ബാലുഷാഹി © Aditi Singh | Foodie's Paradise ചേരുവകൾ : ഓൾപർപ്പസ് ഫ്ലോർ/ മൈദ - 250 ഗ്രാം ബേക്കിങ്സോഡാ - ഒരു നുള്ള് ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ നെയ്യ് - 50 ഗ്രാം തൈര് - 100 ഗ്രാം പഞ്ചസാര - 250 ഗ്രാം വെള്ളം - 125 ml ബദാമും പിസ്തയും നുറുക്കിയത് - ഗാർണിഷ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : മൈദയും സോഡയും ബേക്കിങ് പൗഡറും ഒരു അരിപ്പ ഉപയോഗിച്ചു ഇടഞ്ഞു വെക്കുക. അതിലേക്ക് നെയ്യ് ചേർത്തിളക്കുക. അടുത്തതായി കുറേശ്ശെ തൈര് ചേർത്ത് അധികം ബലം കൊടുക്കാതെ മൃദുവായി കുഴക്കുക. ഇത് 30- 40 മിനിറ്റ്സ് അടച്ചു മാറ്റി വെക്കുക. 40 മിനിറ്റ് ശേഷം വീണ്ടും മൃദുവായി ഒന്ന് കുഴക്കുക. അടുത്തതായി കുറേശ്ശെ ചെറിയ ബോളുകളായി എടുത്ത് നടുക്ക് തല്ലവിരൽ കൊണ്ട് ചെറുതായി ഒന്ന് അമർത്തുക. ഒരു സോസ്പാനിൽ പഞ്ചസാരയും വെള്ളവും എടുത്ത് തിളപ്പിക്കുക. നൂൽപ്പരുവം ആകുമ്പോൾ 1/2 ടീസ്പൂൺ നാരങ്ങാ നീര് ചേർക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി, റെഡിയാക്കി വെച്ചിരിക്കുന്ന ബാലുഷാഹി മീഡിയം ലോ ഫ്ലെയിമിൽ ഗോൾഡൻ കളർ ആകും വരെ വറുത്തെടുക്കുക. ശേഷം ഇത് ചൂട് പഞ്ചസാര പാനിയിൽ ഒരു മണിക്കൂർ മുക്കി വെക്കുക. പിന്നീട് എടുത്ത് സെർവ് ചെയ്യാം #fprecipes #foodiesparadise #deewali #sweets #malayalamrecipes #deewalirecipes https://www.instagram.com/p/Bp0nfaPHmYW/?utm_source=ig_tumblr_share&igshid=1fl49xz9b3wdu











