കുഞ്ഞുവാവയേയും കാത്ത്...
tumblr dot com

roma★
occasionally subtle
noise dept.
Fieri Frames
🩵 avery cochrane 🩵

#extradirty
sheepfilms

ellievsbear
The Bowery Presents

Love Begins
Show & Tell
Sade Olutola
Keni
taylor price
RMH
d e v o n
TMBGareOK. The Official They Might Be Giants tumblr
The Bright Sessions
Mike Driver

seen from Bangladesh
seen from United Kingdom

seen from United States

seen from Philippines

seen from Russia

seen from Spain

seen from United States
seen from Türkiye
seen from Germany
seen from Bangladesh

seen from Colombia

seen from Ecuador
seen from United States

seen from United States
seen from Turks & Caicos Islands

seen from United States

seen from United States

seen from Malaysia
seen from Colombia
seen from Australia
@thelastpageofasoulmate
കുഞ്ഞുവാവയേയും കാത്ത്...
Roommates
പൂച്ച
നിലാവില്ലാത്ത രാത്രിയില്‍
ആറ്റംബോംബ്
ആറ്റംബോംബ് ഒരു സംഭവം ആണത്രേ
അത് ഹിരോഷിമയെ ചുട്ടുചാമ്പലാക്കിയത്രേ
നാഗസക്കിയെ നരകതുല്യമാക്കിയത്രേ
ഇനിയും എവിടെയൊക്കെയോ പോട്ടിക്കുമെന്ന്
ചിലര്‍ വീമ്പിളക്കുന്നുണ്ട്
എലിയെ പേടിച്ചു ഇല്ലം ചുടുന്നവര്‍
എവിടെയോ സംഭവിച്ചത്
മുറിച്ചു മാറ്റപ്പെട്ട മരങ്ങള്‍ക്കിടയില്‍
ഒരു കോടാലി അട്ടഹസിച്ചു.
കാര്‍മേഘങ്ങളെ ഊതി കൊണ്ടുവന്ന കാറ്റ്
ആരെയോ നോക്കി പല്ലിളിച്ചു.
കൂട്ടില്‍ കിടന്നുറങ്ങിയിരുന്ന കണ്മണികളെ തേടി
ഒരു കിളി അവിടെയെവിടെയോ
വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു
വായില്‍ ഒരു നെല്‍ക്കതിരുമായി .
ഏ സി ക്ക് തണുപ്പ് കുറവായിരുന്നു. എനിക്കാണെങ്കില്‍ പുതച്ച് മൂടി കിടന്നില്ലെങ്കില്‍ ഉറക്കവും വരില്ല. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഉറക്കം വരുന്ന ലക്ഷണം കാണുന്നില്ല. സയീദ് ഇപ്പോഴും ഫോണില്‍ കാണ്ടി ക്രഷ് കളിച്ചു കൊണ്ടിരിക്കയാണ്. ഇടയ്ക്കിടയ്ക്ക് എന്റെയടുത്ത് ചോദിക്കും , നീ എവിടെ വരെ എത്തിയെന്ന്. ഞാന്‍ മറുപടി കൊടുത്താല്‍ അപ്പോള്‍ പറയും, “ ഓ ..നിനക്കൊന്നും ഒരു പണിയുമില്ലല്ലോ ,എപ്പോഴും ഇതും കളിച്ചിരിക്കാമല്ലോ “ അത് കേള്‍ക്കാന്‍ എനിക്കത്ര സുഖം തോന്നാറില്ല. കാണ്ടിക്രഷ് ലവലിന്റെ കാര്യം പറഞ്ഞു അവളുടെ മുമ്പില്‍ ശശിയായ കാര്യം ഞാന്‍ അവനോട് പറഞ്ഞിരുന്നു. അവനും അത് പോലൊരു അനുഭവം അവന്റെ പെണ്ണില്‍ നിന്നും ഉണ്ടായതും എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അവനെ സമാധാനിപ്പിച്ചു, നമുക്കവരെ വല്ല എന്‍ എഫ് എസ് കാര്‍ബണ്‍ 2 ഒക്കെ കളിക്കാന്‍ വെല്ലുവിളിക്കാമെന്ന്. മുജീബ് ഉറങ്ങിയെന്ന് തോന്നുന്നു. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഹൈദ്രു ഫോണിലുണ്ട്. ചാറ്റിംഗ് ആയിരിക്കണം. ഹൈദ്രു അയാളുടെ പേരല്ല , ഹൈദരാബാദ് സ്വദേശി ആയതു കൊണ്ടാണ് അയാളെ ആ പേരില്‍ വിളിച്ചു തുടങ്ങിയത്. ഞാന്‍ ഹൈദ്രുവിനു ഒരു ഗുഡ് നൈറ്റ് പറഞ്ഞു. അയാള്‍ കേട്ട ഭാവം നടിക്കുന്നില്ല. കുറച്ച് നേരം കാത് കൂര്‍പ്പിച്ച് നിന്നു, ഇല്ല , അയാള്‍ ഏതെങ്കിലും പെണ്ണുമായി ചാറ്റ് ചെയ്യുകയായിരിക്കും.
