ഉമിനീര് കൊണ്ടവൾ
നെഞ്ചിൽ ഉറക്കത്തിന്റെ
ഭൂപടം വരയ്ക്കുന്നു.
hello vonnie
Not today Justin
Today's Document
YOU ARE THE REASON
tumblr dot com
PUT YOUR BEARD IN MY MOUTH
let's talk about Bridgerton tea, my ask is open
Stranger Things

PR's Tumblrdome
cherry valley forever

No title available
we're not kids anymore.
dirt enthusiast
TVSTRANGERTHINGS

Product Placement

if i look back, i am lost
Cosimo Galluzzi

Kiana Khansmith
KIROKAZE

shark vs the universe
seen from United States

seen from Indonesia
seen from Germany
seen from United Kingdom

seen from Türkiye

seen from Canada
seen from Israel
seen from United States
seen from United States

seen from Malaysia
seen from Türkiye
seen from Türkiye

seen from United States

seen from Indonesia
seen from New Zealand
seen from Italy

seen from United States
seen from United Kingdom
seen from France
seen from Brazil
@mangaris
ഉമിനീര് കൊണ്ടവൾ
നെഞ്ചിൽ ഉറക്കത്തിന്റെ
ഭൂപടം വരയ്ക്കുന്നു.
കണ്ണുകൾക്ക്
വാൽ മുളയ്ക്കുന്ന
കുഞ്ഞുറക്കങ്ങൾ
കൊറോണക്കാലത്തെ മരണങ്ങൾ
നല്ലവനായിരുന്നെന്ന്
അടക്കം പറയാൻ പോലും
ആരുമില്ലാത്ത അടക്ക്
കരച്ചില് കൊണ്ട് കീറി
മുറിക്കാനാകാതെ
മരണമെന്ന മൗനം
ചന്ദനത്തിരി കത്തി
തീരും മുൻപേ
ചിതയിലേക്കൊരു
തിരക്കിട്ട യാത്ര
എത്ര പെട്ടെന്നാണ്
മരണവീട് ഉറ്റവരൊഴിഞ്ഞ്
മരിച്ചയാളിന്റെ ഓർമകളുടെ
ഐസൊലേഷനിലാവുന്നത്
#കൊറോണക്കാലത്തെമരണങ്ങൾ
അലാം
നിന്റെ പാദസരങ്ങളിലാണ്
ഞാനെന്റെ എണ്ണിയാലൊടുങ്ങാത്ത
അലാമുകൾ സെറ്റ് ചെയ്തിരിക്കുന്നത്
#രാത്രി #കുഞ്ഞു
വൻകരകൾ
മൂത്രം കൊണ്ടവൾ
കടൽ തീർക്കുമ്പോഴാണ്
നീയും ഞാനും രണ്ട്
വൻകരകളാകുന്നത്
കുന്നുകൾ
സ്തനാർബുദം ബാധിക്കാതെ
ഇവരെന്തിനാണ് ഭൂമിയുടെ
മുലകൾ നീക്കം ചെയ്യുന്നത്?
കള്ളൻ കള്ളൻ
ദാ, പൂവിന്റെ സുഗന്ധം
മോഷ്ടിച്ച് പോകുന്നു
ഒരു കുളിര് കാറ്റ് !
😊
മിന്നാമിനുങ്ങിന് കുറച്ചിരുട്ട്
ചീവിടിനല്പം നിശബ്ദത
വവ്വാൽ
ഇലക്ട്രിക് കമ്പികളിൽ
വരി തെറ്റാതെ എഴുതിയ
ഒരു കവിതയാണ് മരണം
ചുഴി
നിന്റെ മൂർദ്ധാവിലെ ചുഴിയിൽ
അകപ്പെടുന്നതാണ്
എന്റെ വിരലുകൾക്ക് ആനന്ദം
അമ്മ
ഉള്ളിലെപ്പഴോ മരിച്ചെന്നറിഞ്ഞിട്ടും
റോഡിലെ കുഴിയിൽ ചാടുമ്പോൾ
വയറ്റിൽ കൈ വയ്ക്കുന്ന
ഒരമ്മയുടെ കരുതലോളം എന്തുണ്ട്
വെള്ളം കയറിയ വീടുകൾ
വെള്ളം കയറിയ വീടുകളിൽ വെയിലിനിരിയ്ക്കാൻ സോഫകൾ പുറത്തിട്ടുണ്ട് അലമാരയിലെ വീർപ്പുമുട്ടലിൽ നിന്ന് അഴുക്കോലിലെ സ്വാതന്ത്ര്യത്തിൽ ഉടയാടകളാടി കളിക്കുന്നുണ്ട് ബ്രെഡ് മറച്ചിടും പോലെ കിടക്കയെ മറച്ചിടുന്നുണ്ട് ഫ്രിഡ്ജ് ഒരു തുറന്ന പുസ്തകമായിട്ടുണ്ട് തലേന്ന് 'അടിച്ച' മണം പോകാതെ മോട്ടറുകൾ പുറത്തിരിക്കുന്നുണ്ട് വീട്ടിലെവിടെയൊക്കെയോ ജീവിച്ചിരുന്ന വസ്തുക്കൾ ഒരു ദിവസം കൊണ്ട് നമുക്കാരുമല്ലാതായിട്ടുണ്ട്
കളിപ്പാട്ടങ്ങള്‍
സ്വപ്നങ്ങളിലേക്കവള് കളിപ്പാട്ടങ്ങളേയും കൂടെ കൂട്ടാറുണ്ട് അതല്ലേ മുറുകെപ്പിടിച്ചിരിക്കുന്നവ മാറ്റിവയ്ക്കാന്‍ നോക്കുമ്പോള്‍ കരഞ്ഞെണീക്കുന്നത്
പാല്‍പ്പുഞ്ചിരി
അമാവാസി കഴിഞ്ഞുള്ള രാവുകളിലെന്ന പോലെ ഒരു തരി വെള്ള വെട്ടം കാണുന്നുണ്ട് പാൽ പുഞ്ചിരിയെന്ന പൗർണ്ണമിയിലേക്ക് ഇനിയധികം ദിവസങ്ങളില്ല
കള്ളനോട്ടം
കൈത്തണ്ടയിലുറങ്ങുന്നതിനിടയ്ക്ക് കിടയ്ക്കയിലേക്ക് മാറ്റി പറ്റിച്ചിട്ടില്ലെന്ന് ഉറപ്പിയ്ക്കാൻ പാതിമയക്കത്തിനിടയിലുള്ള ഒരു കള്ള നോട്ടമുണ്ട്.
താരാട്ട്
മുലപ്പാൽ മധുരമൂറുന്നൊരു താരാട്ടുപാട്ടാണ്
ചില രാത്രികള്‍
വാരിയെടുത്ത് പുറത്ത് തട്ടിക്കൊണ്ട് ഉലാത്തുമ്പോൾ ദുഃസ്വപ്നത്തിന്റെ അവസാന തേങ്ങലുകൾ എന്റെ തോളുകൾ സന്തോഷത്തോടെ ഏറ്റുവാങ്ങും.