ഓണ്‍ലൈൻ പൊങ്കാല
പൊങ്കാല എന്ന് കേൾക്കുമ്പോൾ ആറ്റുകാൽ പൊങ്കാലയായിരിക്കും ആദ്യം ഓർമ വരുക. എന്നാൽ ഓണ്‍ലൈനിൽ കഥ മാറി.
ഓണ്‍ലൈനിൽ പൊങ്കാല ഭാഗവതിക്കല്ല പകരം പ്രശസ്തരായ ആളുകള്‍ക്കാണ്. രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ, കായിക താരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടും.

Love Begins

No title available
The Bowery Presents
d e v o n

oozey mess
tumblr dot com
sheepfilms
Sweet Seals For You, Always
Not today Justin

roma★
Misplaced Lens Cap
ojovivo
h
I'd rather be in outer space 🛸
Xuebing Du
PUT YOUR BEARD IN MY MOUTH
Cookie Run:Kingdom Official!
Lint Roller? I Barely Know Her

PR's Tumblrdome
Keni

seen from United States

seen from United States

seen from United States
seen from Uzbekistan

seen from Germany

seen from Belgium
seen from United States

seen from United States
seen from Russia
seen from United States

seen from Pakistan

seen from United States

seen from United States

seen from Belarus

seen from Germany

seen from Italy
seen from United States

seen from United States
seen from United States
seen from United States
@surjithctlythoughts
ഓണ്‍ലൈൻ പൊങ്കാല
പൊങ്കാല എന്ന് കേൾക്കുമ്പോൾ ആറ്റുകാൽ പൊങ്കാലയായിരിക്കും ആദ്യം ഓർമ വരുക. എന്നാൽ ഓണ്‍ലൈനിൽ കഥ മാറി.
ഓണ്‍ലൈനിൽ പൊങ്കാല ഭാഗവതിക്കല്ല പകരം പ്രശസ്തരായ ആളുകള്‍ക്കാണ്. രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ, കായിക താരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടും.
ഓണം - നാടൻപാട്ട്
അയ്യോ ഈശ്വരാ രക്ഷിക്കണേ സ്വാമി, എന്നെയും പിള്ളേരേം രക്ഷിക്കണേ!! മാനക്കേടൊക്കെ പറഞ്ഞോരടെ നെഞ്ചത്താ- മാനത്തെ വെള്ളിടി പൊട്ടിക്കണേ..
(അയ്യോ ഈശ്വരാ....)
ഓരോ കൊല്ലവും ഓണം പിറക്കുമ്പോ ഓരോ പിള്ളേർക്കും കോടിമുണ്ട്. ഓരോ പിള്ളേരും പന്ത് കളിക്കുമ്പോ ഓലപ്പന്താനെന്റെ കുഞ്ഞുങ്ങൾക്ക്
(അയ്യോ ഈശ്വരാ....)
നല്ല ബെസ്റ്റ് ഭരണം
പിന്നെ ഇവിടെ രൂപയുടെ മൂല്യം കുറച്ചത് കാരണം സാധാരണക്കാരായ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്.