തലേ ദിവസത്തെ പൊടിക്കാറ്റ് കൊണ്ട് ജാലകത്തിന്റെ ഗ്ലാസുകള്ക്കൊക്കെ ചുവന്ന നിറമാണ്. പൌര്‍ണമി ആയിട്ടും വെളിച്ചം ഒട്ടും റൂമിനുള്ളിലേക്ക് വരുന്നില്ല. ഞാന്‍ മെല്ലെ റൂമില്‍ നിന്നും പുറത്തിറങ്ങി. വെളിയിലിപ്പോള് തണുത്ത കാറ്റ് വീശുന്നുണ്ട്. എങ്കിലും എല്ലാം പൊടിയില്‍ കുളിച്ചിരിക്കയാണ്. ചന്ദ്രന്റെ വെളിച്ചം കാരണം ആയിരിക്കും , നക്ഷത്രങ്ങളെ ഒന്നും ആകാശത്ത് കാണാത്തത്. അപ്പുറത്തെ കടയില്‍ ഇപ്പോഴും വെളിച്ചം കാണുന്നുണ്ട്. പാതിരാത്രിയിലെ തണുത്ത കാറ്റില്‍ ഒരു സുലൈമാനി കുടിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. എങ്കില്‍ അങ്ങനെ തന്നെ യാവട്ടെന്നു കരുതി കടയിലേക്കെത്തി. “ഇക്കാ , ഇവിടെയൊരു കട്ടന്‍ , മധുരം അധികം വേണ്ടാട്ടോ “ ചായയും എടുത്ത് പുറത്തെ തിണ്ണയില്‍ ഇരിക്കുമ്പോ ഒരു ബംഗാളി ഇരുന്നു സിഗരറ്റ് വലിക്കുന്നു. ആത്മാവിനു ശാന്തി കൊടുക്കാന്‍ കണ്ട നേരം. എന്തായാലും സുലൈമാനി കുടിക്കുമ്പോള്‍ കൂട്ടിനു ഒരാള്‍ കൂടി വേണം, ഞാന്‍ അയാളുടെ അടുത്ത് പോയി സലാം പറഞ്ഞു. അറിയാവുന്ന ഹിന്ദിയും കൂടെ മറ്റെതോക്കെയോ ഭാഷയും ചേര്‍ത്ത് ഉറക്കമൊന്നുമില്ലേ ഭായ് എന്നൊരു ചോദ്യം വിട്ടു. ഓരോ പുകയും അയാളുടെ മൂക്കിലൂടെയും വായിലൂടെയും പുറത്ത് വരുമ്പോള്‍ അയാളുടെ കണ്ണില്‍ നിറയുന്ന കണ്ണുനീര് ഞാന്‍ കണ്ടു. ഒരു വര്‍ഷമായി ശമ്പളം കിട്ടാതെ ജോലി ചെയ്യുകയാണത്രേ. അവര്‍ക്കും കാണില്ലേ ഒരുപാട് ആഗ്രഹങ്ങള്‍, നാട് കാണാന്‍, ഭാര്യയെ കാണാന്‍ , മക്കളേ കാണാന്‍ ...
അധികമാളുകള്‍ക്കൊന്നും കാണാത്ത കൊച്ചുകൊച്ചു വലിയ സ്വപ്നങ്ങള്‍ ആയിരുന്നു എന്റെത്. മൊറോക്കൊയിലെത്തി സഹാറാ മരുഭൂമിക്ക് നടുവിലെ, മരുഭൂമിയിലെ കോച്ചിവിറയ്ക്കുന്ന തണുപ്പില്‍ ഒറ്റയ്ക്കിരുന്ന് ഒരു ഗാവ കുടിക്കാന്‍, സമീപത്ത് കൂടി പോകുന്ന ഒട്ടകനിരകളെ കണ്‍കുളിര്‍ക്കെ കാണുവാന്‍..ടാന്‍സാനിയയിലെ കാടുകളില്‍ ചെന്ന് സിംഹങ്ങളുടെയും പുലികളുടെയും ജീവിതം കണ്ടു അവയുടെ ഫോട്ടോകള്‍ കാമറയില്‍ പകര്‍ത്താന്‍.. സിമ്പാവേയുടെ അതിര്‍ത്തി പങ്കിടുന്ന വിക്ടോറിയ വെള്ളച്ചാട്ടത്തിനു സമീപം ഒരു പാട് നേരം ഇരിക്കാന്‍...ഉമ്മയോട് പറയുമായിരുന്നു ഇടയ്ക്കിടയ്ക്ക് , എനിക്ക് ടാന്‍സാനിയ പോകണം. കല്യാണം ഒന്നും വേണ്ടെന്ന്.ഉമ്മ പിന്നെ ഇടയ്ക്കിടയ്ക്ക് കളിയാക്കി ചോദിക്കും , നീ എപ്പോഴാണ് ആഫ്രിക്കയില്‍ പോകുന്നതെന്ന്. മൊറോക്കോ യാത്ര ഈ വര്‍ഷം സപ്തംബറിലേക്ക് പ്ലാന്‍ ചെയ്തത് കഴിഞ്ഞ വര്‍ഷമായിരുന്നു. ദോഹയില്‍ ഒരു ആയിരം റിയാലിന്റെ ജോലി എങ്കിലും കിട്ടാന്‍ തെണ്ടി നടക്കുന്ന സമയം ആഗ്രഹങ്ങള്‍ ഒന്നും തന്നെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ആദ്യമായി ജോലിയില്‍ കയറിയപ്പോഴും സാധിക്കാനായി ആഗ്രഹങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീടെപ്പോഴോ ഒരു ഐ ഫോണ്‍ വാങ്ങിച്ചതും കാമറ വാങ്ങിച്ചതുമോന്നും ആഗ്രഹം കൊണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫിയെ ഒരു കാമുകിയെ പോലെ സ്നേഹിക്കാന്‍ കുറെയേറെ സമയം എടുത്തിരുന്നു. എന്റെ മനസ്സിനെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം ആയിരുന്നു പിന്നീട് ഫോട്ടോഗ്രാഫി.
ഞാന്‍ അവളുടെ വാട്സ്അപ് സ്റ്റാറ്റസ് നോക്കി. ലാസ്റ്റ് സീന്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ്. നല്ല ഉറക്കത്തിലാവും. ദൈവം വല്ല കഴിവും തന്ന് ഒരു സ്വപ്നത്തിലെന്നോണം അവളുടെ മനസ്സിനുള്ളിലെക്ക് ഇപ്പോള്‍ പോകാന്‍ കഴിഞ്ഞെങ്കില്‍.. പാതിരാത്രിയിലെ ഓരോരോ തോന്നലുകള്‍ , പോയി കിടന്നുറങ്ങാന്‍ നോക്ക് തസ്ലീം.. ഞാന്‍ എന്നോട് തന്നെ പറഞ്ഞു . ഇത് പോലെ പലപ്പോഴും സംസാരിക്കാറുണ്ട്. ചിലപ്പോള്‍ ശബ്ദത്തില്‍ തന്നെ. എന്നാലും ഞാന്‍ പറയുന്നത് “ഞാന്‍ “ കേള്‍ക്കൂല ... “നിക്കിപ്പോ ഒറങ്ങണ്ട , അല്ലേല്‍ വേണ്ട... ഒറങ്ങാല്ലേ “
