നരേന്ദ്ര മോദി - നവഭാരതത്തിന്റെ നായകന് Buy Now Online at Hatchmart
നരേന്ദ്ര മോദി എന്ന നായകന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കാന്‍ തുടങ്ങുന്നതിനും വളരെ മുമ്പുമുതല്‍ ആ രാഷ്ട്രീയ വ്യക്തിത്വം എന്നെ ആകര്‍ഷിക്കാന്‍ തുടങ്ങിയതാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീഴാത്തവര്ക്കുംഉയരങ്ങള് കീഴടക്കാനാവുമെന്ന് ജീവിതംകൊണ്ട് തെളിയിച്ച മോദിയെ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യം വംശാധിപത്യത്തിന് വഴിമാറിയപ്പോള്‍, അധികാരത്തിന്റെ ഇടനാഴിയിലൂടെ ആര്‍ത്തിപൂണ്ട കണ്ണുകളുമായി നടന്ന് നിസ്വരായ ജനകോടികളുടെ പേരില്‍ സ്വാര്‍ത്ഥതയിലും സ്വജനപക്ഷപാതത്തിലും ലോകാവസാനംവരെ പുളച്ചു തിമിര്‍ക്കാന്‍ ആഗ്രഹിച്ച ഒരു ഭരണവര്‍ഗ്ഗത്തെ, ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിച് സമയം പാഴാക്കാതെ ധീരമായി വെല്ലുവിളിച്ച നരേന്ദ്ര മോദിയില്‍ ഞാന്‍ കാത്തിരുന്ന വിമോചകനെ കണ്ടു.