മൂല്യം കുറച്ചത് നല്ലതിനാ.. അതിനനുസരിച്ച് ഇവിടെ ഡോളർ കുന്നു കൂടും. വ്യവസായ ശാലകൾ ഉയരും. അഞ്ചു വർഷം കൊണ്ട് നമ്മുടെ രാജ്യം ഒരു ഹരിത സ്വർഗ്ഗ ഭൂമിയാകും..
-- സന്ദേശം (1991)
ട്രാവൽ ഖാനാ
മരുസാഗർ എക്സ്പ്രെസ്സിലെ അഴുകിയ ഭക്ഷണത്തെ പറ്റിയും ഇതേ തുടർന്ന് മനോരമ നടത്തിയ അന്വേഷണവും വായിച്ചു. 85% യാത്രക്കാരും റെയിൽവേ ഭക്ഷണത്തിന് പൂജ്യം മാർക്കാണ് നല്‍കിയത്.
ട്രെയിനിൽ ഒരു തവണയെങ്കിലും ദീര്‍ഘദൂര യാത്ര പോയവർക്ക് അറിയാം റെയിൽവേ ഭക്ഷണത്തിന്റെ ഗുണം. വായിൽ വെക്കാൻ കൊള്ളത്തില്ല.. IRCTC കൊണ്ട് ആകെ ഉള്ള ഗുണം ഓണ്‍ലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം എന്നുള്ളതാണ്.. അതും അത്യാവശ്യത്തിനു ഗുണം ചെയ്യില്ല.. ഒരിക്കൽ ട്രെയിനിൽ നിന്നും ഇഡ്ഡലി വാങ്ങിയതിന്റെ ഓർമ്മകൾ മാഞ്ഞിട്ടില്ല.
ആത്മവിശ്വാസം
ഒരിക്കൽ ഒരു ബിസിനസ്സുകാരാൻ കടത്തിൽ മുങ്ങി കിടക്കുകയായിരുന്നു. പിടിച്ചു കയറാൻ അയാൾ മറ്റൊരു വഴിയും കണ്ടില്ല.
കടക്കാരും മറ്റും പണം തിരിച്ചു ചോദിക്കാൻ തുടങ്ങി. ജപ്തി ഒഴിവാക്കാൻ എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിച്ച് അയ്യാൾ ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അതുവഴി വന്ന ഒരു വൃദ്ധൻ അയാളുടെ വിഷമത്തിന്റെ കാരണം ആരാഞ്ഞു.
അയാളുടെ വിഷമം കേട്ടുകഴിഞ്ഞപ്പോൾ ആ വൃദ്ധൻ പറഞ്ഞു "എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും"
ഉപ മുഖ്യമന്ത്രി
ഉമ്മൻ - ചേട്ടാ.. ഒരു മന്ത്രി സ്ഥാനം തരട്ടെ..
ചെന്നിത്തല - വേണ്ടാ...
ഉമ്മൻ - എന്നാൽ ഒരു ഉപ മുഖ്യമന്ത്രി സ്ഥാനം തരട്ടെ..
ചെന്നിത്തല - വേണ്ടെന്ന്
ഉമ്മൻ - ആഭ്യന്തര മന്ത്രി സ്ഥാനം...
പ്രൊജക്റ്റ് മാനേജറും രണ്ടു പ്രോഗ്രാമ്മറും
"ഞാൻ ആദ്യം ഞാൻ ആദ്യം" പ്രോഗ്രാമ്മറിൽ ഒരാൾ പറഞ്ഞു. "എനിക്ക് മറീന ബീച്ചിൽ ആരെയും കൂസാതെ ലാവിഷ് ആയി പറന്നു നടക്കണം"
ഭൂം... അയാൾ അപ്രത്യക്ഷനായി.
"അടുത്തത് ഞാൻ" മറ്റേ പ്രോഗ്രാമ്മർ പറഞ്ഞു "എനിക്ക് ഗോവയിൽ സുന്ദരിമാരായ യുവതികളോട് കൂടെ താമസിക്കണം "
ഭൂം...അയാളും അപ്രത്യക്ഷനായി.
അടുത്തത് മാനേജറുടെ ഊഴമാണ്. അയാൾ പറഞ്ഞു "ലഞ്ച് ടൈം കഴിയുമ്പോഴേക്കും അവരെ രണ്ടു പേരെയും എനിക്ക് ഇവിടെ വേണം"
ഗുണപാഠം: നിങ്ങളുടെ ബോസ്സിനെ ആദ്യം പറയാൻ അനുവദിക്കുക..
Translated from mbstories.quora.com
ക്രെഡിറ്റ് കാർഡ്