***************
കുറച്ച് പെണ്‍കുട്ടികള്‍ ജീവിതത്തെ മാനസികമായി സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ.സഹോദരിമാര്‍ ഇല്ലാതിരുന്ന വിഷമം കൊണ്ടാവും പലപ്പോഴും പലരെയും അനിയത്തിമാരായി കാണാന്‍ ആയിരുന്നു ഇഷ്ട്ടം. . ദിവസവും മധുരപലഹാരങ്ങള്‍ കൊണ്ട് വന്ന് എനിക്ക് വേണ്ടി എന്നും അതില്‍ നിന്നും മാറ്റിവച്ചിരുന്ന ഒരു അദൃശ്യ പ്രണയം ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു . ഒരിക്കലും അവള് എന്നോട് ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ല. എനിക്കൊരിക്കലും അങ്ങോട്ട് അങ്ങനെ ഒരു വികാരം ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അങ്ങനെ ഒരു വികാരം ഉണ്ടാവേണ്ട മാനസികാവസ്ഥ ആയിരുന്നില്ല അന്ന്. പെട്ടെന്നൊരു ദിവസം ക്ലാസ്സില്‍ നിന്നും അപ്രത്യക്ഷമായപ്പോള്‍ മാത്രമാണ് ഞാന്‍ അവളെ ഫോണ്‍ വിളിച്ചു ചോദിക്കുന്നത്, എന്ത് പറ്റിയെന്ന്. പിന്നെ പറയാമെന്നു പറഞ്ഞ അവളെ പിന്നീടാരും കണ്ടിട്ടില്ല. ആരും അന്വേഷിച്ചു പോയതുമില്ല.ഞാന്‍ ജീവിതത്തോട് പൊരുതുന്ന സമയം ആയിരുന്നു അത് . മുഖത്ത് വരുന്ന ഒരു ചിരി പോലും എന്റെ അഭിനയം ആയിരുന്നു. ഒരു പാട് പ്രശ്നങ്ങള്‍ എല്ലാവരില്‍ നിന്നും മറച്ചു പിടിച്ചു നടന്ന കാലം..ചിരിക്കുന്ന ആള്‍ക്കാരോട് അസൂയ ആയിരുന്നു അന്ന് എനിക്ക്..നൂറു രൂപയ്ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്ത് കോഴിക്കോട് മര്‍ക്കസ് കൊമ്പ്ലക്സിനടുത്തെ ആളൊഴിഞ്ഞ ഒരു ഗ്രൗണ്ടില്‍ പോയി അവസാനമായി അവളെ വിളിച്ചത് ഓര്‍മ്മയുണ്ട്. അവസാനമായി കരഞ്ഞത് അന്നാണ്. അന്ന് ആളുകള്‍ കാണാതിരിക്കാന്‍ കര്‍ച്ചീഫ് എടുത്ത് ഇടയ്ക്കിടയ്ക്ക് മുഖം തുടക്കുന്നുണ്ടായിരുന്നു . അവളെ സ്ഥിരമായി വിളിക്കുന്ന പേരിലല്ല അന്ന് അവളെ അഭിസംഭോധന ചെയ്തത്. മുഴുവന്‍ പേരും വിളിച്ച് കൊണ്ട് . അവളെന്നില്‍ നിന്നും എത്രയോ അകലെത്തെത്തി എന്നെനിക്ക് അറിയാമായിരുന്നു .. അവള് എന്നില്‍ നിന്നും വേര്‍പ്പെടും വരെ എന്തൊക്കെ പ്രശ്നങ്ങള്‍ എവിടെയൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു അവള് തിരിച്ചു വരുമെന്ന്, കാരണം ഒന്നുമില്ല , വെറുതെ ഒരു വിശ്വാസം.
അവള് പോയതിനു ശേഷം ആദ്യത്തെ ഒരു വര്‍ഷത്തോളം എനിക്കാരെയും വിശ്വാസം ഇല്ലായിരുന്നു. എല്ലാവരും ഫേക്ക് ഐ ഡി കളെ പ്പോലെ എന്റെ മുമ്പില്‍ പാറി നടക്കുവാനെന്നാണ് എനിക്ക് തോന്നിയത്. നാല് വര്‍ഷത്തിനുള്ളില്‍ പ്രണയം എന്ന വികാരം സ്വപ്നത്തില്‍ പോലും എന്റെ മുമ്പില്‍ ഉണ്ടായില്ല. ചില ആലോചനകളൊക്കെ ഓഫീസില്‍ വരുമെങ്കിലും കല്യാണം എന്നത് മനസ്സില്‍ ഉണ്ടായിരുന്നില്ല അന്നൊന്നും.
******************
ആദ്യമൊക്കെ എന്റെ മനസ്സ് പറയുമായിരുന്നു, “നീ എന്നില്‍ നിന്നും അകലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു , പക്ഷെ നീ അകന്നെന്നു അറിയുന്ന നിമിഷം ഞാന്‍ എന്റെ ഹൃദയം പൊട്ടി മരിക്കും”. പേടി ആയിരുന്നു ജീവിതത്തെ , പ്രണയത്തെ. ഫാസിയെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സ് അലയുന്ന പാഴ്വെള്ളം പോലെ ആയിരുന്നു. നാട്ടിലേക്ക് വരുമ്പോ മനസ്സില്‍ കുറെ പ്ലാനുകള്‍ ഉണ്ടായിരുന്നു. രണ്ട് ദിവസം വയനാട് കാട്ടിനുള്ളില്‍ താങ്ങാനുള്ള അനുവാദം മുമ്പേ വാങ്ങിച്ചിരുന്നു, ഷിംലയിലെയും മണാലിയിലെയും കാലാവസ്ഥകള്‍ ഇപ്പോള്‍ പോകാന്‍ അനുകൂലം