉദ്ദേഷം.. dzu kou വാലി പോയതോകെ പറഞ്ഞപ്പോ ഇദ്ദേഹം പറഞ്ഞു അതു മണിപ്പൂർ ബോർഡർ ആണ് അവിടെ നാഗാ നിവാസികളെ അത്ര കണ്ടു welcome ചെയ്യാറില്ല എന്നൊക്കെ എനിക് കൂടുതൽ അറിയേണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ പുള്ളി അത്ര കണ്ടു താല്പര്യം കാണിച്ചില്ല.. അദ്ദേഹത്തിന്റെ കയ്യിലെ ന്യൂസ്പേപ്പർ Nagapost എന്ന ന്യൂസ്പേപ്പർ എനിക് നീട്ടി തന്നു.. എനിക് നല്ല ബോറടി ഉള്ളതിനാൽ ഞാൻ ആ പേപ്പർ മറിച്ചു തുടങ്ങി എന്റെ പേപ്പർ വായന നന്നേ നിന്നായിരുന്നു എന്നിരുന്നാലും ന്യൂസ് ഇന്റെ ക്യൂരിയോസിറ്റി കാരണം ഞാൻ അതു മൊത്തം വായിച്ചു.. നാഗാലാൻഡിൽ അത്യാവശ്യം പ്രക്ഷുബ്തമായ അന്തരീക്ഷത്തിൽ ആണ്.. 10 മിനുറ്റ് കൂടുമ്പോ കടന്നു പോകുന്ന പട്ടാള പട്രോൾ ഇന്റെ കാരണവും ആ പത്രത്തിൽ ഉണ്ടായിരുന്നു.. നാഗാ ചാരിത്രം താനേ ഒരു സ്നാപ്പ്ഷോട്ട് രൂപത്തിൽ ആ പത്രത്തിന്റെ എഡിറ്റോറിയൽ സെക്ഷൻ ഇൽ ഉണ്ടായിരുന്നു, നാഗാ ക്ലബും പിന്നെ ഇന്ത്യൻ യൂണിയൻ യുമായി 1945 ഇൽ ചേരുവാൻ ഇടയായ സാഹചര്യവും ചില ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കൊണ്ടു മാത്രം ഇല്ലാതായ നാഗാ രാഷ്ട്രവും ഒകെ അതിൽ നിറഞ്ഞു നിന്നു ഈ ഒരു പത്രം നാഗാലാൻഡ് നിവാസികളുടെ ഉള്ളിലെ നിസ്സഹായാവസ്ഥ എനിക് കാണിച്ചു തന്നു എങ്കിലും അതിഥികളെ അവർ അതീവ ഹൃദ്യമായി സ്വാഗതം ചെയുന്നു.. കാശ്മീർ അരുണാചൽ പോലെ തന്നെ പ്രക്ഷുബ്ദം ആയ സ്ഥലം ആണെങ്കിൽ കൂടി ഞങ്ങൾക് യാതൊരു ബുദ്ധി മുട്ടും അനുഭവപ്പെട്ടില്ല. പെട്ടന്നു ATM ഇലെ 2000 rs ലിമിറ്റും, 7 മണിക്കു കടകൾ അടക്കുന്നതും, ഒക്കെ realy made sense.. ഞങ്ങൾ മുന്നേ landslide നടന്ന സ്ഥലം എത്തിയപ്പോഴേക്കും വൈകിട്ട് ആയിരുന്നു അവിടം മുന്നേ കണ്ടത്തിൽ നിന്നും മോശം ആയിരിക്കുന്നു.. ഒരു ന്യൂസ്പേപ്പർ കിട്ടിയാൽ മറാവുന്ന ബോറടി മാത്രേ എനിക് ഫീൽ ചെയ്തുള്ളൂ സത്യം പറഞ്ഞ ഒരു 2 മണിക്കൂർ ബ്ലോക്ക് ഇൽ കിടന്നു എന്ന് സുഹൃത്തു പറഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്.. ബസ് ഇന്റെ അവസ്ഥ.. അതിനെ കുറിച്ചു ഞാൻ പറഞ്ഞില്ലല്ലോ.. നല്ല മോശം അവസ്ഥ ആയിരുന്നു.. ഇടക്ക് മഴ ഒകെ പെയ്തപ്പോ ബസിന്റെ അകത്തു വരെ കുട ചൂടേണ്ട അവസ്ഥ ആയിരുന്നു.. ഭാഗ്യത്തിന് ഞങ്ങൾ ഇരുന്ന സീറ്റ് വലിയ ബുദ്ധിമുട്ടു ഉണ്ടാക്കില്ല.. side സീറ്റ് കിട്ടാഞ്ഞത് നന്നായി.. മഴ നനയാൻ സത്യം പറഞ്ഞ വയ്യാതായി.. അത്ര കണ്ടു മഴ നനഞ്ഞ് കഴിഞ്ഞു ഈ കഴിഞ്ഞ 4 ദിവസത്തിൽ.. ഏതാണ്ട് 7 മണി കഴിഞ്ഞു ദിമപ്പൂർ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോ അടുത്തു കണ്ട തെറ്റില്ലാത്ത ഹോട്ടലിൽ കയറി ഫുഡ് ഓർഡർ ചെയ്തു വലിയ മെചഛം തോന്നിയില്ല.. എന്തായാലും വിശപ്പ് മാറി കിട്ടി.. ഗുവാഹത്തിക്കു ടിക്കറ്റ് എടുത്തു 8:45നു ഉള്ള ട്രയിൻ ഇൽ കയറി ഇരുന്നു ജനറൽ സീറ്റിൽ ...