ആപ്പിള്‍ ബര്‍ഫി © Neha Nehas | Foodie's Paradise കുറഞ്ഞ ചേരുവകള്‍ കൊണ്ട്,വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണിത്. ആപ്പിളിന്റെ ഗുണങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍,ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ദിവസവും ആപ്പിൾ ജ്യൂസ് കുടിച്ചാൽ അൽഷിമേഴ്സ് ഒഴിവാക്കാം. ഹൃദയാരോഗ്യത്തിനായി ആപ്പിൾ കഴിക്കാം. ആരോഗ്യവും വെൺമയുമുള്ള പല്ലുകൾ സ്വന്തമാക്കാൻ ആപ്പിൾ കഴിച്ചാൽ മതി. ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാൻ ആപ്പിൾ കഴിച്ചാൽ മതി. ആപ്പിള്‍ ബര്‍ഫി ചേരുവകള്‍ : ആപ്പിള്‍-3എണ്ണം നാളികേരം-1കപ്പ്(ഒരു വലിയ മുറി) പഞ്ചസാര-100ഗ്രാം ബദാം-8എണ്ണം നെയ്യ്-1/4ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം : ആപ്പിള്‍ തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുക. ചുവടു കട്ടിയുള്ള പാനില്‍ പഞ്ചസാര ഇട്ട് കൊടുത്ത് ചൂടായി വരുമ്പോള്‍ തേങ്ങ ചേര്‍ത്തിളക്കാം. പഞ്ചസാര ഉരുകി,തേങ്ങയില്‍ പിടിച്ച് വരുമ്പോള്‍ ആപ്പിള്‍ ചേര്‍ത്തിളക്കുക. മീഡിയം ഫ്ലെയിമില്‍ ആക്കി ഇളക്കി കൊണ്ടിരിക്കണം. ആപ്പിള്‍ വെന്ത് പഞ്ചസാര കൂട്ടുമായി യോജിച്ച് വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം. പാനില്‍ നിന്ന് വിട്ട് പോരുന്ന പരുവം ആയാല്‍,ഒരു സ്ററീല്‍ പ്ലെയിറ്റില്‍ കുറച്ച് നെയ് തടവി ആപ്പിള്‍ കൂട്ട് അതിലേക്ക് മാറ്റുക. കുതിര്‍ത്ത ബദാം തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞ്,ഗാര്‍ണിഷ് ചെയ്യാം. ചൂടാറിയാല്‍ ഫ്രിഡ്ജിലേക്ക് മാറ്റി,ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇഷ്ടമുള്ള ഷെയ്പില്‍ മുറിച്ചെടുക്കാം. (ഗാര്‍ണിഷ് ചെയ്യാന്‍ ഇഷ്ടമുള്ള നട്സ് ഉപയോഗിക്കാം). #fprecipes #foodiesparadise #malayalamrecipes #apple #burfy https://www.instagram.com/p/Bpo3j99HKUS/?utm_source=ig_tumblr_share&igshid=1g9uhqwahak3b