ആണെന്ന് ഉറപ്പ് വരുത്തിയിരുന്നു. കല്യാണമോ പെണ്ണു കാണാലോ ഒന്നും ഒരു പ്ലാന്‍ ആയി മനസ്സില്‍ ഉണ്ടായിരുന്നില്ല. വേ ടു നിക്കാഹ് എന്ന വെബ്സൈറ്റ് കല്യാണം കഴിക്കാന്‍ വേണ്ടി ഉണ്ടാക്കിയതോന്നും അല്ലായിരുന്നു. അതില്‍ നിന്നും ഒരിക്കലും ഒരു പെണ്ണിനേയും കെട്ടാന്‍ പോകുന്നില്ലെന്നും മനസ്സ് പറയുമായിരുന്നു. എന്നാലും ഇടയ്ക്കിടയ്ക്ക് അത് തുറന്ന് എന്നെ ഒന്ന് കെട്ടിക്കൊണ്ടുപോകുമോ എന്ന രീതിയില്‍ നില്ക്കുന്ന പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ തുറന്നു നോക്കും. കുറെ മെസ്സേജുകളും റിക്വസ്റ്റുകളും പലരില്‍ നിന്നു വരുമ്പോഴും ഞാന്‍ ചിലര്‍ക്ക് അയച്ച മെസ്സജുകള്‍ക്ക് മറുപടി തരാത്തതിന്റെ പ്രതികാരം ആദ്യം പറഞ്ഞ ആളുകളോട് കാണിക്കും. മധുര പ്രതികാരം.
നാട്ടില്‍ വന്നതിനു ശേഷം കുറെ കല്യാണാലോചനകള്‍ വന്നിരുന്നു. പലതും മെഡിക്കല്‍ ഫീല്‍ഡ് ആയതിനാല്‍ ഉപ്പ തന്നെ അതില്‍ കുറെ ഒഴിവാക്കി. വലിയ പ്രൊഫഷനല്‍ ടീംസ് ഒന്നും വേണ്ട എന്നായിരുന്നു ഉപ്പ പറഞ്ഞിരുന്നത്. എന്റെ ഉപ്പയും ഉമ്മയും എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞത് എക്സ് പോയതിനു ശേഷം മാത്രം ആയിരുന്നു. എന്റെ സന്തോഷങ്ങള്‍ക്ക് അവര്‍ ഒരിക്കല്‍ പോലും എതിര് നിന്നിരുന്നില്ല. അത് കൊണ്ട് തന്നെ ഞാന്‍ അവര്‍ക്ക് വേണ്ടി അവരുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി അവരുടെ സന്തോഷങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നു ഇത്രയും കാലം. ഓരോ നിസ്കാരം കഴിയുമ്പോഴും അവര്‍ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചു. എന്നെ ഞാന്‍ പ്രാര്‍ത്ഥനകളില്‍ പലപ്പോഴും മറന്നു.
ഖാലിദ് എന്റെ വാലാണെന്ന് പണ്ടേ എല്ലാവരും കളിയാക്കാറുണ്ടായിരുന്നു. അവനെവിടെ പ്പോയി എന്നറിയാന്‍ തസ്ലീം എവിടെ എന്ന് അന്വേഷിച്ചാല്‍ മതിയെന്ന് പറയും. അങ്ങനെ നാട്ടില്‍ വച്ച് കീര്‍ത്തിയില്‍ നിന്നും പ്രേമം സിനിമ കാണുമ്പോഴാണ് എഫ് ബിയില്‍ അവളുടെ മെസ്സേജ് വരുന്നത്. സാധാരണ എഫ് ബി മെസ്സജുകള്‍ക്ക് ഞാന്‍ ചെവി കൊടുക്കാറില്ല.. മറുപടി നല്‍കാത്ത ഒരു പാട് സന്ദേശങ്ങള്‍ അതില്‍ ഉണ്ട്. വേ റ്റു വില്‍ പ്രീമിയം അക്കൌണ്ടുകള്‍ ഇല്ലാത്ത പലരും നേരത്തെയും എഫ് ബിയില്‍ വന്ന് മുട്ടിയിരുന്നു. അന്നൊന്നും ഞാന്‍ അതൊക്കെ മൈന്‍ഡ് ചെയ്യാതെ വിട്ടതാണ്. പക്ഷെ ഇന്നവള്‍ക്ക് മറുപടി കൊടുത്തു. എനിക്കവളുടെ പ്രൊഫൈലോ അവള്‍ക് റിക്വസ്റ്റ് വിട്ട കാര്യമോ ഒന്നും ഓര്‍മ്മയില്ലായിരുന്നു. വീട്ടിലെത്തി ആദ്യം ചെയ്തത് വേ റ്റു തുറന്നു പ്രൊഫൈല്‍ നോക്കുകയായിരുന്നു .
*********************
If tomorrow never comes
If tomorrow never comes
You will be always mine
You will be always with me
We hug always, kiss always
We will see the world as we wish
We will fly over the clouds
In the rain, we wet together,
walk with out an umbrella
We sing, dance
We don’t mind anyone
And when the thunder starts,
You feel you are safe with me
And you keep your head on my chest
And hugs me tightly
And you ask, why i’m here
I say, i’m incapable of leaving you alone
hours will pass, and we forget the time going
And if tomorrows never come
Even the death will never reach to us
Our life will go on like we are in the heaven
എനിക്ക് പോകണം
ആഴങ്ങളിലേക്ക്
കടലിന്നടിയിലെ അഗാധ ഗര്‍ത്തങ്ങളിലേക്ക്
