ചിലയിടങ്ങളിൽ കേറി ചെന്നിട്ട് തിരിച്ചിറങ്ങുമ്പോൾ ഒരു വേദന തോന്നാറില്ലേ... ജീവിതത്തലെന്തൊക്കയോ ചിലത് ഇവിടെവിടെയോ നഷ്ടപ്പെട്ട് കിടക്കുന്നു എന്ന് തോന്നാറില്ലേ... അങ്ങനെ ഒരിടമാണ് എനിക്ക് CEC. ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി ഇങ്ങനെയൊരു ഞാനുണ്ടായിരുന്നു എന്ന് ഓർമ്മപ്പെടുത്തുന്ന ഇടം. "ഡോ.. ഇന്നെനിക്ക് എന്തോ സങ്കടം ആണ്" എന്ന് പറയുമ്പോൾ "താനിങ്ങ് പോരെ" എന്ന് പറയുന്ന, "ഡോ..നമുക്കെല്ലാം പ്രായമായല്ലോ" എന്ന് പറയുമ്പോൾ "നമ്മളിപ്പോഴും പൊളിയല്ലേ" എന്ന് പറയുന്ന, വാ തുറന്നാൽ ചളി മാത്രം അടിക്കുന്ന, ഇടയ്ക്കിടയ്ക്ക് ' i am proud to say you are my friend" എന്ന് പറയുന്ന ഒരു പറ്റം നല്ല മനുഷ്യരെ സമ്മാനിച്ച ഇടം. ഇടയ്ക്കിടെ ഇങ്ങനെ തിരിച്ചുപോകണം. നല്ലത് മാത്രം അല്പം കഷ്ടപ്പെട്ടാണെങ്കിലും ഓർത്തെടുക്കാൻ. Internals- നെക്കുറിച്ചും lab-നെക്കുറിച്ചും നാല് നേരം എന്ത് കഴിക്കണം എന്നും മാത്രം വേവലാതിപ്പെട്ടിരുന്ന ഒരു കാലത്തിലേക്ക് ... #backtocollege #backtocollegelife #cec #collegeofengineeringchengannur #writersofig #malayalam #wordporn #wordpornoftheday #backtocec #memories #life #friendship #friendsmeetup #onamcelebration #malayalamwritings #malayalamwriter (at College of Engineering Chengannur) https://www.instagram.com/p/CiFhfUEJeWc/?igshid=NGJjMDIxMWI=








