സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനായ ഫോർട്ട് പോലീസ് സ്റ്റേഷന് മികവിന്റെ അംഗീകാരം. 2018-ലെ പ്രവർത്തന മികവിനാണ് സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സ്റ്റേഷനായി തലസ്ഥാനത്തെ ഫോർട്ട് പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. ചാലക്കുടി, ചേർത്തല എന്നീ പോലീസ് സ്റ്റേഷനുകൾക്കൊപ്പമാണ് ഫോർട്ടിന് ഈ അംഗീകാരം ലഭിച്ചത്. ജനമൈത്രി പോലീസ് പ്രവർത്തനം, കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്ത് അതിൻമേൽ ചാർജ് കൊടുത്ത കേസുകളുടെ എണ്ണം, ലഹരിക്കെതിരേ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം. പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പരിശീലനങ്ങൾ നടത്തിയതും കൂടുതൽ എഫ്.ഐ.ആറുകൾ കംപ്യൂട്ടർവത്കരിച്ചതും സ്റ്റേഷൻ പരിധിയിൽ കൂടുതൽ സി.സി.ടി.വി.കൾ സ്ഥാപിച്ചതും വിവിധ റസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്ന് കൂടുതൽ യോഗങ്ങൾ നടത്തിയതും ഫോർട്ട് പോലീസിന് നേട്ടമായി. തിരുവനന്തപുരത്ത് നിന്നും വിവിധ സ്റ്റേഷനുകൾ അപേക്ഷ നൽകിയിരുന്നെങ്കിലും ഫോർട്ട് ഉൾപ്പെടെ മൂന്ന് സ്റ്റേഷനുകളെയാണ് ആദ്യം തിരഞ്ഞെടുത്തത്. അതിൽ നിന്നും മികച്ച സ്റ്റേഷനായി ഡി.ജി.പി. അടങ്ങിയ ഒരു ഉന്നത കമ്മിറ്റി തിരഞ്ഞെടുത്തതാണ് ഫോർട്ടിനെ. 2017 ലാണ് യുണിസെഫിന്റെ സഹകരണത്തോടെ ഫോർട്ട് പോലീസ് ശിശു സൗഹൃദമാകുന്നത്. ഇവിടെ കുട്ടികൾക്ക് കളിക്കുന്നതിന് പാർക്കും കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച മുറിയിൽ വിവിധ കാർട്ടൂണുകളും വായിക്കാൻ പുസ്തകങ്ങളുമെല്ലാം ഉണ്ട്. അമ്മക്കൂട്ടായ്മ, കോളനി സന്ദർശനം, കുട്ടികൾക്ക് വൈദ്യപരിശോധന, സ്കൂൾ അങ്കണവാടി സന്ദർശനം, കൃഷിയിടവും പൂന്തോട്ടമൊരുക്കലുമെല്ലാം ശിശുസൗഹൃദ പോലീസ് സ്റ്റേഷന്റെ ഭാഗമായി നടപ്പിലാക്കി. കഴിഞ്ഞ മാസവും സ്റ്റേഷൻ സന്ദർശിക്കാൻ യു.എൻ. പ്രതിനിധികളെത്തിയിരുന്നു. നിരവധി കോളേജിലെയും സ്കൂളിലെയും വിദ്യാർഥികളും ശിശുസൗഹൃദ സ്റ്റേഷൻ കാണുവാനെത്തുന്നുണ്ട്. 2018-ൽ ഫോർട്ട് എ.സി. ദിനിൽ ജെ.കെ.യും സി.ഐ. അജിചന്ദ്രൻ നായരും പ്രിൻസിപ്പൽ എസ്.ഐ. ഷാജിമോനുമായിരുന്നു. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം അജിചന്ദ്രൻ നായരും ഷാജിമോനും ചേർന്ന് സ്വീകരിച്ചു. Source: https://www.mathrubhumi.com/thiruvananthapuram/nagaram/article-1.3963674 #BestPoliceStation #Award #KeralaState #KeralaPolice #FortPS #FortPoliceStation #ChildFriendlyPS #ChildFriendlyPoliceStation #JanamaithriFortPoliceStation #FortSubDivision #JanamaithriPolice #Thiruvananthapuram #ThiruvananthapuramCity #Trivandrum #ThiruvananthapuramCityPolice #ജനമൈത്രി #പോലീസ് #ഫോർട്ട്പോലീസ് (at Trivandrum, India) https://www.instagram.com/p/B0DOIifAmF1/?igshid=k58w9ivx46sl