പവിഴപ്പുറ്റുകളെ കാണണം
അവയ്ക്കിടയിലൂടെ നീന്തിക്കളിക്കുന്ന
പരല്‍ മീനുകളെ കാണണം
വമ്പന്‍ സ്രാവുകളെ കാണണം
എന്റെ കയ്യില്‍ കാമറകളില്ല
നീളം കൂടിയ ലെന്സുകളുമില്ല
കണ്ണുകള്‍ ഉണ്ട് രണ്ടെണ്ണം
കാഴ്ചയില്ലാത്ത രണ്ട് കണ്ണുകള്‍
ദാനം നല്‍കിയവര്‍ക്ക് വേണ്ടാതിരുന്ന കണ്ണുകള്‍
ആരെയൊക്കെയോ കണ്ട് കൊതി തീരാത്തവ
എനിക്ക് പോകണം
തിരിച്ച് വരാത്ത ലോകത്തേക്ക്
എന്റെ ഉമ്മയ്ക്കും ആപ്പാക്കും ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ എന്തിനെക്കാളേറെ സ്നേഹിച്ചതും എന്നെ ആയിരുന്നു. എന്നിട്ടും ആ സ്നേഹം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത് അന്നവള്‍ എന്നെ വിട്ടു പോയതിനു ശേഷം മാത്രമായിരുന്നു. അതിനു ശേഷം ഒരു വാക്ക് കൊണ്ട് പോലും അവരെ വിഷമിപ്പിക്കാന്‍ എനിക്ക് മനസ്സ് വന്നിരുന്നില്ല. അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുത്തിരുന്നു. എന്ത് പറഞ്ഞാലും അവര്‍ പ്രതീക്ഷിക്കുന്നതിലും നല്ലത് വാങ്ങി കൊടുത്തിരുന്നു.
..............
ഒരിക്കലും കരുതിയിരുന്നില്ല മനസ്സില്‍ വീണ്ടും പ്രണയം പൊട്ടിമുളയ്ക്കുമെന്ന്. മരുഭൂമിയിലാണ് അവള് മഴ പെയ്യിച്ചത്. നീരുറവകള്‍ പൊട്ടിമുളച്ചത് എന്റെ മനസ്സിലും. ആ മഴയില്‍ പുതിയ ചെടികള്‍ വേരിട്ടു. പൂക്കളുണ്ടായി, പൂക്കളെ തേടി ചിത്രശലഭങ്ങള്‍ വന്നു. ജീവിതം നിറമാര്‍ന്ന പൂന്തോട്ടമായി.
അവളുടെ കണ്ണുകളില്‍ എന്നോടുള്ള പ്രണയം നീന്തിക്കളിക്കുന്നത് ഞാന്‍ കണ്ടു. ഇഷ്ടമായിരുന്നു , അവളുടെ കുസൃതി നിറഞ്ഞ വാക്കുകള്‍. അവള് എന്നെ വിളിച്ചിരുന്ന പേര് പോലും എന്നെ ഈറനണിയിക്കുന്നതായിരുന്നു. ഓരോ തവണ അവളോട് സംസാരിക്കുമ്പോഴും മനസ്സ് കൂടുതല്‍ കൂടുതല്‍ അവളോട് അടുക്കുന്നതായി തോന്നും. അവളുടെ വാക്കുകളിലെ കാന്തികശക്തി എന്നെ അവളിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു.
കിലോമീറ്ററുകള്‍ക്ക് അപ്പുറമാണെങ്കിലും ഒന്ന് കണ്ണടച്ചാല്‍ അവളെ എനിക്ക് നേരിട്ട് കാണാം. അവളുടെ മനസ്സ് കാണാം, ആ മനസ്സിലെ എന്നെ കാണാം. ആ മനസ്സ് എന്നും കൂടെ ഉണ്ടാവുമെന്ന വിശ്വാസം ജീവിതത്തിനു പുതിയ ഒരു ഉണര്‍വ്വ് തന്നിരിക്കുന്നു. എന്നിലെ ഞാന്‍ കാണാതെ പോയ എന്നെ തിരിച്ചുകൊണ്ട് വന്നത് കൊണ്ടാവും, അവളോടെനിക്ക് ഇത്രയും ഇഷ്ടം തോന്നാന്‍ കാരണം.
വാക്കുകള്‍ക്ക് പറയാന്‍ കഴിയാഞ്ഞത്
വാക്കുകള്‍ക്ക് പറയാന്‍ കഴിയാഞ്ഞത് എന്റെ മനസ്സിന്റെ ഭാഷയായിരുന്നു.പ്രണയമായിരുന്നെന് മിഴികളില്‍,തീവ്ര പ്രണയം..ഹൃദയങ്ങള്‍ കഥ പറഞ്ഞിരുന്നു, എത്ര കേട്ടാലും മതിവരാത്ത കഥകള്‍. സ്വപ്നങ്ങള്‍ക്ക് നിലാവെളിച്ചം നല്‍കിയത് അവളായിരുന്നു. അവള് അടുത്തു വരുമ്പോള്‍ ചന്ദ്രന് കൂടുതല്‍ കൂടുതല്‍ പ്രകാശിക്കുന്നതായി തോന്നും.
മനസ്സില്‍ അവള് ഓടിക്കളിക്കുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞു പോകും. എനിക്കായ് ജനിച്ചവള്‍ മാത്രമാണവാളെന്ന് മനസ്സ് എന്നും മന്ത്രിച്ചു.അവളുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ ഞാന്‍ എന്നെതന്നെ മറക്കും.ആ കണ്ണുകളില്‍
നാല്
ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള്‍ക്കൊരു പേരും ഉണ്ടായിരുന്നു. എനിക്കവളെയോ അവള്‍ക്ക് എന്നെയോ ഇഷ്ടമല്ലായിരുന്നു. എങ്കിലും കുറെ നേരം ഞങ്ങള്‍ സംസാരിക്കും. എന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ആയിരിക്കുമ്പോള്‍ അവള് എന്റെ വീട്ടിലെ ഫോണില്‍ വിളിക്കും. ഞങ്ങള്‍ രണ്ട പേരും ഒരു ബിന്ദുവില്‍ നിന്നും എതിര്‍ദിശകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് രേഖകള്‍ പോലെ ആയിരുന്നു. ഒരിക്കലും ഒന്ന് ചേരാത്തവ.
