സ്റ്റഫഡ് ബിണ്ടി / വെണ്ടയ്ക്ക നിറച്ചത് © Drishya Eyanni | @drishyasubash ചേരുവകൾ : വെണ്ടയ്ക്ക : 8 എണ്ണം സവാള : ഒരെണ്ണം തക്കാളി : ഒരെണ്ണം ഇഞ്ചി വെളുത്തുള്ളി പെയിസ്റ് : ഒരു ടേബിൾസ്പൂൺ പച്ചമുളക് : എരിവിന് അനുസരിച്ചു ജീരകം : അര ടീസ്പൂൺ മല്ലിയില ഉപ്പ് എണ്ണ സ്റ്റഫിങ്ങിന് ആവശ്യമായ ചേരുവകൾ : ബേസൻ / കടലപ്പൊടി : മൂന്നര ടേബിൾ സ്പൂൺ വറുത്ത കപ്പലണ്ടി/ നിലക്കടല : രണ്ടു ടേബിൾ സ്പൂൺ തേങ്ങാപ്പീര [ഉണക്കിയതോ,ചെറുതായി വറുത്തതോ ] : രണ്ടു ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് : കാൽ ടീസ്പൂൺ ജീരകംപൊടിച്ചതു : കാൽ ടീസ്പൂൺ മുളകുപൊടി : എരിവിന് അനുസരിച്ചു മല്ലിപൊടി : ഒന്നര ടേബിൾ സ്പൂൺ ഗരം മസാല: രണ്ടു ടീസ്പൂൺ കായം : ഒരു നുള്ളു ആംചൂർ : ഒരു നുള്ളു [ഓപ്ഷണൽ ] എണ്ണ : ഒരു ടേബിൾസ്പൂൺ ഉപ്പ് തയ്യാറാക്കുന്ന വിധം : ബേസൻ , ബ്രൗൺ നിറം ആകുംവരെ ഡ്രൈ റോസ്റ്റ് ചെയ്തു മാറ്റി വെക്കുക. കപ്പലണ്ടി വറുത്ത് പൊടിച്ചതും ,സ്റ്റഫിങ്നു ആവശ്യമായ മറ്റു ചേരുവകളും , റോസ്റ്റ് ചെയ്ത ബേസനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി കഴുകി തുടച്ച വെണ്ടക്കായയുടെ നടുവിലൂടെ നീളത്തിൽ മുറിക്കുക [ വെണ്ടക്കായ മുറിഞ്ഞു രണ്ടു പീസായി പോകാതെ ശ്രദ്ധിക്കുക ]. ഈ സ്ലിറ്റിലൂടെ തയാറാക്കി വെച്ചിരിക്കുന്ന സ്റ്റഫിങ് നിറക്കുക. ശേഷം ഒരു പാനിൽ എണ്ണയൊഴിച്ചു ,വെണ്ടക്കായ നല്ല കടും പച്ച നിറമാകും വരെ ഫ്രൈ ചെയ്തെടുക്കുക. മറ്റൊരു പാനിലേക്കു എണ്ണയൊഴിച്ചു ജീരകം പൊട്ടിക്കുക.ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക.ശേഷം പച്ചമുളകും ഇഞ്ചിയും ചേർത്ത് സവാള ബ്രൗൺ നിറം ആകുംവരെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വന്ന സ്റ്റഫിംഗ് മിക്സും ചേർത്ത് നന്നായി ഇളക്കി മൂന്നു നാല് മിനിറ്റ് നേരം വേവിക്കുക.ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.തക്കാളി നല്ലപോലെ വെന്തു കഴിയുമ്പോൾ ഫ്രൈ ചെയ്തുവെച്ചിരിക്കുന്ന വെണ്ടക്കായ ചേർത്ത് ചെറുതായി ഇളക്കി.മല്ലിയില കൊണ്ട് ഗാര്ണിഷ് ചെയ്തു മൂടി വെക്കുക. വെണ്ടക്കായ നിറച്ചത് തയാർ. #okra #bhindi #bharwabhindi #stuffedokra #foodiesparadise #malayalamrecipes #recipes https://www.instagram.com/p/Bp6aoXpnAu8/?utm_source=ig_tumblr_share&igshid=190ee3f4y0ep5