"പങ്കാളിയാകാം കൊതുക്ജന്യ രോഗങ്ങൾക്കെതിരെ" ജൂൺ 6 ന് ഡ്രൈ ഡെ ചലഞ്ച് ഏറ്റവും കൂടുതൽ വീടുകളിൽ ഡ്രൈ ഡൈ നടത്തുന്ന വാർഡുകൾക്ക് ശുചിത്വ സമ്മാനം. ഒന്നാം സമ്മാനം - 25000 രൂപ രണ്ടാം സമ്മാനം -10000 രൂപ മൂന്നാം സമ്മാനം - 5000 രൂപ സമ്മാന തുക വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം. ഇതിനായി ഡ്രൈ ഡെ നടത്തിയതിൻ്റെ ഫോട്ടോ എടുത്ത് സ്മാർട്ട്ട്രിവാൻഡ്രം സൈറ്റിൽ അപ് ലോഡ് ചെയ്യാവുന്നതാണ്. http://smarttvm.tmc.lsgkerala.gov.in/wardprogram കൊതുകു നിവാരണ ഫോറവും ഫോട്ടോയും അപ് ലോഡ് ചെയ്യേണ്ട വിധം. 1.സ്മാർട്ട് ട്രിവാൻഡ്രം ലിങ്കിൽ വിരൽതൊട്ട് ലിങ്ക് ഓപ്പൺചെയ്യുക. 2.എല്ലാ വിവരങ്ങളും ഇംഗ്ലീഷിൽ തന്നെ രേഖപ്പെടുത്തുക. 3.ഗൃഹനാഥൻ്റെ പേരിൻ്റെ കോളത്തിൽ ക്ലിക്ക് ചെയ്ത് പേര് രേഖപ്പെടുത്തുക. 4.മൊബൈൽ നമ്പർ കോളത്തിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ രേഖപ്പെടുത്തുക. 5.വാർഡിൻ്റെ പേര് രേഖപ്പെടുത്തുന്നതിനായി വലതുഭാഗത്തുള്ള താഴോട്ടുള്ള ആരോമാർക്കിൽ തൊടുമ്പോൾ വാർഡുകൾ നിങ്ങൾക്ക് കാണാൻ കഴിയും നിങ്ങളുടെ വാർഡ് കണ്ടു പിടിച്ച് അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വാർഡ് സെലക്ട് ആകും. 6.തുടർന്നുള്ള ഓരോ ചോദ്യത്തിനും ബോക്സിൽ നിങ്ങൾ കണ്ടെത്തിയ വിവരങ്ങളുടെ എണ്ണം രേഖപ്പെടുത്തുക. 7.നിങ്ങൾ ചെയ്ത പ്രവൃത്തിയുടെ ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്യാൻ Choose File എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക അപ്പോൾ നിങ്ങളുടെ ക്യാമറ ബട്ടൺ കാണാൻ കഴിയും. ക്യാമറ ബട്ടൺ ക്ലിക്ക് ചെയ്ത് ഫോട്ടോ എടുക്കുക. ഫോട്ടോ എടുത്തു കഴിയുമ്പോൾ സ്ക്രീനിൻ്റെ മുകൾ ഭാഗത്തായി OK എന്ന ബട്ടൺ കാണാൻ കഴിയും OK ബട്ടൺ ക്ലിക്ക് ചെയ്തശേഷം Submit എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഡാറ്റായും ഫോട്ടോയും അപ് ലോഡ് ചെയ്യുന്നത് പൂർത്തിയാകും. വീണ്ടും അടുത്ത ഡാറ്റാ ഇതേ പോലെ എൻ്റർ ചെയ്യുക. 8.മേയറുടെ ഫേയ്സ് ബുക്ക് കമൻ്റ് ബോക്സിൽ ഫോട്ടോ അപ് ലോഡ് ചെയ്യാൻ. നിങ്ങളുടെ മൊബൈൽ ക്യാമറ വഴി ഫോട്ടോ എടുത്ത ശേഷം മേയറുടെ ഫേയ്സ് ബുക്ക് പേജ് എടുത്തശേഷം കമൻ്റ് ക്ലിക്ക് ചെയ്യുക. ശേഷം ക്യാമറ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ എടുത്ത ഫോട്ടോ ഗ്യാലറിയിൽ നിന്നും കാണാൻ സാധിക്കും. ഫോട്ടോ സെലക്ട് ചെയ്ത് Arrow ബട്ടൺ കൊടുക്കുമ്പോൾ ഫോട്ടോ മേയറുടെ ഫേസ്ബുക്കിൽ കമൻ്റായി കാണാൻ സാധിക്കും. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് നിങ്ങളുടെ വാർഡിൽ ചെയ്ത പ്രവൃത്തിയും വിവരണവും നിങ്ങൾക്കും ഇതോടൊപ്പം സന്ദേശമായി ടൈപ്പ് ചെയ്ത് നൽകാം. #fightaginstmosquitos #destroymosquitobreedingsites #destroymosquitos #drydaychallenge #dryday #thiruvananthapuramcorporation #trivandrum #smarttrivandrum #sra #SRA #srapangode #srapangodetvm #trivandrum (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CPw8iO7j1kW/?utm_medium=tumblr