എന്റെ അടുത്തവള്‍ ആദ്യം കണ്ടപ്പോള്‍ ഒന്നും മിണ്ടിയിരുന്നില്ല. ആരോടും അവള് മിണ്ടിയിരുന്നില്ലെന്നു തോന്നുന്നു. പിറ്റേ ദിവസം അവളെ കാണുമ്പോ തലേ ദിവസം വീട്ടിലുണ്ടാക്കിയ ഒരു പായസപ്പൊതി ഉണ്ടായിരുന്നു. അവള് എന്റെ പേര് വിളിച്ചു ചോദിച്ചു , പായസം വേണമെങ്കില്‍ വരൂന്ന്. നല്ല മധുരമായിരുന്നു. വീണ്ടും തരാന്‍ ചോദിക്കാന്‍ മനസ്സ് അനുവദിച്ചില്ല. പിറ്റേ ദിവസവും അവള് പലഹാരങ്ങള്‍ കൊണ്ട് വന്നു. പിന്നീടുള്ള ദിവസങ്ങള്‍ അവളെ കാത്തിരിക്കുന്നത് ഭക്ഷണത്തിനു വേണ്ടി മാത്രമായി.
ഒരു ദിവസം അവളെ കണ്ടില്ല. അന്ന് ഞാന്‍ ആദ്യമായി അവളെ ഫോണില്‍ വിളിച്ചു. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തില്‍ അവള് പറഞ്ഞു , “ഇപ്പൊ ഒന്നും പറയാന്‍ പറ്റില്ല , പിന്നീട് എന്നെങ്കിലും പറയാമെന്നു” പിന്നീട് ഒരിക്കലും ഞങ്ങള്‍ സംസാരിച്ചില്ല. അവള്‍ക്കൊരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നല്ല അടി കിട്ടാത്തതിന്റെ കുറവാണെന്ന് ഞാന്‍ അവളോട് പറയും. അവള് ചിരിക്കും. അവളുടെ പ്രശ്നങ്ങള്‍ പിന്നീടൊരിക്കലും ഞാന്‍ കേട്ടില്ല. ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിച്ചുമില്ല
ബാക്കിപത്രം
ചില ആഗ്രഹങ്ങള്‍ ബാക്കിയുണ്ട്
ആരോടും പറയാത്ത ആഗ്രഹങ്ങള്‍
മനസ്സില്‍ മുറിവേല്പ്പിച്ചവര്ക്കൊരു ക്ഷമ പറയാന്‍
ക്ഷമിച്ചെന്നറിയുമ്പോള് മുഖത്തുള്ള പുഞ്ചിരി കാണാന്‍
ചില പാട്ടുകള്‍ ഇഷ്ട്ടമാണ്
ഒരിക്കലും ഞാന്‍ പാടത്ത ചില പാട്ടുകള്‍
മനസ്സിനെ കീറി മുറിക്കാന്‍ ശേഷിയുള്ളവ
രക്തം ചിന്തുമ്പോള്‍ നിര്‍വൃതി അണയാവുന്നവ
ചില ദുഖങ്ങളുണ്ട്
എനിക്കിഷ്ടമാണവയെ
ഓര്‍ത്തോര്‍ത്തിരിക്കും ചിലപ്പോള്‍
മരണ സമയം വരെ
ജീവനുണ്ടെന്നു പറയുന്നവരുണ്ട്
ഞാന്‍ കാണാത്ത ജീവന്
ജീവിക്കുന്നുണ്ടെന്നറിയാം
ജീവനുണ്ടെന്നു മാത്രം പറയരുത്
മറവികള്‍ ഒന്നും തന്നെ ബാക്കിയില്ല
ഓര്‍മ്മകള്‍ മാത്രം വെട്ടയാടാനായുണ്ട്
ഓര്‍മ്മകള്‍ക്കെന്നും സുഗന്ധമുണ്ടെന്നു വിശ്വസിക്കാന്‍
ഞാനൊരു മടയനായി ജീവിച്ചിരിപ്പുണ്ടെന്നും
മരുഭൂമിയില്‍ തണുത്ത കാറ്റ് വീശുമ്പോള്‍
ലക്ഷങ്ങള്‍ ശമ്പളമായി കിട്ടുന്ന ജോലികള്‍ കടകളില്‍ തക്കാളി തൂക്കി വില്‍ക്കുമ്പോലെ ഗള്‍ഫിലെ പല കമ്പനികളിലും നിരത്തി വച്ചിട്ടുണ്ടാകുമെന്ന ഒരു മിഥ്യധാരണ മറ്റു പലരെയും പോലെ എനിക്കുമുണ്ടായിരുന്നു. ആദ്യമായി പ്ലെയിനില്‍ നിന്നും മരുഭൂമിയിലേക്ക് കാലെടുത്ത് വയ്കുമ്പോള്‍ ചുട്ടു പൊള്ളുന്ന ചൂട് കാറ്റ് മുഖത്തേക്ക് നന്നായി അടിക്കുന്നുണ്ടായിരുന്നു.മൂന്ന് മാസത്തെ സുഖവാസം കഴിഞ്ഞു നാട്ടില്‍ ജോലിയില്ലാതെ പോകുമ്പോള്‍ മുഖത്തെ ജാള്യത പലര്‍ക്കും നേരിട്ട് കാണാമായിരുന്നു .
തിരിച്ചു വരവിനു ഒരു വര്‍ഷം വേണ്ടി വന്നു. ഒരു ജീവിതത്തിന്റെ ദാരുണമായ അന്ത്യം നേരിട്ടനുഭവിച്ചറിയാന്‍ വിധിയോട് പോരാടിക്കൊണ്ടുള്ള ഒരു തിരിച്ചുവരവ്. കൊച്ചിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മൂട്ടകള്‍ സ്വൈര്യമായി താമസിച്ചു വന്നിരുന്ന ഒരു കട്ടിലില്‍ പിന്നീടുള്ള വാസം പണ്ടത്തെ സുഖവാസം പോലെ ആയിരുന്നില്ല. പുതിയ റൂം ..പുതിയ ആള്ക്കാര്. പണിയൊന്നുമായില്ലേ എന്ന് ദിവസവും ചോദിച്ചു എന്നെ പണ്ടാരമടക്കാന്‍ ഇഷ്ടം പോലെ ആളുകള്‍ ഉള്ളൊരു വില്ല . ആയിരം റിയാല്‍ എങ്കിലുംശമ്പളം ഉള്ള ഒരു ജോലിയെങ്കിലും കിട്ടിയാല്‍ ജീവിതം ധന്യമായി എന്ന നിലയിലേക്ക് എന്നെ ജീവിതം കൊണ്ടെത്തിച്ചു . എങ്കിലും കയ്യിലുള്ള തുച്ഛമായ കാശ് കൊണ്ട് ഇടയ്കൊക്കെ ഒരു ബാര്‍ബി ക്യു ചിക്കന്‍ കഴിക്കാന്‍ ഞാന്‍ മറന്നിരുന്നില്ല. മാരിയറ്റ് ഹോട്ടലില്‍ പാര്‍ട്ട് ടൈം ഐ ടി ജോബ് ചെയ്യുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ആരുടേയും മുഖം പോലും എനിക്കിന്ന് ഓര്‍മയില്ല.
