ഒരു 19-20 കൊല്ലം മുൻപ് ഈ ക്ഷേത്രത്തിന്റെ പുറകുവശത്തുള്ള അന്നപൂർണ അപ്പാർട്മെന്റിൽ കുറച്ചുനാൾ താമസിച്ചിട്ടുണ്ട് . അന്ന് ഞാൻ എറണാകുളത് ജോലി ചെയ്യുകയായിരുന്നു. അന്ന് വളരെ ചെറിയ ഒരു ക്ഷേത്രം ആയിരുന്നു അഞ്ചുമന ദേവി ക്ഷേത്രം ( Anjumana Devi Temple , എന്നാൽ ഇന്ന് വളർന്ന് വലിയ ചുറ്റമ്പലം വൻ തൂണുകളിൽ സ്ഥാപിച്ച നടപ്പുര എല്ലാം ആയി ഒരു വലിയ ക്ഷേത്രം ആയി പുരോഗമിച്ചത് കണ്ട് ഒരുപാട് സന്തോഷം തോന്നി. ചുറ്റും താമസിക്കുന്ന വിശ്വാസികൾ അകമഴിഞ്ഞ് സഹായിച്ചത് കൊണ്ടാണ് എന്ന് തൊന്നുന്നു ഒരു ചെറു മഹാ ക്ഷേത്രം ആയി കഴിഞ്ഞു അഞ്ചുമന ക്ഷേത്രം. ദിലീപിന്റെ "പറക്കും തളിക" ( പിന്നെയും വേറെ ഏതൊക്കെയോ സിനിമ കൾ ഉണ്ട് )എല്ലാം ഷൂട്ട് ചെയ്തിരിക്കുന്നത് ഈ അമ്പലത്തിന്റെ മുൻപിൽ ഉള്ള ഒരു ചെറിയ ഗ്രൗണ്ടിൽ ആണ്. പ്രതിഷ്ഠ 1)ഭുവനേശ്വരി പ്രാഥമിക പ്രതിഷ്ഠ 2) അയ്യപ്പൻ ഗണപതി 3) സുബ്രമണ്യ സ്വാമി 4) ഭദ്രകാളി 5) ശ്രീ അന്നപൂർണേശ്വരി എന്നീ പ്രതിഷ്ഠ് കൾ ഒരുമിച്ചു ഒറ്റ ചുറ്റമ്പലത്തിൽ വേറെ വേറെ ആയി , എന്നാൽ എല്ലാവരെയും വേറെ വേറെ ദർശിക്കാനും തൊഴാനും സാധിക്കുന്ന വിധത്തിൽ ആണ് അമ്പലം. ഈ അഞ്ചു പ്രതിഷ്ഠ് ഉള്ളത് കൊണ്ടാണ് ഈ പേര് വന്നത് എന്ന് കരുതുന്നു... ഉപ പ്രതിഷ്ഠ് യായി Sree മുത്തപ്പൻ ആഞ്ജനേയസ്വാമി നാഗയക്ഷി നാഗരാജാവ് എല്ലാം ചുറ്റമ്പലത്തിനു വെളിയിൽ ഉണ്ട് അമ്പലത്തിന്റ നടത്തിപ്പ് വിശ്വകർമ ധർമോദ്ധാരണ സമാജം ആണ്. #anjumana #anjumanatemple #edappally #eranakulam #devitemple #keralatemples #templesofsouthindia #keralatemplephotography #templephotography https://www.instagram.com/p/CWxHQ2Ovh-8/?utm_medium=tumblr