"സൗന്ദര്യത്തിന് ഒരു വിലയുമില്ല." യൂദാസ് പറഞ്ഞു. "കരുത്തിനേ വിലയുള്ളൂ. ചെറുത്തുനിൽക്കാനുള്ള കരുത്ത്. വളഞ്ഞു പോകരുത്. ഒടിഞ്ഞു പോകരുത്. തളർന്നു പോകരുത്." അടിയന്തരാവസ്ഥ പ്രമേയമാക്കി കെ ആർ മീര എഴുതിയ നോവലാണ് "യൂദാസിന്റെ സുവിശേഷം." ഇതിന്റെ ആദ്യപ്രതി പബ്ലിഷ് ചെയ്തത് 2019 -ലാണ്. അടിയന്തരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പിൽ ചെറുപ്പക്കാരെ ഉരുട്ടിക്കൊല ചെയ്തവരിൽ ഉൾപ്പെടുന്ന ഒരു പോലീസുകാരനായിരുന്നു ഈ നോവലിലെ കേന്ദ്ര കഥാപാത്രമായ പ്രേമയുടെ അച്ഛൻ. പതിനഞ്ചാമത്തെ വയസ്സിൽ പ്രേമ ഒരു യുവാവിനെ സ്നേഹിക്കുന്നു. നീണ്ട 21 വർഷക്കാലം അയാൾക്ക് വേണ്ടിയുള്ള യാത്രയിലാരുന്നു അവൾ. അതിനെ തുടർന്ന് കയത്തിൽ നിന്ന് ശവം മുങ്ങി എടുക്കുന്ന ജോലി അയാൾ എവിടെ നിന്നാണ് തുടങ്ങിയത്, എന്തായിരുന്നു അതിന് പിന്നിലെ രഹസ്യം തുടങ്ങിയവ അന്വേഷിച്ച് അവൾ ചെന്നെത്തുന്നത് അടിയന്തരാവസ്ഥക്കാലത്തെ ഒരു കൂട്ടം ചെറുപ്പക്കാരിലേക്കാണ്. നക്സലേറ്റുകളായ അവരെ പോലീസ് പിടിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ദാസ്, കൂട്ടുകാരെ ഒറ്റുകൊടുത്തു എന്ന് അദ്ദേഹം സ്വയം വിശ്വസിക്കുന്നത് കൊണ്ട് യുദാസ് എന്ന് സ്വയം പറയുന്നു. ദാസ് എന്ന് ആരെങ്കിലും അദ്ദേഹത്തെ വിളിക്കുമ്പോൾ അദ്ദേഹം യൂദാസ് എന്ന് തിരുത്തി പറഞ്ഞു കൊടുക്കുമായിരുന്നു. അദ്ദേഹം സ്നേഹിച്ചിരുന്ന പ്രേമയുടെ പേര് അദ്ദേഹത്തിന്റെ വായിൽ നിന്ന് അബദ്ധത്തിൽ പുറത്തു വന്നു. അങ്ങനെയാണ് അവരെല്ലാം പിടിക്കപ്പെടുന്നത്. പക്ഷേ സുനന്ദ, രാജൻ തുടങ്ങിയവരെ പോലീസ് ഉരുട്ടി കൊല്ലുകയും, ദാസ് അവരുടെ ഓർമ്മകളിൽ ജീവിക്കുകയും ചെയ്യുന്നു. Book name- യൂദാസിന്റെ സുവിശേഷം Author- K. R. Meera Total page- 118 Publisher- DC Books #malayalambooks https://www.instagram.com/p/CKOisGEFkJb/?igshid=jvvx2pvy7l7s