ഒരു പണിയുമില്ലാത്ത സമയത്തും എനിക്കിഷ്ടം പോലെ പണി കിട്ടിക്കൊണ്ടിരുന്ന ആ സമയത്തെ ജീവിതം എനിക്കിന്നും മറക്കാന്‍ കഴിയില്ല. അല്‍ അത്തിയയിലെ ഒരു കംപ്യുട്ടര്‍ ഷോപ്പില്‍ വെറും ഒരു ടെക്നിഷ്യന്‍ ആയി കയറുമ്പോള്‍ ആത്മവിശ്വാസം എന്നൊന്ന് മനസ്സില്‍ എവിടെയും ഉണ്ടായിരുന്നില്ല. ജോലിയോടൊപ്പം ജീവിതം കൂടി പടിക്കുവായിരുന്നു അവിടുന്ന്.
എല്ലാം നിര്‍ത്തി ജോലിയും വേണ്ട ഗള്‍ഫും ഇനി വേണ്ട എന്ന തീരുമാനത്തില്‍ നാട്ടിലേക്ക് ടിക്കറ്റും എടുത്ത് തിയ്യതിയും കാത്തിരിക്കുമ്പോഴാണ് ഹുരൂജ് തരാതെ കഫീല്‍ ജര്‍മനിയിലേക്ക് പോകുന്നത്.ഒരുപാട് പേരോട് ഒരു ജോലി തരൂ എന്ന് യാചിച്ചിരുന്ന എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരു പാക്കിസ്ഥാനി യാദൃശ്ചികമായി ഒരു ജോലി ഓഫര്‍ ചെയ്യുന്നത് ആ സമയത്താണ്. ലീപാര്ക്ക് എന്ന സ്റ്റാര്‍ ഹോട്ടലില്‍ ഐ ടി മാനേജര്‍ എന്ന് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടുമ്പോള്‍ ജീവിതം തന്നെ മാറിമറിയുകയായിരുന്നു.പുതിയ അന്തരീക്ഷം ദഹിക്കാന്‍ കുറച്ച് സമയം എടുത്തെങ്കിലും പിന്നീട് ഞാന്‍ ആ ഹോട്ടലിനു ഒരു അവിഭാജ്യ ഘടകമായി മാറിയത് എനിക്കിന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല.
ഒരു വലിയ വില്ലയിലെ സാമാന്യം വലിയ ഒരു റൂം ആയിരുന്നു എനിക്ക് കിട്ടിയത്. ബാത്ത് റൂം അറ്റാച്ച് ചെയ്തുള്ള ആ റൂമില്‍ ഞാന്‍ തനിച്ച്.രാവിലെ ഏഴു മണിക്ക് ജോലി തുടങ്ങിയാല്‍ മൂന്ന് മണിക്ക് അവസാനിക്കും. അരമണിക്കൂര്‍ കൊണ്ട് രൂമിലെത്തിയാല് പിന്നെ ഉറക്കം തുടങ്ങും. ഞാന്‍ ഒരു ഉറക്കഭ്രാന്തന് ആയത് ചിലപ്പോള്‍ ഇങ്ങനെ ആവാം. എനിക്കുള്ള ഭക്ഷണം ഞാന്‍ തന്നെ പാചകം ചെയ്യണം. ചില ദിവസങ്ങളില്‍ ഉറങ്ങിയാല്‍ രാത്രി രണ്ട് മണിക്കൊക്കെ ആയിരിക്കും എഴുന്നേല്ക്കുക. ഭക്ഷണം കഴിക്കാന്‍ പോലും മടി ആകുന്ന അത്തരം സമയങ്ങളില്‍ പട്ടിണി പോലും എന്റെ മടിക്കു മുമ്പിലും ഉറക്കത്തിനു മുമ്പിലും തോറ്റ് പോയി. മലയാളികള്‍ ആരുമില്ലാത്ത ആ വില്ലയില്‍ ഞാനും ഉറക്കവും എന്റെ മടിയും കൂടെ ഇന്റര്‍നെറ്റും സസുഖം വാഴ്ന്നു.അതിനിടയ്ക്ക് ആദ്യമായി സ്വന്തം കാശ് കൊടുത്ത് ഒരു ഐ ഫോണ്‍ വാങ്ങിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ തരത്തിലുള്ള ആള്ക്കാര് ഗസ്റ്റ് ആയി താമസിക്കുന്ന ഹോട്ടല്‍ ആയിരുന്നു ലീപാര്ക്ക്. മിക്ക ഗസ്റ്റുകളുമായും ഞാന്‍ എളുപ്പത്തില്‍ തന്നെ സുഹൃത് ബന്ധം സ്ഥാപിച്ചു.ആയിടയ്ക്ക് കുറച്ചുനാള്‍ നാട്ടില്‍ പോയി. തിരിച്ചു വന്നപ്പോള്‍ എന്റെ കൊളീഗ് ആയ ഐ ടി ആള് ജോലി ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് ഞാന്‍ ആയി എല്ലാം.
ഡി എസ് എല്‍ ആര് കാമറ എന്താണെന്ന് പോലും അറിയാതിരുന്ന ഞാന്‍ അങ്ങനെയിടയ്ക്ക് ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പില്‍ ചേര്‍ന്നു.അത് ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവായി. കാനോണ്‍ 60D ഒരു പാട് സുഹൃത്തുക്കളെ കൂടി എനിക്ക് തന്നു.