ഇപ്പോൾ ഞാൻ ബാംഗ്ലൂർ-ൽ വർക്ക് ചെയ്യുന്നു. ജോയിൻ ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു മെസ്സേജ് വന്നു "Thank you for applying for Credit Card". ഇവിടെ ശമ്പളം Citibank മുഖേനയാണ്. തൊട്ടടുത്ത ദിവസം വീണ്ടും മെസ്സേജ് "Your Credit Card is approved and will reach in 6 days". ഞാൻ അപ്ലൈ പോലും ചെയ്യാതെ ഒരു verification ഉം ഇല്ലാതെ ഒരു ക്രെഡിറ്റ് കാർഡ്.. ഇത് എന്ത് കഥ എന്നാലോചിച്ചു പോയി. നാല് ദിവസത്തിനുള്ളിൽ എനിക്ക് കാർഡ് ലഭിക്കുകയും ചെയ്തു. അന്ന് ഞാൻ ചോദിച്ചു ഇത് ഒരു കെണി ആണോ എന്ന്.
ഇപ്പൊ എനിക്ക് മനസ്സിലായി ഇത് കെണിയല്ല എട്ടിന്റെ പണിയാണ് എന്ന്. കാരണം മാസം തോറും ക്രെഡിറ്റ് കാർഡ് ബിൽ അടച്ചു മതിയായി.
ഫെയ്സ്ബുക്ക് ടാഗ്ഗിംഗ്
എന്താണ് ടാഗ്ഗിംഗ് ?
നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ഫോട്ടോയിൽ നിങ്ങളുടെ സുഹൃത്ത് ഉള്‍പെട്ടിട്ടുണ്ട് എങ്കിൽ ആ സുഹൃത്തിനെ ടാഗ് ചെയ്യാം. അതിനാൽ ഒരേ ഫോട്ടോ രണ്ടു പേർ അപ്ലോഡ് ചെയ്യേണ്ടതില്ല.
പ്രീയപ്പെട്ട മോഷ്ടാവിന്
ഫോണിന്റെ പവർ ബട്ടണ്‍ കാണാതെ ഒത്തിരി വിഷമിചിട്ടുണ്ടാകും അല്ലെ? അത് കൊണ്ടാണല്ലോ സ്വിച്ച് ഓഫ് ചെയ്യാൻ വൈകിയത്. എന്നാൽ ബാറ്ററി ഊരാം എന്ന് വച്ചപ്പോൾ താങ്കൾ ഞെട്ടി. കാരണം ഈ ഫോണിൽ ഇൻ ബിൽറ്റ് ബാറ്ററി ആണ്. അതും കഴിഞ്ഞ് സിം മാറ്റി താങ്കളുടെ സിം ഇടാം എന്ന് വച്ചപ്പോൾ വീണ്ടും ഞെട്ടി. കാരണം ഇതിൽ മൈക്രോ സിം മാത്രമേ ഇടാൻ സാധിക്കൂ.. കുഴപ്പമില്ല ഒരു മൊബൈൽ കടയിൽ ചെന്നാൽ അവർ അത് മൈക്രോ സിം ആക്കി തരും.
പിന്നെ, charger ഉം headset ഉം എൻറെ കയ്യിൽ തന്നെ ഉള്ളതിനാൽ താങ്കൾ അത് കാശ് കൊടുത്ത് തന്നെ വാങ്ങണം. അല്ലെങ്കിൽ എന്നെ വിളിച്ചാൽ ഞാൻ അത് താങ്ങൾക്ക് കൈമാറാം. ഇവിടെ വച്ചിട്ട് പ്രത്യേകിച്ചു ഉപയോഗം ഒന്നും ഇല്ലല്ലോ.
ഫോണിൽ android ജെല്ലി ബീൻ വെർഷൻ ആണ് ഇൻസ്റ്റോൾ ചെയ്തിരിക്കുന്നത്. അത് ഇഷ്ടമായില്ലെങ്കിൽ ICS വെർഷൻ-ഇലേക്ക് downgrade ചെയ്യാവുന്നതാണ്.
താങ്ങൾക്ക് ഈ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതിൽ ഖേതമുണ്ട്.
എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ എന്നെ വിളിക്കാൻ മടിക്കണ്ട.
എന്ന്
വേദനയോടെ
ഉടമസ്ഥൻ
സ്വാഗതം
ഞാൻ സുർജിത്ത്, ഇത് എൻറെ പേർസണൽ ബ്ലോഗ്.... എൻറെ മനസ്സിൽ ഉദിക്കുന്ന ചിന്തകളും ആശയങ്ങളും പങ്കുവെക്കാനുള്ള ഒരു വേദി.