ഡൈനമൈറ്റ് ചിക്കൻ ===================== തയ്യാറാക്കിയത് : റംഷീദ ജിനോസ് ചേരുവകൾ : ബോൺലെസ്സ് ചിക്കൻ -1/2kg സോയ സോസ് -1ടേബിൾസ്പൂൺ ഒറിഗാനോ -2ടീസ്പൂൺ പാപ്രിക പൗഡർ -1ടേബിൾസ്പൂൺ വെളുത്തുള്ളി പേസ്റ്റ് /ഗാർലിക് പൗഡർ -1ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് മൈദ -3/4കപ്പ് കോൺഫ്ലോർ -1/2കപ്പ് മുട്ട -2 കുരുമുളക് പൊടി -1ടീസ്പൂൺ ഓയിൽ ആവശ്യത്തിന് സോസ് ഉണ്ടാക്കാൻ. --------------------------------- മയോണൈസ് -3/4കപ്പ് ടൊമാറ്റോ കെച്ചപ് -2,3ടീസ്പൂൺ ഹണി -1ടേബിൾസ്പൂൺ ചില്ലി സോസ് -4ടേബിൾസ്പൂൺ ഗാർലിക് പൗഡർ -1ടീസ്പൂൺ സ്പ്രിങ് ഒനിയൻ ആവശ്യത്തിന് തയ്യാറാകുന്ന വിധം. ================= ചിക്കൻ ചെറിയ പീസ് ആയി കട്ട് ചെയ്തു കഴുകി വൃത്തിയാക്കി ഒരു പേപ്പർ വെച്ച് വെള്ളം ഒപ്പിയെടുത്തു സോയ സോസ്, പാപ്രിക പൗഡർ, ഒറിഗാനോ, ഗാർലിക് പേസ്റ്റ്, ഉപ്പ് ഇട്ടു മിക്സ് ചെയ്തു ഒരു 30 മിനിറ്റ് വെക്കുക. അതിനുശേഷം മൈദ, കോൺഫ്ലോർ, കുരുമുളക് പൊടി, ഉപ്പ് മിക്സ് ചെയ്തു വെക്കുക. മുട്ട ബീറ്റ് ചെയ്യുക. പിന്നെ ഓരോ പീസ് ചിക്കനും മൈദ മിക്സിൽ മുക്കി മുട്ടയിൽ മുക്കി വീണ്ടും മൈദയിൽ മുക്കി ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക. പിന്നെ മയോണൈസ്, ചില്ലി സോസ്, ഹണി, ടൊമാറ്റോ സോസ്, ഗാർലിക് പേസ്റ്റ്, മിക്സ് ചെയ്തു ഫ്രൈ ചെയ്ത ചിക്കനിൽ ഒഴിച്ചു മിസ്സ് ആക്കി ഒരു സെർവിങ് ബൗളിൽ ഇട്ടു സ്പ്രിങ് ഒനിയൻ വെച്ച് ഡെക്കറേറ്റ് ചെയ്തു സെർവ് ചെയ്യാം. നല്ല ടേസ്റ്റി ചിക്കൻ ആണ് എല്ലാരും ട്രൈ ചെയ്തു നോക്കണം. ചിക്കന് പകരം വലിയ ചെമ്മീൻ വെച്ചും ചെയ്യാം. #fprecipes #chickendynamite #malayalamrecipes #chicken #lunch https://www.instagram.com/p/Bn50ko3nDGL/?utm_source=ig_tumblr_share&igshid=1j0eyk77qu8st