ഈ അഭിമാനം നട്ടെല്ല് തുടങ്ങിയവ എല്ലാവര്ക്കും ഉണ്ടാവേണ്ട ഒരു സാധനം ആണെങ്കിലും ഒരു നല്ല ജോലി കിട്ടിയാലേ എനിക്കത് ഉണ്ടാവൂ എന്നുള്ള വിശ്വാസക്കാരന്‍ ആയിരുന്നു ഞാന്‍. ഒരു ജോലി മുമ്പേ ദൈവം തന്നിരുന്നെങ്കില്‍ പല സ്ഥലങ്ങളിലും നട്ടെല്ല് ഉയര്‍ത്തി എനിക്ക് നില്ക്കാമായിരുന്നു.ആ കാലമൊക്കെ കഴിഞ്ഞു. ഇത് പുതിയ ജീവിതം ആണ്.ഇന്നെനിക്കൊരു വിലയുണ്ടെന്ന് എനിക്ക് തന്നെ ബോധ്യമായിത്തുടങ്ങിയിരിക്കുന്നു. വൈകിവന്ന ബോധോദയം. ഫോട്ടോഗ്രാഫി എല്ലാ പഴയ ഓര്‍മ്മകളില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉപാധി ആയിട്ടോന്നുമാല്ലായിരുന്നു തുടങ്ങിയത്.വേണമെങ്കില്‍ പൊങ്ങച്ചം എന്ന് പറയാം. കാമറയില്‍ നീളമുള്ള ലെന്‍സും കണക്റ്റ് ചെയ്തു അതും കയ്യില്‍ പിടിച്ചു നടക്കുമ്പോള്‍ ആള്ക്കാര്ക്കൊരുടെ മുമ്പിലോക്കെ എനിക്കൊരു വില കാണുമെന്ന ചിന്ത മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ.
മനുഷ്യ ദൈവങ്ങളെ ഞാന്‍ പിന്താങ്ങാനോ എതിര്‍ക്കാനോ ഞാന്‍ പോകാറില്ല. എനിക്കവരില് വിശ്വാസവും തോന്നിയിട്ടില്ല . എങ്കിലും രണ്ടു പ്രാവശ്യം ,സാഹചര്യം എന്നെ അവരിലേക്ക് എത്തിച്ചിട്ടുണ്ട് .
ഒരു പാട് പ്രശ്നങ്ങളാല്‍ നീരിയിരുന്ന സമയം ,ഖാലിദിനൊപ്പം ഞാന്‍ കണ്ണൂരില്‍ നിന്ന് വന്ന ഇരു ഉസ്താദിനെ കാണാന്‍ പോയി . ജോലിയുടെ കാര്യം പറഞ്ഞപ്പോള്‍ എല്ലാം നടക്കും എന്ന് അദ്ദേഹം പറഞ്ഞു. നിക്കാഹ് കഴിഞ്ഞതിനു ശേഷമുള്ള പ്രശ്നങ്ങളെ പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം ഒന്ന് ചിരിച്ചു . അവിടെ ഉണ്ടായിരുന്ന ആള്കാര് ചെയ്യുന്ന പോലെ അദ്ദേഹത്തെ ഉമ്മ വയ്കാനൊന്നും എനിക്ക് തോന്നിയില്ല .സലാം പറഞ്ഞു മടങ്ങി വരുമ്പോള്‍ എനിക്ക് ആത്മീയമായ ഒരു നിര്‍വൃതിയും ഉണ്ടായിരുന്നില്ല .
ഖത്തറിലെത്തി ജോലി ഇല്ലാതെ വിഷമിക്കുന്ന സമയത്താണ് ,റൂമിലെ ഒരാള്‍ പറയുന്നത് ,ഇങ്ങനെ ഒരാള്‍ ഇവിടെ വന്നിടുണ്ട് ,ഒന്ന് പോയി കാണാന്‍ .. ദോഹ ജദീദിലെ ഒരു ഇടുങ്ങിയ മുറിയില്‍ അദ്ദേഹത്തെ ഞാന്‍ പോയി കണ്ടു . ശത്രു സംഹരത്തിനായുള്ള ഒരു പാട് തേങ്ങകളും മുട്ടകളുമാണ് എന്നെ അവിടെ വരവേറ്റത് . അദ്ദേഹത്തെ കാണുന്നവര്‍ പറയുന്ന അടക്കി പിടിച്ച സംസാരം ഒരു പക്ഷെ എന്നെ ഇസ്ലാം മതത്തില്‍ നിന്ന് പോലും പുറത്താക്കിയേക്കാം .
വന്നിട്ട് കുറെ മാസം ആയി ,ജോലി ഒന്നും ആയില്ല .ഒരു പാട് പ്രശ്നങ്ങള്‍ വേറെയും ഉണ്ടായിരുന്നു . അതൊക്കെ തീര്‍ന്നു . ഇപ്പോള്‍ ഒരു ജോലി കിട്ടിയാല്‍ സന്തോഷം ആയേനെ എന്ന് ഞാന്‍ പറഞ്ഞു . "നീ ഞാന്‍ പോകാന്‍ നോകുമ്പോഴാണോ എന്നെ കാണാന്‍ വരുന്നത് . എത്ര ആളുകള്‍ക്ക് ഞാന്‍ ജോലി ആക്കി കൊടുത്തെന്ന് അറിയുമോ ..നാളെ ഞാന്‍ നാട്ടിലേക്ക് പോകുകയാണ് . സാരമില്ല ഞാന്‍ ഒരു സാധനം തരാം ,അത് പേഴ്സില്‍ സൂക്ഷിച്ചു വയ്കണം. പിന്നെ ചൊല്ലാനുള്ള കുറച്ച് ദികുരുകളും .
പറഞ്ഞു തന്ന കാര്യങ്ങളൊക്കെ ഞാന്‍ വിശ്വാസത്തോടെ ചെയ്തെങ്കിലും ജോലി കിട്ടിയത് പിന്നെയും ഒരു പാട് കാലം കഴിഞ്ഞിട്ടാണ് .
5 posts!
"എനിക്കും ഒരാളെ ഇഷ്ടായിരുന്നു "
"എന്നിട്ട് ?...നിനക്കവനെ തന്നെ കെട്ടാമായിരുന്നു .."
"അതിന് അവന് എന്നെ ഇഷ്ടവേണ്ടേ .."
"എന്റെ ഭാഗ്യം "
"അതെന്താ ...?"
"ഒന്നൂല്ല ..ചുമ്മാ പറഞ്ഞതാണ്"
" ഹും ..അത് കഴിഞ്ഞു കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഒരു ചെക്കന് എന്നോട് ഭയങ്കര സ്നേഹം "
"പിന്നെ എന്താ നീ അവനെ കെട്ടാഞ്ഞത് ?"
"അതിന് എനിക്കവനെ ഇഷ്ടാവേണ്ടേ .."
"അവന്റെ ഭാഗ്യം ..അവന് രക്ഷപെട്ടു "
"ഞാന്‍ മിണ്ടൂല ഇങ്ങളോട് ..."