രാത്രി വണ്ടി ആയതിനാൽ അത്രക്ക് തിരക്ക് ഉണ്ടായില്ല.. ഇരുന്നുറങ്ങാൻ തയ്യാറെടുത്തു.. Chapter -9 ...back to home ട്രെയിൻ യത്ര ജനറൽ കോംപാർട്മെന്റ്, അർധ രാത്രി പക്ഷെ ഒരു safe ഫീലിംഗ് ഉണ്ടായിരുന്നു ഇടക്ക് പൊലീസുകാർ ഒകെ ഉണ്ടായിരുന്നു ആളില്ലാത്ത ഭണ്ഡാകെട്ടുകളുടെ ഉടമസ്ഥനെ ഒകെ അന്വേഷിച്ചു. ഇതൊക്കെ നല്ല ഒരു സഫേ ഫീലിംഗ് തന്നു.. പക്ഷെ ജനറൽ കോംപാർട്മെന്റിന്റെ വൃത്തി ഹീനമായ അവസ്ഥ ഇച്ചിരി മടുപ്പികൽ ആയിരുന്നു. എന്നിരുന്നാലും ഉറക്കം ഒകെ കിട്ടി ഏതാണ്ട് 3:45 ഒകെ ആയപ്പോ ഗുവാഹത്തി എത്തി.. ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ പെട്ടു എന്നു പറയുന്നതാകും കൂടുതൽ ശെരി. ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഒടുക്കം നല്ലൊരു സ്ഥലം നോക്കി ഇരുന്നു ഫ്രീ വൈഫൈ ഉള്ളത് കൊണ്ടു ഞാൻ ഫേസ്ബുക്കും നോക്കി ഇരുന്നു.. കട്ട പോസ്റ്റ് ആയതു ഇവിടെ മാത്രം ആണ് ഒന്നും ചെയ്യാനില്ല വെളുപ്പിനെ 4 മണിക്ക് റെയിൽവേ സ്റ്റേഷൻ ഇൽ ഒരു പണിയും ഇല്ലാതെ ഹാ.. ഒരു വിധത്തിൽ 7 മണി വരെ പിടിച്ചു നിന്നു.. എന്നിട്ടു awe rides ഇന്റെ ഓഫീസിലേക് നടന്നു അവിടെ ആണ് ഞങ്ങടെ മുഷിഞ്ഞ തുണികൾ ഒകെ നിറച്ച ബാഗ് വച്ചിരുന്നത്.. അതു പോയി എടുക്കേണം പറ്റുമെങ്കിൽ ഒന്നു കുളിക്കണം.. ജനറൽ കോംപാർട്മെന്റ് ഇൽ ആയതു കൊണ്ട് കുളി അത്യാവശ്യം ആയി തോന്നി.. തലേന്നത്തെ ബസ് യാത്രയും അതിന്റെ ക്ഷീണവും മാറ്റാൻ ഉണ്ടായിരുന്നു.. ഞങ്ങൾ ഗുവാഹത്തി സ്റ്റേഷനിൽ നിന്നും നടന്നു സമയം കളയണം അതിനു ചെയ്ത സൂത്ര പണി ആണ് ഈ നടത്തം.. കാൽ നീർകേട്ടൊക്കെ ശരിക്കും കുറഞ്ഞു അതു കൊണ്ടു നടപ്പു അത്ര ബുദ്ധിമുട്ടു തോന്നിയില്ല ഇപ്രാവശ്യം 100rs ഓല ക്യാബ്സ് ഇന് കൊടുത്തായിരുന്നു വന്നപ്പോ ഈ ദൂരം കവർ ചെയാൻ.. ആ പൈസ ഞങ്ങൾ വിജയകരമായി ലാഭിച്ചു ഒപ്പം തന്നെ സമയവും ഒരു 8മണി ആക്കി .. awerides ഇൽ കുളിക്കാൻ ഉള്ള ഒരു ഗസ്റ്റ് bathroom ഉള്ളത് കൊണ്ട് ഞങ്ങൾ രക്ഷപെട്ടു.. ഒന്നു കുളിച്ചു ഫ്രഷ് ആയപ്പോം കിട്ടിയ ആശ്വാസം ചില്ലറ ആല്ല.. അങ്ങനെ ട്രിപ്പ് കഴിഞ്ഞു എന്ന് പറയാം ഇനി അല്ലറ ചില്ലറ ഷോപ്പിംഗ്.. പിന്നെ സമയം കളയാൻ ഉണ്ടായിരുന്നത് കൊണ്ടു ഞങ്ങൾ സ്പൈഡർമാൻ സിനിമക്ക് കേറി.. അതും കഴിഞ്ഞു ഒരു ബിരിയാണിയും കഴിച്ചപ്പോ എയർപോർട്ട് ഇലേക്ക്ഉള്ള ബസ് പിടിക്കാൻ നേരം ആയി. ഫ്ലൈറ് 5:15 ഇന് ആയിരുന്നു മുംബൈ വഴി ബാംഗ്ലൂര് എത്തിയപ്പോ സമയം ഏതാണ്ട് രാത്രി.. അവിടെ നിന്നും കുറച്ചധികം ആലോചനക്കുശേഷം കല്ലട ബുക് ചെയ്തു കൊച്ചിക്കു.. ഹാപ്പി എൻഡിങ്...
21/5/17.. Hope is a good thing..
Hope is a good thing may be the best of the things.. once she is back online i guess we might have a great conversation, or her marriage might have got fixed, and she might be calling me to inform on that.. god knows.. anyways I hope for the best.. I would love to get this chapter closed.. the hope that she might have a soft corner in me is killing me...